യുക്തിയുടെ മുമ്പിൽ ആത്മപീഡനം

മുനി നാരായണപ്രസാദ് | Tuesday 15 January 2019 12:36 AM IST

manavadarshanam

ത​ല​ശേ​രി​യി​ലു​ള്ള​ ​കു​യ്യാ​ലി​ ​ഗു​രു​കു​ല​ത്തി​ലെ​ ​വാ​ർ​ഷി​ക​ ​ഗു​രു​പൂ​ജ​യാ​ണ് ​സ​ന്ദ​ർ​ഭം.​ ​പ​രി​പാ​ടി​ക​ൾ​ ​ഉ​ച്ച​യ്ക്കു​ള്ള​ ​ഉൗ​ണോ​ടു​കൂ​ടി​ ​ക​ഴി​ഞ്ഞു.​ ​ഉ​ച്ച​യ്ക്കു​ശേ​ഷ​വും​ ​കു​റ​ച്ചു​പേ​ർ​ ​അ​വി​ടെ​ത്ത​ന്നെ​യി​രു​ന്ന് ​അ​നൗ​പ​ചാ​രി​ക​മാ​യി​ ​ച​ർ​ച്ച​ക​ളും​ ​മ​റ്റും​ ​ന​ട​ത്തു​ന്നു.​ ​ഇ​ട​യ്ക്കിട​യ്ക്ക് ​ന​ല്ല​ ​ഗാ​നാ​ലാ​പ​ന​വും​ .​ ​പാ​ട്ടു​കേ​ൾ​ക്കാ​ൻ​ ​ഞാ​നു​മെ​ത്തി.​ ​പാ​ട്ടു​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഒ​രു​ ​നി​യ​മ​വി​ദ്യാ​ർ​ത്ഥി​നി​ ​എ​ന്നോ​ടൊ​രു​ ​ചോ​ദ്യം.


'​അ​മ്പ​ല​ങ്ങ​ളി​ലൊ​ക്കെ​ ​ദൈ​വ​മു​ണ്ടെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു​ണ്ടോ​?​ ​അ​ങ്ങ​നെ​ ​ഉ​ണ്ടെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​ത് ​യു​ക്തി​ക്ക് ​ചേ​രു​മോ​?"
ജീ​വി​ത​ത്തി​ലും​ ​പ്ര​പ​ഞ്ച​ത്തി​ലും​ ​ന​ട​ക്കു​ന്ന​തെ​ല്ലാം​ ​യു​ക്തി​ക്ക് ​ചേ​ർ​ന്ന​ത​ല്ലെ​ന്നും​ ​യു​ക്തി​ ​എ​ന്ന​തി​ന്റെ​ ​പ​രി​മി​തി​യും​ ​സ്വ​ഭാ​വ​വും​ ​എ​ന്തെ​ന്നും​ ​വ്യ​ക്ത​മാ​ക്കാ​മെ​ന്ന് ​ക​രു​തി​ ​ആ​ ​കു​ട്ടി​യോ​ടു​ ​ഞാ​ൻ​ ​ചി​ല​ ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ച്ചു.​ ​അ​വ​യ്ക്ക് ​ഉ​ത്ത​രം​ ​പ​റ​യാ​നാ​യി​ ​മു​തി​ർ​ന്ന​ ​ഒ​രാ​ൾ​ ​അ​വ​ളു​ടെ​ ​സ​ഹാ​യ​ത്തി​നെ​ത്തി.​ ​അ​ത​വ​ളു​ടെ​ ​അ​ച്ഛ​നാ​ണെ​ന്നും​ ​മ​ന​സി​ലാ​യി.​ ​'​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ച്ഛ​ൻ​ ​മ​ക​ളെ​ ​സ​ഹാ​യി​ക്ക​ണ്ട​"​ ​എ​ന്നാ​യി​ ​ഞാ​ൻ.​ ​'​അ​ങ്ങ​നെ​യ​ല്ല​ല്ലോ,​ ​അ​ച്ഛ​ൻ​ ​മ​ക​ളെ​ ​സ​ഹാ​യി​ക്കേ​ണ്ട​ത​ല്ലേ​?​"​ ​എ​ന്നാ​യി​ ​മ​ക​ൾ.​ ​അ​പ്പോ​ൾ​ ​മ​ന​സി​ലാ​യി​ ​ഇ​ത് ​അ​ച്ഛ​നും​ ​മ​ക​ളും​ ​ചേ​ർ​ന്നൊ​രു​ ​കൂ​ട്ടു​ക​ച്ച​വ​ട​മാ​ണെ​ന്ന്.​ ​പി​ന്നീ​ട് ​ഞാ​ൻ​ ​അ​ച്ഛ​നോ​ട് ​ചോ​ദി​ച്ചു.


'​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​പോ​യി​ ​ആ​രാ​ധ​ന​ ​ന​ട​ത്തു​ന്ന​വ​രെ​ ​നി​ങ്ങ​ൾ​ ​എ​തി​ർ​ക്കു​ന്നു.​ ​പ​ക്ഷേ​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​പോ​കു​ന്ന​വ​ർ,​ ​അ​ത് ​കൈ​വ​രു​ത്തു​ന്ന​ ​മ​നഃ​ശാ​ന്തി​ ​അ​നു​ഭ​വി​ക്കു​ന്നു.​ ​ആ​ ​മ​നഃ​ശാ​ന്തി​ ​നി​ങ്ങ​ൾ​ക്കു​ണ്ടോ?
'​ഇ​ല്ല.​ ​ഇൗ​ ​ക്ഷേ​ത്ര​വി​ശ്വാ​സി​ക​ൾ​ ​പെ​രു​കി​വ​രി​ക​യും​ ​അ​വ​ർ​ ​ലോ​ക​രെ​ ​വ​ഴി​ ​തെ​റ്റി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ത് ​കാ​ണു​മ്പോ​ൾ​ ​എ​ങ്ങ​നെ​ ​സാ​ധി​ക്കും​ ​സ​മാ​ധാ​ന​ത്തോ​ടെ​യി​രി​ക്കാ​ൻ​?"


മ​നഃ​ശാ​ന്തി​ക്കു​ള്ള​ ​വ​ഴി​ ​ക​ണ്ടെ​ത്തേ​ണ്ടി​ ​വ​ന്നി​രി​ക്കു​ന്ന​ത് ​ഇ​ദ്ദേ​ഹ​ത്തി​നാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​കേ​ൾ​വി​ക്കാ​ർ​ ​കൂ​ട്ട​ച്ചി​രി​യാ​യി. ഒ​രു​ ​പ്ര​ത്യേ​ക​ ​വി​ശ്വാ​സ​മ​നു​സ​രി​ച്ച് ​ഒ​രാ​ൾ​ ​ഒ​രു​ ​കാ​ര്യം​ ​ചെ​യ്യു​മ്പോ​ൾ​ ​അ​യാ​ൾ​ക്ക് ​മ​ന​സി​ന് ​വ​ലി​യ​ ​സ​മാ​ധാ​ന​വും​ ​ആ​ശ്വാ​സ​വും​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു.​ ​അ​പ്പോ​ൾ​ ​അ​തി​ൽ​ ​വി​ശ്വാ​സ​മി​ല്ലാ​ത്ത​ ​മ​റ്റൊ​രാ​ൾ​ ​വ​ന്നു​പ​റ​യു​ന്നു​ ​എ​ന്നി​രി​ക്ക​ട്ടെ,​ ​'​നി​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​സ​മാ​ധാ​ന​വും​ ​ആ​ശ്വാ​സ​വും​ ​ഞാ​ൻ​ ​പ​ഠി​ച്ച​ ​യു​ക്തി​ക്ക് ​ചേ​രു​ന്ന​ത​ല്ല.​ ​അ​തു​കൊ​ണ്ട് ​നി​ങ്ങ​ള​ത് ​അ​നു​ഭ​വി​ക്കാ​ൻ​ ​പാ​ടി​ല്ല."


ഇ​ങ്ങ​നെ​യൊ​രാ​ൾ​ ​പ​റ​ഞ്ഞാ​ൽ​ ​അ​ത് ​എ​ത്ര​ ​അ​ർ​ത്ഥ​മി​ല്ലാ​ത്ത​താ​യി​രി​ക്കും​?​ ​ശാ​ന്തി​യും​ ​സ​മാ​ധാ​ന​വും​ ​ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന​ത് ​യു​ക്തി​പൂ​ർ​വ​ക​മാ​ണോ​?​ ​മ​നു​ഷ്യ​ൻ​ ​ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ ​ഒ​രു​ ​ചി​ന്താ​രീ​തി​യ​ല്ലേ​ ​യു​ക്തി​വി​ചാ​രം​ ​അ​ഥ​വാ​ ​അ​നു​മാ​നം​?​ ​മ​നു​ഷ്യ​നു​ണ്ടാ​ക്കി​യ​ ​യു​ക്തി​യ​നു​സ​രി​ച്ചാ​ണോ​ ​മ​നു​ഷ്യ​നും​ ​ലോ​ക​വും​ ​ഉ​ണ്ടാ​യ​ത്?​ ​ലോ​ക​പ്ര​സി​ദ്ധ​നാ​യ​ ​ഒ​രു​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​കു​റേ​ക്കാ​ലം​ ​മു​മ്പ് ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ൾ​ ​ഒാ​ർ​മ്മ​വ​ന്നു.


'​തെ​ളി​വ് ​എ​ന്ന​ ​ആ​രാ​ധ​നാ വി​ഗ്ര​ഹ​ത്തി​ന് ​മു​മ്പി​ലാ​ണ് ​ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ൻ​ ​ആ​ത്മ​പീ​ഡ​നം​ ​അ​നു​ഭ​വി​ക്കു​ന്ന​ത്."
അ​തു​പോ​ലെ​ ​ഇ​വി​ടെ​യി​താ​ ​യു​ക്തി​ചി​ന്ത​ ​എ​ന്ന​ ​ആ​രാ​ധ​നാ​വി​ഗ്ര​ഹ​ത്തി​ന് ​മു​ന്നി​ൽ​ ​ഒ​രാ​ൾ​ ​ആ​ത്മ​പീ​ഡ​നം​ ​അ​നു​ഭ​വി​ക്കു​ന്നു!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT