മഹിളാ പ്രധാൻ ഏജന്റുമാരെ അവഗണിക്കരുത്

Tuesday 12 February 2019 1:01 AM IST

mahila-


വാർ​ദ്ധ​ക്യ​കാ​ല​ ​പെ​ൻ​ഷ​നു​ക​ളെ​ല്ലാം​ 1200​ ​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചു​ ​ന​ൽ​കി​യി​ട്ടും​ ​സ​ർ​ക്കാ​രി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​സ​ഹാ​യ​ക​ര​മാ​യി​ ​ജോ​ലി​ ​ചെ​യ്ത് ​റി​ട്ട​യ​റാ​യ​ ​മ​ഹി​ളാ​പ്ര​ധാ​ൻ​ ​ഏ​ജ​ന്റു​മാ​ർ​ക്ക് ​ഇ​പ്പോ​ഴും​ ​ന​ൽ​കു​ന്ന​ ​അ​ടു​ത്തൂ​ൺ​ 600​ ​രൂ​പ​ ​മാ​ത്ര​മാ​ണ്.​ ​അ​റു​ന്നൂ​റു​ ​രൂ​പ​കൊ​ണ്ട് ​എ​ന്തെ​ല്ലാം​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കു​മെ​ന്ന് ​ഇ​നി​യും​ ​പ​റ​ഞ്ഞു​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല​ല്ലോ? മ​റ്റ് ​വൃ​ദ്ധ​ ​പെ​ൻ​ഷ​ൻ​കാ​രു​ടേ​തി​നു​ ​തു​ല്യ​മാ​യി​ട്ടെ​ങ്കി​ലും​ ​വ​ർ​ദ്ധി​പ്പി​ച്ചു​ത​ര​ണ​മെ​ന്ന് ​കാ​ണി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ക്കു​ 2016​ലും​ 2017​ലും​ ​നി​വേ​ദ​നം​ ​സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി.​ ​

എ​ന്നാ​ൽ,​ ​പ്ര​തീ​ക്ഷ​ ​ത​ക​ർ​ത്ത​ ​ഒ​രു​ ​മ​റു​പ​ടി​ ​ഇ​പ്പോ​ൾ​ ​ല​ഭി​ക്കു​ക​യു​ണ്ടാ​യി.​ ​ഏ​ജ​ന്റു​മാ​രു​ടെ​ ​പെ​ൻ​ഷ​ൻ​ ​തു​ക​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ഗ​വ​ൺ​മെ​ന്റ് ​തീ​രു​മാ​നം​ ​എ​ടു​ക്കാ​ത്ത​തു​കൊ​ണ്ട് ​പെ​ൻ​ഷ​ൻ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല​ ​എ​ന്ന്. സാ​മൂ​ഹ്യ​നീ​തി​ ​മ​ന്ത്രി​ ​ഒ​രു​ ​വ​നി​ത​ ​കൂ​ടി​ ​ആ​യി​ട്ടും​ ​ഈ​ ​ഒ​രു​ ​തു​ല്യ​നീ​തി​ ​പ്ര​ശ്നം​ ​പ​രി​ഹൃ​ത​മാ​കു​ന്ന​തി​ന് ​താ​മ​സം​ ​വ​രു​ത്ത​രു​തെ​ന്ന് ​അ​പേ​ക്ഷി​ക്കു​ന്നു.​ ​ധ​ന​മ​ന്ത്രി​യും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ഇ​ത് ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.​ 67​ ​വ​യ​സ്സു​ക​ഴി​ഞ്ഞ​ ​ഒ​രു​ ​ദേ​ശീ​യ​ ​സ​മ്പാ​ദ്യ​ ​ഏ​ജ​ന്റി​ന്റെ​ ​അ​പേ​ക്ഷ​യാ​ണി​ത്.


കെ.​സി.​ ​ശാ​രദ റി​ട്ട.​ ​മ​ഹി​ളാ​ ​പ്ര​ധാ​ൻ​ ​ഏ​ജ​ന്റ്,
തൊ​ടു​പു​ഴ,​ ​മൊ​ബൈ​ൽ​ ​:​ 9447447280.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT