''മഹാഗുരു" : കേരളം കണ്ടിരിക്കേണ്ട മഹാഗാഥ

ഡി. ബാബുപോൾ | Thursday 14 March 2019 12:49 AM IST

mahaguru-

ടെലിവിഷൻ സീരിയലുകൾ കാണാത്തയാളാണ് ഞാൻ. മഹാഗുരു കണ്ടിരിക്കണം എന്ന് ഒരു സുഹൃത്ത് പറഞ്ഞത് കൊണ്ട് കണ്ടു. കണ്ടത് നന്നായി എന്ന് പറയാതെ വയ്യ.

ശ്രീനാരായണൻ അവതാരപുരുഷനായിരുന്നു. ഇത് ഭംഗിവാക്കല്ല, യുക്തിഭദ്രമായ പ്രസ്താവനയാണ്. ശ്രീനാരായണൻ ജനിച്ച കാലവും കുലവും വച്ചുനോക്കിയാൽ ഒരു മനുഷ്യന് സാധിക്കാനാവാത്തതാണ് ഗുരുപാദങ്ങൾ സാധിച്ചെടുത്തത്.

കംസനെ വകവരുത്താൻ കൃഷ്ണൻ അവതരിക്കണം. സർവ്വതലസ്‌പർശിയായ കേരളീയ നവോത്ഥാനത്തിന് വഴിതെളിക്കുവാൻ ഒരു അവതാരം തന്നെ വേണം. അങ്ങനെ ഒരു അവതാരാംശം ഇല്ലായിരുന്നുവെങ്കിൽ ശ്രീനാരായണന്റെ ആത്മസംഘർഷങ്ങളും ആകാശത്തോളംപോന്ന ആശയങ്ങളും ആത്മോപദേശശതകമായി വളരുമായിരുന്നില്ല.

സാമൂഹിക ചരിത്രത്തിന്റെ ബലം മാത്രമല്ല ശ്രീനാരായണന് അവതാരപദവി നൽകുന്നത്.

ശ്രീശങ്കരൻ ബ്രാഹ്മണർക്ക് മാത്രം അല്ല ആരാദ്ധ്യനാവുന്നത് എന്നതുപോലെ ശ്രീനാരായണൻ ഈഴവർക്കു മാത്രമല്ല ആരാദ്ധ്യനാവുന്നത്. ഇവർ ഇരുവരുടെയും കൃതികളിൽ സൂചിതമായ ദർശനങ്ങളാണ് ഈ സാർവ്വത്രിക സ്വീകാര്യത ഉറപ്പുവരുത്തുന്നത്.

അദ്വൈതിയായിരുന്നു ഗുരു എന്ന് നമുക്കറിയാം. ആദിശങ്കരനിൽ നിന്ന് ശ്രീനാരായണനിലേക്കുള്ള ദൂരം ജ്ഞാനത്തിൽ നിന്ന് ദയയിലേക്കുള്ള ദൂരമാണെന്ന് സുകുമാർ അഴീക്കോട് 'ഗുരുവിന്റെ മുഖം" എന്ന കൃതിയിൽ പറഞ്ഞിട്ടുണ്ടെന്ന് ഓർക്കുന്നു.

ഇവിടെയാണ് 'മഹാഗുരു " മെഗാസീരിയലിന്റെ പ്രസക്തി വായിച്ചെടുക്കേണ്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT