മഹാഗുരു ട്രെ​യ്ല​ർ​ ​റോ​ഡ് ​ഷോ കണ്ണൂർ, കാസർകോട് ജില്ലകളിലെ പര്യടനം സമാപിച്ചു

Saturday 02 February 2019 8:43 AM IST
mahaguru-

ക​ണ്ണൂ​ർ​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ജ​ന​നം​ ​മു​ത​ൽ​ ​മ​ഹാ​സ​മാ​ധി​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​തി​ഹാ​സ​ ​ജീ​വി​ത​ക​ഥ​യി​ലെ​ ​സു​പ്ര​ധാ​ന​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളെല്ലാം​ ​കോ​ർ​ത്തി​ണ​ക്കി​ ​കൗ​മു​ദി​ ​ടി.​വി​ ​ഒ​രു​ക്കു​ന്ന​ ​'​മ​ഹാ​ഗു​രു​"​ ​മെ​ഗാ​ ​പ​ര​മ്പ​ര​യു​ടെ​ ​ട്രെ​യ്ല​ർ​ ​റോ​ഡ് ​ഷോ കണ്ണൂർ, കാസർകോട് ജില്ലകളിൽ പര്യടനം പൂർത്തിയാക്കി. വ്യാഴാഴ്ച കണ്ണൂർ ജില്ലയിലും ഇന്നലെ കാസർകോട് ജില്ലയിലുമായിരുന്നു സ്വീകരണം. വിവിധ എസ്.എൻ.ഡി.പി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണപരിപാടിയിൽ വിദ്യാർഥികളടക്കം നിരവധി പേർ പങ്കെടുത്തു. ശ്രീ ഭക്തിസംവർദ്ധിനി യോഗം, ശ്രീ ജ്ഞാനോദയ യോഗം , ഗുരുധർമ്മ പ്രചാരണ സഭ എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും സ്വീകരണ പരിപാടിയിൽ അണിചേർന്നു.

കണ്ണൂർ ജില്ലയിൽ ഇരിട്ടി, പാനൂർ, തലശേരി, കണ്ണൂർ, നടുവിൽ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. ഗുരുദേവന്റെ ഛായാപടത്തിൽ ഹാരാർപ്പണം നടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. തലശേരിയിൽ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. നടുവിൽ ടൗണിലായിരുന്നു കണ്ണൂർ ജില്ലയിലെ സമാപനം.

ഇന്നലെ ​ ​രാ​വി​ലെ​ ​തൃ​ക്ക​രി​പ്പൂ​ർ​ ​ടൗ​ണി​ലാ​ണ് ​കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ലെ​ ​ആ​ദ്യ​സ്വീ​ക​ര​ണം.​ ​സ്വാ​മി​ ​പ്രേ​മാ​ന​ന്ദ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ തുടർന്ന് കാഞ്ഞങ്ങാട്, ഉദുമ, ​​കാസർകോട്, പരപ്പ എന്നിവിടങ്ങളിലും സ്വീകരണം നൽകി. എസ്. എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ടി. ലാലു ഉൾപ്പെടെയുള്ള പ്രമുഖ യൂണിയൻ നേതാക്കൾ പരിപാടികളിൽ പങ്കെടുത്തു. റോഡ് ഷോ വൈകിട്ട് പരപ്പയിൽ സമാപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT