അച്ഛൻ കാണിക്കുന്ന മാതൃക

മുനിനാരായണപ്രസാദ് | Sunday 16 December 2018 12:48 AM IST

manavadarshanam

ര​ണ്ട് ​ദ​മ്പ​തി​ക​ൾ​ ​കാ​ണാ​ൻ​ ​വ​ന്നി​രി​ക്കു​ന്നു.​ ​ഇ​തു​വ​ഴി​ ​ക​ട​ന്നു​പോ​യ​പ്പോ​ൾ​ ​ഒ​ന്നു​ ​കാ​ണാ​മെ​ന്നു​ ​ക​രു​തി​ ​ക​യ​റി​യ​താ​ണെ​ന്നു​ ​മാ​ത്രം.​ ​ഭാ​ര്യ​ ​'​മാ​നവ​ദ​ർ​ശ​നം​"​ ​വാ​യി​ക്കാ​റു​ണ്ട്.​ ​പ​ല​തും​ ​മ​ന​സി​ലാ​കു​ന്നി​ല്ല​ത്രേ.


ഞാ​ൻ​ ​പ​റ​ഞ്ഞു,​ ​'​'​ഒ​രു​ ​പ്രാ​വ​ശ്യം​ ​വാ​യി​ച്ചാ​ൽ​ ​മ​ന​സി​ലാ​യി​ല്ലെ​ങ്കി​ൽ​ ​ഒ​ന്നു​കൂ​ടി​ ​വാ​യി​ച്ചു​നോ​ക്ക​ണം.​ ​അ​പ്പോ​ൾ​ ​മ​ന​സി​ലാ​കും.​""
ഭാ​ര്യ​ ​ഒ​രു​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​യു​ടെ​ ​ഏ​ജ​ന്റാ​ണ്.​ ​ക​മ്പ​നി​ക്കാ​ർ​ ​പാ​വ​പ്പെ​ട്ട​യാ​ളു​ക​ളെ​ ​ക​ബ​ളി​പ്പി​ക്കു​ന്ന​തു​ ​ക​ണ്ടു​ ​മ​ടു​ത്തു.​ ​'​'​ഭ​ർ​ത്താ​വി​നു​ ​ക​ഠി​ന​മാ​യ​ ​ജോ​ലി​യൊ​ന്നും​ ​ചെ​യ്യാ​നാ​കാ​ത്ത​ ​രോ​ഗ​മു​ണ്ട്.​ ​മ​ക്ക​ൾ​ ​ര​ണ്ടും​ ​പ​ഠി​ക്കു​ന്നു.​ ​ഇ​ള​യ​ ​മ​ക​ൻ​ ​പ്ള​സ് ​ടു​വി​ലാ​ണ്.​ ​ന​ന്നാ​യി​ ​പ​ഠി​ക്കു​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​അ​വ​ന്റെ​ ​സ്വ​ഭാ​വം​ ​മാ​റി​യി​രി​ക്കു​ന്നു.​ ​പ​ഠ​ന​ത്തി​ൽ​ ​താ​ത്പ​ര്യ​മി​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​ക്ളാ​സി​ൽ​ ​കൂ​ട്ടു​കാ​ർ​ ​മ​ദ്യം​ ​കൊ​ണ്ടു​വ​രും.​ ​അ​വ​നും​ ​അ​ത് ​വാ​ങ്ങി​ക്ക​ഴി​ക്കും."


ഞാ​ൻ​ ​പ​റ​ഞ്ഞു​ ​:​ ​'​'​ഇ​ങ്ങ​നെ​യു​ള്ള​ ​പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കു​ ​വ​ശ​പ്പെ​ട്ടു​ ​പോ​കാ​തി​രി​ക്കാ​നു​ള്ള​ ​ഉ​പ​ദേ​ശ​വും​ ​ധൈ​ര്യ​വും​ ​നി​ങ്ങ​ളാ​ണ് ​മ​ക​നു​ ​ന​ൽകേ​ണ്ട​ത്.​ ​സ്വ​ന്തം​ ​തീ​രു​മാ​ന​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ​ ​മ​ന​സു​റ​പ്പു​ള്ള​ ​കു​ട്ടി​ക​ൾ​ ​ഇ​മ്മാ​തി​രി​ ​കെ​ണി​യി​ൽ​ ​പെ​ടി​ല്ല."
'​'​ഭ​ർ​ത്താ​വി​നു​ ​അ​ടു​ത്ത​ ​കാ​ലം​ ​വ​രെ​ ​ഒ​രു​ ​ചെ​റി​യ​ ​ജോ​ലി​യു​ണ്ടാ​യി​രു​ന്നു,​ ​ഒ​രു​ ​ക്ര​ഷ​റി​ൽ.​ ​ഇ​പ്പോ​ൾ​ ​പാ​റ​പ്ര​ശ്നം​ ​വ​ന്നി​രി​ക്കു​ന്ന​തു​കൊ​ണ്ട് ​ആ​ ​ജോ​ലി​ ​പോ​യി.​ ​ഭാ​ര്യ​യു​ടെ​യും​ ​ഭ​ർ​ത്താ​വി​ന്റെ​യും​ ​അ​ച്ഛ​ന്മാ​ർ​ ​പ​ട്ടാ​ള​ക്കാ​രാ​യി​രു​ന്നു.​ ​അ​വ​ർ​ക്കു​ ​നി​സാ​ര​വി​ല​യ്ക്കു​ ​മ​ദ്യം​ ​കി​ട്ടും.​ ​അ​യ​ൽ​വീ​ട്ടു​കാ​ര​നും​ ​പ​ട്ടാ​ള​ക്കാ​ര​നാ​യി​രു​ന്നു.​ ​അ​യാ​ൾ​ക്കും​ ​കി​ട്ടും​ ​ഇ​തു​പോ​ലെ​ ​മ​ദ്യം.​ ​അ​വ​രി​ൽ​ ​നി​ന്നും​ ​ഈ​ ​മ​ദ്യം​ ​വാ​ങ്ങി​ ​സാ​ധാ​ര​ണ​ ​വി​ല​യ്ക്ക് ​ആ​ളു​ക​ൾ​ക്കു​ ​കൊ​ടു​ക്കു​ന്ന​ത് ​ഭ​ർ​ത്താ​വ് ​ഒ​രു​ ​വ​രു​മാ​ന​ ​മാ​ർ​ഗ​മാ​ക്കി​യി​രി​ക്കു​ന്നു.


ഞാ​ൻ​ ​പ​റ​ഞ്ഞു​:​ ​'​'​നി​ങ്ങ​ൾ​ ​വീ​ട്ടി​ൽ​ ​മ​ദ്യം​ ​വി​റ്റു​ ​പ​ണ​മു​ണ്ടാ​ക്കു​ന്നു.​ ​നി​ങ്ങ​ൾ​ ​കു​ടി​ക്കി​ല്ലാ​യി​രി​ക്കാം.​ ​എ​ന്നാ​ലും​ ​ഇ​തു​ ​കാ​ണു​ന്ന​ ​മ​ക​ൻ​ ​കു​ടി​ക്കു​ന്ന​ ​സ്വ​ഭാ​വ​മു​ള്ള​വ​നാ​കു​ന്ന​തി​ൽ​ ​ഒ​രു​ ​അ​സ്വാ​ഭാ​വി​ക​ത​യു​മി​ല്ല.​ ​കു​ടി​യ്ക്ക​രു​ത് ​എ​ന്നു​ ​മ​ക​ന് ​ഉ​പ​ദേ​ശം​ ​ന​ല്‌​കാ​നു​ള്ള​ ​ആ​ത്മ​ധൈ​ര്യം​ ​പോ​ലും​ ​നി​ങ്ങ​ൾ​ക്കു​ണ്ടാ​വി​ല്ല.​ ​വാ​സ്‌​ത​വ​ത്തി​ൽ​ ​അ​ച്ഛ​ന​മ്മ​മാ​രു​ടെ​ ​ഉ​പ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ​പെ​രു​മാ​റാ​ന​ല്ല,​ ​അ​വ​ർ​ ​ചെ​യ്യു​ന്ന​തി​നെ​ ​മാ​തൃ​ക​യാ​ക്കാ​നാ​ണ് ​കു​ട്ടി​ക​ൾ​ക്കു​ ​തോ​ന്നി​പ്പോ​വു​ക.​ ​അ​ല്പം​ ​വ​രു​മാ​ന​ത്തി​നു​വേ​ണ്ടി​ ​നി​ങ്ങ​ൾ​ ​ന​ശി​പ്പി​ക്കു​ന്ന​ത് ​നി​ങ്ങ​ളു​ടെ​ ​മ​ക​നെ​യാ​ണ്.​ ​ഓ​ർ​ത്തു​കൊ​ള്ളു​ക,​ ​നി​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത് ​അ​നു​സ​രി​ക്കു​ന്ന​തി​നെ​ക്കാ​ൾ​ ​മ​ക്ക​ൾ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ​നി​ങ്ങ​ളെ​ ​മാ​തൃ​ക​യാ​ക്കി​ ​ജീ​വി​ക്കാ​നാ​ണ്.​ ​അ​തു​കൊ​ണ്ട് ​നി​ങ്ങ​ൾ​ ​നി​ങ്ങ​ളു​ടെ​ ​മ​ക്ക​ൾ​ക്ക് ​അ​നു​ക​ര​ണീ​യ​മാ​യ​ ​മാ​തൃ​ക​യാ​യി​രി​ക്ക​ണം.


'​'​എ​ന്നും​ ​പ്ര​യാ​സ​ങ്ങ​ളാ​ണ് ​സ്വാ​മി."
'​'​നി​ങ്ങ​ൾ​ക്കു​ ​സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​റേ​യി​ല്ലെ​ന്നാ​ണോ​?"
'​'​അ​ല്ല.​ ​അ​ങ്ങ​നെ​യു​ള്ള​ ​സം​ഭ​വ​ങ്ങ​ൾ​ ​ധാ​രാ​ള​മു​ണ്ട്."
'​'​ആ​രു​ണ്ട് ​ജീ​വി​ത​ത്തി​ൽ​ ​പ്ര​യാ​സ​ങ്ങ​ളി​ല്ലാ​ത്ത​വ​രാ​യി​ട്ട്?​ ​സു​ഖ​വും​ ​ദുഃ​ഖ​വും​ ​നി​റ​ഞ്ഞ​താ​ണ് ​ജീ​വി​തം.​ ​സു​ഖ​ത്തി​ന്റെ​ ​ഇ​നി​മ​യെ​ ​ആ​ളു​ക​ൾ​ ​മ​റ​ക്കും.​ ​ദുഃ​ഖ​ത്തി​ന്റെ​ ​കയ്‌​പു​ ​മാ​ത്രം​ ​ഓ​ർ​ത്തു​ ​ജീ​വി​ക്കും.​ ​ഇ​തു​ ​ജീ​വി​ത​ത്തെ​ ​കൂ​ടു​ത​ൽ​ ​അ​സ്വ​സ്ഥ​മാ​ക്കും.​ ​സു​ഖ​ത്തി​ന്റെ​ ​ഇ​നി​മ​യെ​ ​ഇ​നി​മ​യാ​യി​ ​അ​നു​ഭ​വി​ക്ക​ണ​മെ​ങ്കി​ൽ​ ​ദുഃ​ഖ​ത്തി​ന്റെ​ ​ക​യ്‌​പും​ ​അ​നു​ഭ​വി​ച്ചി​രി​ക്ക​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT