പുതിയൊരു ശാസ്ത്രം

മുനി നാരായണപ്രസാദ് | Sunday 02 December 2018 12:56 AM IST

brahmavidya

ഒ​രു​ ​സ​ന്ദ​ർ​ശ​ക​ൻ.​ ​പ​രി​ച​യ​മു​ള്ള​ ​ആ​ള​ല്ല.​ ​സ്വ​യം​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ ​പ​റ​ഞ്ഞു,
'​'​ക​ഴി​ഞ്ഞ​ ​'​മാ​ന​വ​ദർ​ശ​നം​"​ ​കു​റ​ച്ചു​ ​വാ​യി​ച്ചു.​ ​അ​തി​ൽ​ ​പ​റ​ഞ്ഞി​രി​ക്കു​ന്നു,​ ​'​'​ഒ​രു​ ​പു​തി​യ​ത​രം​ ​ശാ​സ്‌​ത്രീ​യ​ചി​ന്ത​ ​ന​മു​ക്ക് ​ആ​വ​ശ്യ​മാ​യി​ ​വ​ന്നി​രി​ക്കു​ന്നു​ ​എ​ന്ന്.​ ​അ​ങ്ങ​നെ​യൊ​രു​ ​ശാ​സ്ത്ര​മു​ണ്ടോ​?​ ​അ​തി​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ടോ​?​""

'​'​അ​ങ്ങ​നെ​യൊ​രു​ ​ശാ​സ്‌​ത്രം​ ​പ​ണ്ടേ​ ​ഉ​ള്ള​താ​ണ്.​ ​പ​ക്ഷെ​ ​ഭൗ​തി​ക​ത​യും​ ​ആ​ത്മീ​യ​ത​യും​ ​ഒ​ന്നി​ല​ട​ങ്ങു​ന്ന​താ​യ​ ​ശാ​സ്‌​ത്ര​മെ​ന്ന​ ​നി​ല​യി​ൽ​ ​അ​തി​നെ​ ​വി​ല​യി​രു​ത്തി​പ്പോ​രാ​റി​ല്ലെ​ന്നു​ ​മാ​ത്രം.​""


'​'​'​ഏ​തു​ ​ശാ​സ്‌​ത്ര​മാ​ണ​ത്?​""
'​'​ ​ബ്ര​ഹ്മ​വി​ദ്യ​ ​എ​ന്ന​ ​ശാ​സ്ത്രം.​""
'​'​അ​തു​ ​വേ​ദാ​ന്ത​മ​ല്ലേ​?​ ​അ​ത് ​ആ​ത്മീ​യ​മാ​യ​ ​ശാ​സ്ത്ര​മ​ല്ലേ​?​""
'​'​എ​ന്നാ​ണ് ​സാ​ധാ​ര​ണ​ഗ​തി​യി​ൽ​ ​എ​ല്ലാ​വ​രും​ ​ധ​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​അ​ങ്ങ​നെ​യ​ല്ല.​""
'​'​നാ​രാ​യ​ണ​ഗു​രു​ ​ആ​ത്മോ​പ​ദേ​ശ​ശ​ത​കം​ ​ആ​രം​ഭി​ക്കു​ന്ന​തു​ത​ന്നെ​ ​'​അ​റി​ഞ്ഞി​ടു​ന്ന​വ​ൻ​ ​ത​ന്നു​രു​വി​ലും​ ​ഒ​ത്തു​ ​പു​റ​ത്തു​മു​ജ്ജ്വ​ലി​ക്കും​ ​ക​രു​"​വി​നെ​പ്പ​റ്റി​ ​പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ്.​ ​ഈ​ ​ക​രു​ ​ഉ​പ​നി​ഷ​ത്തു​ക​ളി​ൽ​ ​ബ്ര​ഹ്മ​മെ​ന്നും​ ​ആ​ത്മാ​വെ​ന്നും​ ​വി​ളി​ച്ചു​പോ​രു​ന്ന​ ​ഏ​ക​സ​ത്യം​ ​ത​ന്നെ​യാ​ണ്.​ ​ആ​ ​ഒ​രു​ ​സ​ത്യ​മാ​ണ് ​അ​റി​യു​ന്ന​വ​ന്റെ​ ​രൂ​പ​ത്തി​ൽ​ ​ആ​ത്മീ​യ​മാ​യും​ ​അ​റി​വി​നു​ ​വി​ഷ​യ​മാ​യി​ ​വെ​ളി​യി​ലി​രി​ക്കു​ന്ന​ ​വ​സ്‌​തു​ജാ​ല​ങ്ങ​ളു​ടെ​ ​രൂ​പ​ത്തി​ൽ​ ​ഭൗ​തി​ക​മാ​യും​ ​ഒ​രേ​സ​മ​യം​ ​ഉ​ജ്ജ്വ​ലി​ച്ചു​ ​നി​ല്‌​ക്കു​ന്ന​ത്.​ ​ആ​ ​'​ക​രു​"​വി​നെ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​ശാ​സ്ത്ര​മാ​ണ് ​ആ​ത്മോ​പ​ദേ​ശ​ശ​ത​കം.​ ​ഉ​പ​നി​ഷ​ത്തു​ക​ളി​ൽ​ ​'​സ​ർ​വം​ ​ഖ​ല്വി​ദം​ ​ബ്ര​ഹ്മ​"​ ​(​ഇ​വി​ടെ​യു​ള്ള​ ​സ​ക​ല​തും​ ​തീ​ർ​ച്ച​യാ​യും​ ​ബ്ര​ഹ്മം​ ​ത​ന്നെ​)​ ​എ​ന്നും,​ ​'​ആ​ത്മൈ​ ​ഏ​വേ​ദം​ ​സ​ർ​വം​"​ ​(​ആ​ത്മാ​വി​ൽ​ ​നി​ന്നാ​ണ് ​ഇ​വി​ടെ​യു​ള്ള​ ​സ​ക​ല​തും​ ​ഉ​ണ്ടാ​യ​ത്)​ ​എ​ന്നും​ ​പ​റ​യു​ന്നു.​ ​'​ഇ​വി​ടെ​യു​ള്ള​ ​സ​ക​ല​തും​"​ ​എ​ന്ന​തി​ൽ​ ​ആ​ത്മീ​യ​മാ​യ​തും​ ​ഭൗ​തി​ക​മാ​യ​തും​ ​പെ​ടും.


'​'​ഭൗ​തി​ക​പ്ര​തി​ഭാ​സ​ങ്ങ​ളാ​യും​ ​ആ​ത്മീ​യ​പ്ര​തി​ഭാ​സ​ങ്ങ​ളാ​യും​ ​ഒ​രേ​സ​മ​യം​ ​പ്ര​കാ​ശി​ച്ചു​ ​നി​ല്ക്കു​ന്ന​ ​സ​ത്യ​ത്തെ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​ശാ​സ്‌​ത്ര​മാ​ണ് ​വേ​ദാ​ന്തം​ ​എ​ന്ന​ർ​ത്ഥം.


'​'​പ​ക്ഷേ​ ​ഒ​രു​ ​കാ​ര്യ​മു​ണ്ട്.​ ​ഭൗ​തി​ക​ത​യ്ക്കു​ ​മാ​ത്രം​ ​ചേ​ർ​ന്ന​ ​ശാ​സ്ത്രീ​യ​രീ​തി​യോ​ ​ആ​ത്മീ​യ​മാ​യ​തി​നു​ ​മാ​ത്രം​ ​ചേ​ർ​ന്ന​ ​ശാ​സ്ത്രീ​യ​ ​രീ​തി​യോ​ ​പോ​രാ​ ​ഈ​ ​സ​ത്യം​ ​ക​ണ്ടെ​ത്താ​നും​ ​വെ​ളി​വാ​ക്കാ​നും.​ ​ആ​ ​സ​ത്യ​ത്തി​നു​ ​അ​തി​ന്റേ​തു​ ​മാ​ത്ര​മാ​യ​ ​ഒ​രു​ ​ശാ​സ്ത്രീ​യ​ത​യു​ണ്ട്,​ ​രീ​തി​യു​ണ്ട്.​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​വി​ഷ​യ​ത്തി​നു​ ​ചേ​രു​ന്ന​താ​യി​രി​ക്ക​ണ​മ​ല്ലോ​ ​അ​തി​ന്റെ​ ​പ​ഠ​ന​ത്തി​ൽ​ ​സ്വീ​ക​രി​ക്കു​ന്ന​ ​ശാ​സ്ത്രീയ രീ​തി.


'​'​അ​താ​യ​ത്,​ ​ഇ​നി​യൊ​രു​ ​ശാ​സ്ത്രം​ ​ഉ​ണ്ടാ​ക്കേ​ണ്ട​തി​ല്ല.​ ​നി​ല​വി​ലു​ള്ള​ ​ഈ​ ​ശാ​സ്ത്ര​ത്തെ​ ​-​ ​വേ​ദാ​ന്ത​ശാ​സ്ത്ര​ത്തെ​ ​-​ ​അ​ത്ത​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​ശാ​സ്ത്രാ​വ​ബോ​ധ​ത്തോ​ടു​കൂ​ടി​ ​അ​വ​ത​രി​പ്പി​ക്കു​ക​യേ​ ​വേ​ണ്ടൂ.​ ​അ​തി​നു​ള്ള​ ​വ​ഴി​മ​രു​ന്നി​ടു​ക​യാ​ണ് ​'​ദ​ർ​ശ​ന​മാ​ല​"​ ​എ​ന്ന​ ​സം​സ്കൃ​ത​കൃ​തി​യു​ടെ​ ​ര​ച​ന​യി​ലൂ​ടെ​ ​നാ​രാ​യ​ണ​ഗു​രു​ ​ചെ​യ്ത​ത്.​ ​ശി​ഷ്യ​നാ​യ​ ​ന​ട​രാ​ജ​ഗു​രു​വാ​ക​ട്ടെ,​ ​'​ദ​ർ​ശ​ന​മാ​ല​"​യെ​ ​പി​ൻ​പ​റ്റി​ ​ഈ​ ​പു​തി​യ​ ​ശാ​സ്ത്ര​ത്തി​നു​ ​രൂ​പ​രേ​ഖ​യു​ണ്ടാ​ക്കു​ക​യും​ ​ചെ​യ്തു.​""

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT