കു​ചേ​ല​ന്റെ​ ​ബ​ന്ധു​ക്കൾ

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 10 March 2019 1:11 AM IST
mayilpeeli

സു​ന്ദ​രി​ക​ളും​ ​സു​ന്ദ​ര​ന്മാ​രും​ ​ക​റു​ത്ത​വ​രും​ ​വെ​ളു​ത്ത​വ​രും ​ ​സ​മ്പ​ന്ന​രും​ ​നി​ർ​ദ്ധ​ന​രും ​ബു​ദ്ധി​യു​ള്ള​വ​രും​ ​ഇ​ല്ലാ​ത്ത​വ​രും​ ​ഇ​ങ്ങ​നെ​ ​മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ​ ​നി​ര​വ​ധി​ ​ഭേ​ദ​ങ്ങ​ളു​ണ്ട്.​ ​മ​നു​ഷ്യ​ൻ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ജാ​തി​മ​ത​ ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് ​പു​റ​മേ​യാ​ണ് ​ഇ​ത്ത​രം​ ​ഭേ​ദ​ക​ല്പ​ന​ക​ൾ.​ ​ആ​ത്മ​ബോ​ധ​ത്തോ​ടെ​ ​ചി​ന്തി​ച്ചാ​ൽ​ ​ഇ​തെ​ല്ലാം​ ​അ​ർ​ത്ഥ​ര​ഹി​ത​മാ​ണെ​ന്നു​ ​കാ​ണാം.​ ​പ​ക്ഷേ​ ​അ​ത്ത​രം​ ​ചി​ന്ത​ക​ളി​ലേ​ക്കു​യ​രാ​ൻ​ ​അ​നു​ഭ​വ​ജ്ഞാ​ന​വും​ ​ ആ​ത്മ​ജ്ഞാ​ന​വും​ ​വേ​ണം.​ ​പ​ർ​വ്വ​ത​ങ്ങ​ളെ​ക്കാ​ൾ​ ​സ​മ​ത​ല​ങ്ങ​ളാ​ണ​ല്ലോ​ ​പ്ര​കൃ​തി​യി​ൽ​ ​കൂ​ടു​ത​ൽ.​ ​സ​മ​ത​ല​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ​സാ​മാ​ന്യ​ജ​ന​ങ്ങ​ൾ​.​ ​കാ​നേ​ഷു​മാ​രി​യി​ൽ​ ​അ​ത്ത​ര​ക്കാ​രാ​ണ് ​കൂ​ടു​ത​ൽ.

സ​മ്പ​ന്ന​ന് ​നാം​ ​ഒ​രു​ ​ഡ്ര​സ്കോ​ഡ് ​ക​ല്പി​ച്ചി​ട്ടു​ണ്ട്.​ ​ബു​ദ്ധി​ ജീ​വി​ക്കും​ ​സാ​ഹി​ത്യ​കാ​ര​നും​ ​മ​ദ്യ​പാ​നി​ക്കു​മൊ​ക്കെ​ ​നി​ശ്ചി​ത​ ​വേ​ഷ​ഭൂ​ഷ​ക​ളും​ ​സം​സാ​ര​ഭാ​ഷ​യും​ ​നാം​ ​ക​ല്പി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​ബു​ദ്ധി​ജീ​വി​ ​അ​ധി​കം​ ​സം​സാ​രി​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​പൊ​ട്ടി​ച്ചി​രി​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​ദ​രി​ദ്ര​വാ​സി​ ​ വി​ല​കൂ​ടി​യ​ ​വ​സ്ത്ര​ങ്ങ​ളും​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​ധ​രി​ക്ക​രു​ത്.​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​ചി​ല​ ​മു​ൻ​വി​ധി​ക​ളു​ണ്ട്.​ ​ഇ​ത്ത​രം​ ​മു​ൻ​വി​ധി​ക​ൾ​ ​തെ​റ്റി​ക്കു​ന്ന​ ​ചി​ല​ ​മ​ഹാ​ന്മാ​രു​ണ്ട്.​ ​അ​ടു​ത്ത​റി​യു​മ്പോ​ൾ​ ​അ​വ​രെ​ക്കു​റി​ച്ച് ​വ​ലി​യ​ ​മ​തി​പ്പു​തോ​ന്നും.​

​ആ​രാ​ധ​ന​ ​തോ​ന്നും.​ ​യൂ​റോ​പ്യ​ൻ​ ​പ​ര്യ​ട​ന​ത്തി​നി​ട​യി​ൽ​ ​പ​രി​ച​യ​പ്പെ​ട്ട​ ​സു​ദേ​വ​നെ​കു​റി​ച്ച് ​ഒ​രു​ ​സു​ഹൃ​ത്ത് ​പ​റ​ഞ്ഞ​റി​ഞ്ഞ​പ്പോ​ൾ​ ​അ​തി​ശ​യം​ ​തോ​ന്നി.​ ​അ​മ്പ​ത് ​പേ​ര​ട​ങ്ങു​ന്ന​ ​ യാ​ത്രാ​സം​ഘം​ ​ ര​ണ്ടാ​ഴ്ച​ത്തെ​ ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​റോ​മി​ലെ​ത്തി​യ​താ​യി​രു​ന്നു.​ ​ഇ​റ്റ​ലി​യും​ ​ വ​ത്തി​ക്കാ​നു​മൊ​ക്കെ​ ​കാ​ണ​ണം.​ ​സ്ഥി​ര​മാ​യി​ ​വി​ദേ​ശ​യാ​ത്ര​ ​ന​ട​ത്തു​ന്ന​വ​രും​ ​ആ​ദ്യ​മാ​യി​ ​വി​മാ​ന​ത്തി​ൽ​ ​ക​യ​റു​ന്ന​വ​രും​ ​കൂ​ട്ട​ത്തി​ലു​ണ്ട്.​ ​ആ​ദ്യ​മാ​യി​ ​സൈ​ക്കി​ളി​ൽ​ ​ക​യ​റു​ക,​ ​ബൈ​ക്കി​ൽ​ ​ക​യ​റു​ക,​ ​ട്രെ​യി​നി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ക.​ ​ചെ​റി​യൊ​രു​ ​സ​ങ്കോ​ചം​കാ​ണും.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​യാ​ത്ര​യ​യ്ക്കാ​ൻ​ ​പോ​കു​മ്പോ​ഴു​ള്ള​ ​ മാ​ന​സി​കാ​വ​സ്ഥ​യാ​യി​രി​ക്കി​ല്ല​ ​ വി​മാ​ന​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​യാ​ത്ര​ ​ചെ​യ്യു​മ്പോ​ൾ.​ ​പെ​ട്ടെ​ന്ന് ​ആ​ ​സാ​ഹ​ച​ര്യ​വു​മാ​യി​ ​ഇ​ണ​ങ്ങും.​ ​അ​തും​ ​മ​ന​സി​ന്റെ​ ​ ഒ​രു​ ​സ​വി​ശേ​ഷ​ത.​ ​ര​ണ്ടാ​മ​ത് ​വി​മാ​ന​യാ​ത്ര​ ​ ന​ട​ത്തു​മ്പോ​ൾ​ ​ഇൗ​ ​അ​വ​സ്ഥ​യാ​യി​രി​ക്കി​ല്ല.​ ​മു​ൻ​പ​രി​ച​യം​ ​ഒ​രു​ ക​രു​ത്താ​കും.

ലോ​ക​പ്ര​ശ​സ്ത​ ​ചി​ത്ര​കാ​ര​നാ​യ​ ​ഡാ​വി​ഞ്ചി​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പ​ലേ​ട​ത്തും​ ​കാ​ണാം.​ ​സ​ന്ദ​ർ​ശ​ക​ർ​ക്ക് ​അ​തൊ​രു​ ​വി​സ്മ​യം.​ ​കൂ​ട്ട​ത്തി​ൽ​ ​വൃ​ദ്ധ​രാ​യ​ ​യാ​ത്ര​ക്കാ​രു​മു​ണ്ട്.​ ​ബാ​ഗേ​ജു​ക​ൾ​ ​എ​ടു​ക്കാ​ൻ​ ​പ​ല​രും​ ​ശ്ര​മി​ച്ചി​ട്ടും​ ​ന​ട​ക്കു​ന്നി​ല്ല.​ ​ഭൂ​രി​ഭാ​ഗ​വും​ ​ത​ങ്ങ​ളു​ടെ​ ​ബാ​ഗേ​ജു​ക​ൾ​ ​എ​ടു​ത്ത​തോ​ടെ​ ​സം​തൃ​പ്ത​രാ​യി.​ ​കൂ​ട്ട​ത്തി​ലെ​ ​ഒ​രാ​ൾ​ ​ബാ​ഗേ​ജു​ക​ൾ​ ​ഇ​റ​ക്കി​വ​യ്ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​സാ​ധാ​ര​ണ​ ​വേ​ഷം,​​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​പ്ര​കൃ​തം.​ ​മ

​റ്റു​ള്ള​വ​രെ​ ​സ​ഹാ​യി​ക്കു​ന്ന​തി​ൽ​ ​പ്ര​ത്യേ​ക​മൊ​രു​ ​സ​ന്തോ​ഷ​വും.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​റെ​സ്റ്റോ​റ​ന്റി​ൽ​ ​ക​യ​റി​യ​പ്പോ​ഴും​ ​അ​യാ​ൾ​ ​മ​റ്റു​ള്ള​വ​ർ​ക്കാ​യി​ ​മാ​റി​നി​ന്നു.​ ​പ​ല​രു​ടെ​യും​ ​ഗ്ളാ​സു​ക​ളി​ൽ​ ​ആ​വ​ശ്യാ​നു​സ​ര​ണം​ ​ചൂ​ടു​വെ​ള്ള​വും​ ​ത​ണു​ത്ത​വെ​ള്ള​വും​ ​പ​ക​ർ​ന്നു​കൊ​ടു​ത്തു.​ ​അ​താ​രാ​ണ് ​ഇ​ത്ര​യും​ ​എ​ളി​മ​യോ​ടെ​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​ ചെ​യ്യു​ന്ന​ത്.​ ​സു​ഹൃ​ത്തി​ന് ​ആ​കാം​ക്ഷ​യാ​യി.​ ​യാ​ത്രാ​സം​ഘ​ത്ത​ല​വ​നോ​ട് ​ ത​ന്നെ​ ​ചോ​ദി​ച്ചു.​ ​അ​റി​യി​ല്ലേ​ ​അ​താ​ണ് ​സു​ദേ​വ​ൻ.​ ​ഗ​ൾ​ഫി​ലെ​ ​കോ​ടീ​ശ്വ​ര​നാ​ണ്.​ ​വി​പു​ല​മാ​യ​ ​വ്യ​വ​സാ​യ​ ​സാ​മ്രാ​ജ്യം​.​ ​ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ​ ​ര​ക്ഷ​ക​ൻ.​ ​ആ​ ​മ​ട്ടും​ഭാ​വ​വു​മൊ​ന്നു​മി​ല്ല.​ ​ഇ​പ്പോ​ഴും​ ​സാ​ധാ​ര​ണ​ക്കാ​രി​ൽ​ ​സാ​ധാ​ര​ണ​ക്കാ​ര​ൻ.​ ​കൃ​ത്രി​മ​മാ​യി​ ​പേ​രെ​ടു​ക്കാ​നോ​ ​പ്ര​ശം​സ​ ​കി​ട്ടാ​നോ​ ​ഒ​ന്നു​മ​ല്ല​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​ചെ​യ്യു​ന്ന​ത്.

കീ​ശ​യി​ൽ​ ​ര​ണ്ട് ​വ​ലി​യ​ ​നോ​ട്ടു​കി​ട​ന്നാ​ൽ​ ​കോ​ടീ​ശ്വ​ര​നെ​ന്ന് ​ഭാ​വി​ക്കു​ന്ന​വ​രാ​ണ് ​അ​ധി​ക​വും.​ ​അ​ല്പം​ ​തൊ​ലി​ ​വെ​ളു​പ്പും​ ​ക​ണ്ണാ​ടി​യി​ൽ​ ​നോ​ക്കു​മ്പോ​ൾ​ ​സം​തൃ​പ്തി​ ​തോ​ന്നു​ക​യും​ ​ചെ​യ്താ​ൽ​ ​സൗ​ന്ദ​ര്യ​മെ​ല്ലാം​ ​ത​ന്നി​ലാ​ണെ​ന്ന് ​ധ​രി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​വ​രും​ ​കു​റ​വ​ല്ല.​ ​നാ​ല​ക്ഷ​രം​ ​പ​ഠി​ച്ചാ​ൽ​ ​ജ്ഞാ​ന​പീ​ഠം​ ​ക​യ​റി​യെ​ന്ന് ​ചി​ന്തി​ക്കു​ന്ന​വ​രു​മു​ണ്ട്.​ ​അ​വ​ർ​ക്കി​ട​യി​ൽ​ ​ശ്രീ​കൃ​ഷ്ണ​ൻ​ ​ച​മ​യാ​ൻ​ ​എ​ല്ലാ​മു​ണ്ടെ​ങ്കി​ലും​ ​കു​ചേ​ല​നെ​പ്പോ​ലെ​ ​ജീ​വി​ക്കു​ന്ന​വ​രു​മു​ണ്ടെ​ന്ന് ​സു​ഹൃ​ത്ത് ​പ​റ​ഞ്ഞ​പ്പോ​ൾ,​ ​അ​തി​ശ​യി​ച്ചു​പോ​യി.
ഫോ​ൺ ​:​ 9946108220

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT