ബന്ദും,ഹർത്താലും ജനദ്രോഹനടപടികൾ

Thursday 31 January 2019 1:14 AM IST

bandh-

എല്ലാതരത്തിലുമുള്ള സമരവും,ഹർത്താലും,ബന്ദും ജനദ്രോഹനടപടികൾ മാത്രമാണ്. രാജ്യത്തിനേയും ജനങ്ങളെയും ആക്രമിക്കുന്ന പ്രസ്താവനകളെയും,പ്രവർത്തികളെയും ഒറ്റക്കെട്ടായിനിന്ന് എതിർത്ത് തോല്പിക്കേണ്ടതാണ്. എന്നാൽ സ്വാർത്ഥതാല്പര്യങ്ങൾക്കും നിക്ഷിപ്തതാല്പര്യങ്ങൾക്കും വേണ്ടി നടത്തുന്ന ഇത്തരം കോപ്രായങ്ങൾ ജനങ്ങളും അവരുടെ സർക്കാരും എതിർത്ത് തോല്പിക്കേണ്ടതാണ്. സർക്കാരിനേയും സർക്കാർ ജീവനക്കാരേയും ജനങ്ങൾ നിയോഗിച്ചിരിക്കുന്നത് ഇത്തരം സന്ദർഭങ്ങൾ ഗൗരവത്തോടെ സമചിത്തതയോടെ കൈകാര്യം ചെയ്യാനാണ്,അല്ലാതെ കുളം കലക്കി സ്വാർത്ഥലാഭം കൊയ്യാനല്ല.നമ്മൾസാക്ഷര സംസ്ഥാനമെന്ന് അഭിമാനം കൊള്ളുമ്പോൾ ഇത്തരം പ്രാകൃതരീതികൾ കൈക്കൊള്ളുന്നത് അപമാനം തന്നെ.ജനങ്ങളുടെ, അവരുടെ സർക്കാരിന്റെ വിലയേറിയ സമയവും

സമ്പത്തും നശിക്കുന്നത് ലജ്ജാകരം തന്നെ.സാമാന്യബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാർ
സാവധാനം ചിന്തിക്കേണ്ടതാണ്.
കേരളസർക്കാരിന്റെ പുതിയ നിയമനിർമ്മാണത്തിലേക്കുള്ള ശ്രമം പ്രശംസനീയമാണ്.അക്രമങ്ങളിൽ
സ്വകാര്യസ്വത്തു നശിപ്പിച്ചാൽ തടവും പിഴയും ഉറപ്പാക്കാൻ ഒരു ഓർഡിനൻസ് ഇറക്കി. എന്നാൽ
പൊതുജനങ്ങളുടെ സ്വത്തായ സർക്കാരിന്റെ സ്ഥാവരജംഗമവസ്തുവകകൾ മുതലായവ നശിപ്പിച്ചാൽ ഒരു തടവും പിഴയുമില്ലേ.കഴിഞ്ഞ 70 വർഷക്കാലം അവശ്യമായിരുന്ന ഈ നിയമമില്ലാതെ എന്തു ഭരണമാണ്
നടന്നത്.ഇത്തരം ജനദ്രോഹ സമരാഭാസങ്ങളിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ,സർക്കാരിന്റെ മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാർ,സർക്കാരിന്റെ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ,
സർക്കാർ പെൻഷൻകാർ മുതലാവർ ,ജനങ്ങളുടെ ഓദാര്യത്തിൽ ജീവിക്കുന്നവർ, ഒരു കാരണവശാലും തൽസ്ഥാനത്ത് തുടരാൻ അവകാശം ഇല്ല,സഹായം തുടരാൻ പാടില്ല. ഏതെങ്കിലുമൊരു സർക്കാർ ജീവനക്കാരൻ ഇത്തരം പ്രവർത്തികളിൽ
ഏർപ്പെട്ടതായി പൊതുജനങ്ങളിൽ നിന്ന് സത്യമായ ആക്ഷേപം ഉയർത്തിയാൽ ഉടൻ തന്നെ ആ ജീവനക്കാരനെ ,ആരായാലും,മാറ്റി നിർത്തി അന്വേഷണം നടത്തി ബോധ്യപ്പെട്ടാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും
മേലിൽ സർക്കാരിന്റെ ഒരു ആനുകൂല്യത്തിനും അവകാശവുമില്ലാതാക്കണം.

വിജയകുമാർ,
തിരുവനന്തപുരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT