'മഹാഗുരു'വിൽ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം: ജയൻദാസ്

Thursday 07 February 2019 2:44 PM IST
jayandas

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ജ​ന​നം​ ​മു​ത​ൽ​ ​മ​ഹാ​സ​മാ​ധി​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​തി​ഹാ​സ​ ​ജീ​വി​ത​ക​ഥ​യി​ലെ​ ​സു​പ്ര​ധാ​ന​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളെ​ ​കോ​ർ​ത്തി​ണ​ക്കി​ ​കൗ​മു​ദി​ ​ടി.​വി​ ​ഒ​രു​ക്കു​ന്ന​ ​'​മ​ഹാ​ഗു​രു​'​ ​മെ​ഗാ​ പ​ര​മ്പ​രയെ കുറിച്ച് പരമ്പരയിൽ ഗുരുവായി അഭിനയിച്ച ജയൻദാസ്. പരമ്പരയിൽ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും 'മഹാഗുരു'വിലൂടെ ആദ്യമായാണ് അഭിനയത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ഗുരുവിന്റെ നിയോഗമായി കരുതുന്നു. പുസ്‌തകത്തിൽ നിന്നും വായിച്ച അറിവിന് പുറമെ ഗുരുവിനെ ലോകത്തിന് മുന്നിലെത്തിക്കാൻ കൗമുദി തയ്യാറായതും നിയോഗമായി കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT