പാ​ൽ​മ​ണ​മു​ള്ള​ ​വാ​ക്കു​കൾ

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 16 December 2018 12:49 AM IST
mayilppeli

വാക്കി​ലൂ​ടെ​യാ​ണ് ​പ​ല​രും​ ​സ്നേ​ഹം​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.​ ​മ​ന​സി​ലു​ള്ള​ത് ​കോ​രി​ ​വി​ള​മ്പാ​ൻ​ ​അ​നു​യോ​ജ്യ​മാ​യ​ ​ത​വി​യാ​ണ് ​വാ​ക്കു​ക​ൾ​ ​എ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​പ​ക്ഷേ​ ​എ​ല്ലാം​ ​വാ​ക്കി​ലൊ​തു​ങ്ങു​മെ​ന്നു​ ​ക​രു​തു​ന്ന​തും​ ​വി​ഡ്‌​ഢി​ത്ത​മാ​ണ്.

ഒ​രാ​ളെ​പ്പ​റ്റി​ ​നൂ​റ് ​പ്ര​ശം​സാ​ ​വ​ച​ന​ങ്ങ​ൾ​ ​പ​റ​ഞ്ഞി​ട്ട് ​അ​ടു​ത്തു​ ​നി​ൽ​ക്കു​ന്ന​ ​ആ​ളെ​ ​നോ​ക്കി​ ​ഒ​ന്നു​ ​ക​ണ്ണി​റു​ക്കി​യാ​ൽ​ ​പ്ര​ശം​സ​യു​ടെ​ ​കാ​റ്റു​ ​പോ​കും.​ ​വ​ലി​യ​ബ​ന്ധ​ങ്ങ​ൾ​ ​പ​ല​തും​ ​നി​ല​നി​ൽ​ക്കു​ന്ന​തും​ ​ദൃ​ഢ​മാ​കു​ന്ന​തും​ ​വാ​ക്കു​ക​ളു​ടെ​ ​വ​ള​വും​ ​വെ​ള്ള​വും​ ​കൊ​ണ്ട​ല്ല​ ​എ​ന്ന​ ​പ​ക്ഷ​ക്കാ​ര​നാ​ണ് ​കാ​ർ​ത്തി​കേ​യ​ൻ.
കാ​ർ​ത്തി​കേ​യ​ന് ​പ​ശു​വി​ന്റെ​ ​മ​ണ​മാ​ണെ​ന്നും​ ​ക​റ​ന്നെ​ടു​ത്ത​ ​ചൂ​ടു​പാ​ലി​ന്റെ​ ​മ​ണ​മാ​ണെ​ന്നും​ ​അ​യ​ൽ​വാ​സി​ക​ൾ​ ​പ​റ​യാ​റു​ണ്ട്.​ ​ര​ണ്ടി​ലും​ ​ശ​രി​യു​ണ്ടു​താ​നും.​ ​ക​ർ​ഷ​ക​നാ​യ​ ​കാ​ർ​ത്തി​കേ​യ​ന് ​ആ​റേ​ഴു​ ​പ​ശു​ക്ക​ളു​ണ്ട്.​ ​പ​ക​ൽ​ ​അ​ധി​ക​ ​സ​മ​യ​വും​ ​പ​ശു​ക്ക​ളോ​ടൊ​പ്പം​ ​ത​ന്നെ.​ ​വ​ള​രെ​ ​ദൂ​ര​ത്തു​പോ​യി​ ​പു​ല്ലു​ ​പ​റി​ച്ചു​കൊ​ണ്ടു​വ​രും.​ ​പ​ശു​ക്ക​ൾ​ക്ക് ​ആ​ഹാ​ര​വും​ ​വെ​ള്ള​വും​ ​കൊ​ടു​ത്ത​ശേ​ഷ​മേ​ ​ഉ​ച്ച​ഭ​ക്ഷ​ണം​ ​ക​ഴി​ക്കൂ.​ ​അ​ത്താ​ഴ​വും​ ​അ​ങ്ങ​നെ​ ​ത​ന്നെ.​ ​പ​ശു​വി​നു​ള്ള​ ​കാ​ടി​വെ​ള്ള​വും​ ​പി​ണ്ണാ​ക്കും​ ​എ​ടു​ത്തു​വ​യ്‌​ക്കാ​ൻ​ ​വൈ​കി​യാ​ൽ​ ​ഭാ​ര്യ​യോ​ട് ​കോ​പി​ക്കും.​ ​സ്വ​ന്തം​ ​മ​ക്ക​ൾ​ ​ക​ഴി​ച്ചോ​ ​ എ​ന്ന് ​ ചോ​ദി​ക്കി​ല്ല.​ ​പ​ശു​വി​ന്റെ​ ​വ​യ​റു​ ​നി​റ​ഞ്ഞോ​ ​എ​ന്നാ​ണ് ​നോ​ട്ടം​ ​എ​ന്ന് ​ഭാ​ര്യ​ ​അ​രി​ശ​ത്തോ​ടെ​ ​പു​ല​മ്പു​മ്പോ​ൾ​ ​മ​ക്ക​ൾ​ക്ക് ​വാ​യി​ൽ​ ​നാ​ക്കു​ണ്ട് ​വി​ശ​ന്നാ​ൽ​ ​വി​ളി​ച്ചു​ ​പ​റ​യും അ​തു​പോ​ലെ​യാ​ണോ​ ​മി​ണ്ടാ​പ്രാ​ണി​ക​ൾ​ ​എ​ന്നാ​യി​രി​ക്കും​ ​കാ​ർ​ത്തി​കേ​യ​ന്റെ​ ​മ​റു​പ​ടി.

പാ​ൽ​ ​ക​റ​ക്കു​ന്ന​തും സൈ​ക്കി​ളി​ൽ​ ​വീ​ടു​ക​ളി​ൽ​ ​കൊ​ണ്ടു​ചെ​ന്നു​ ​കൊ​ടു​ക്കു​ന്ന​തും​ ​താ​ൻ​ ​ത​ന്നെ​ ​ചെ​യ്യ​ണ​മെ​ന്ന് ​നി​ർ​ബ​ന്ധം.​ ​വി​യ​ർ​പ്പും​ ​പാ​ലും​ ​ചേ​ർ​ന്ന​ ​ഒ​രു​ ​ഗ​ന്ധ​മാ​ണ് ​കാ​ർ​ത്തി​കേ​യ​ന്റെ​ ​വ​സ്ത്ര​ങ്ങ​ൾ​ക്ക്.​ ​മ​ക്ക​ൾ​ ​പ​ഠി​ച്ച് ​ ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​തോ​ടെ​ ​പ​ശു​ക്ക​ളും​ ​പാ​ൽ​വി​ല്പ​ന​യും​ ​വേ​ണ്ടെ​ന്ന് ​മ​ക്ക​ളും​ ​ഭാ​ര്യ​യും​ ​ശ​ഠി​ച്ചെ​ങ്കി​ലും​ ​കാ​ർ​ത്തി​കേ​യ​ൻ​ ​വ​ഴ​ങ്ങി​യി​ല്ല.​ ​ത​ന്റെ​ ​ബ​ന്ധ​ങ്ങ​ളും​ ​സൗ​ഹൃ​ദ​ങ്ങ​ളും​ ​നി​ല​നി​ൽ​ക്കു​ന്ന​ത് ​പാ​ലി​ലൂ​ടെ​യാ​ണെ​ന്ന​ ​അ​ച്ഛ​ന്റെ​ ​വാ​ദ​ത്തെ​ ​ഖ​ണ്ഡി​ക്കാ​ൻ​ ​മ​ക്ക​ൾ​ ​തു​നി​ഞ്ഞി​ല്ല.​ ​മ​ക്ക​ൾ​ ​ശ​മ്പ​ള​ക്കാ​രാ​യെ​ങ്കി​ലും​ ​പ​ശു​ക്ക​ളും​ ​പാ​ലു​മാ​ണ് ​കാ​ർ​ത്തി​കേ​യ​ന്റെ​ ​വ​രു​മാ​ന​ ​സ്രോ​ത​സ്. ഭാ​ര്യ​യോ​ട് ​അ​ധി​കം​ ​സം​സാ​രി​ക്കു​ന്ന​തും​ ​കൊ​ഞ്ചു​ന്ന​തു​മൊ​ന്നും​ ​അ​യ​ൽ​ക്കാ​രും​ ​മ​ക്ക​ളും​ ​ക​ണ്ടി​ട്ടി​ല്ല.​ ​ദി​വ​സ​വും​ ​അ​ഞ്ചു​ത​വ​ണ​യെ​ങ്കി​ലും​ ​കോ​പി​ക്കും,​കു​റ്റ​പ്പെ​ടു​ത്തും.​ ​ഭ​ർ​ത്താ​വി​ന്റെ​ ​മ​ന​സ​റി​യാ​വു​ന്ന​ ​ഭാ​ര്യ​ ​പു​ഞ്ചി​രി​യോ​ടെ​ ​അ​തെ​ല്ലാം​ ​എ​ഴു​തി​ത്ത​ള്ളും.

ഒ​രു​ ​ഉ​ത്രാ​ട​പ്പു​ല​രി​യി​ൽ​ ​കാ​ർ​ത്തി​കേ​യ​ൻ​ ​പാ​ൽ​ ​ക​റ​ന്നു​കൊ​ണ്ടി​രി​ക്ക​വേ​ ​ഭാ​ര്യ​ ​ത​ള​ർ​ന്നു​ ​വീ​ണു.​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​സ​ഞ്ച​യ​നം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഇ​നി​യെ​ങ്കി​ലും​ ​പ​ശു​ക്ക​ളും​ ​പാ​ൽ​ ​വി​ല്പ​ന​യും​ ​ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ​മ​ക്ക​ൾ​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​കാ​ർ​ത്തി​കേ​യ​ൻ​ ​കൂ​ട്ടാ​ക്കി​യി​ല്ല.​ ​ഭാ​ര്യ​യു​ടെ​ ​ഒ​ന്നാം​ ​ച​ര​മ​വാ​ർ​ഷി​ക​ത്തി​ന് ​പ​ത്ര​ത്തി​ൽ​ ​ഒ​രു​ ​പ​ര​സ്യം​ ​കൊ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ​ ​ന​ല്ലൊ​രു​ ​തു​ക​യാ​കു​മെ​ന്നു​ ​പ​റ​ഞ്ഞു​ ​നോ​ക്കി​യെ​ങ്കി​ലും​ ​താ​ൻ​ ​മ​ന​സി​ൽ​ ​ക​ണ്ട​ ​അ​തേ​ ​വ​ലി​പ്പ​ത്തി​ൽ​ ​പ​ര​സ്യം​ ​കൊ​ടു​ത്തു​വ​രു​മ്പോ​ൾ​ ​പ​ഴ​യൊ​രു​ ​കൂ​ട്ടു​കാ​ര​നെ​ ​ക​ണ്ടു. ചെ​റി​യൊ​രു​ ​പ​ര​സ്യം​ ​പോ​രാ​യി​രു​ന്നോ​ ​എ​ന്ന് ​സു​ഹൃ​ത്ത് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​കാ​ർ​ത്തി​കേ​യ​ൻ​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​അ​മ​ർ​ഷ​വും​ ​അ​രി​ശ​വും​ ​ക​ല​ർ​ന്ന​താ​യി​രു​ന്നു.​ ​'​ഭാ​ര്യ​ ​മ​രി​ച്ച​ത് ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​പാ​ട് ​കു​റ​വു​ക​ളു​ണ്ടാ​ക്കി.​ ​പ​ക്ഷേ​ ​അ​വ​ൾ​ക്ക് ​ഒ​രു​ ​കു​റ​വും​ ​വ​ര​രു​ത്.​ ​കാ​ര​ണം​ ​ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ​ ​കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും​ ​വി​മ​ർ​ശ​ന​ങ്ങ​ളു​മേ​ ​ന​ൽ​കാ​നാ​യു​ള്ളൂ." കാ​ർ​ത്തി​കേ​യ​ന്റെ​ ​ചി​രി​ക്കും​ ​വാ​ക്കു​ക​ൾ​ക്കും​ ​പാ​ൽ​ ​മ​ണ​മാ​ണെ​ന്ന് ​സു​ഹൃ​ത്തി​ന് ​തോ​ന്നി.
(​ഫോ​ൺ ​:​ 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT