പ്ര​ള​യ​ത്തി​ന​ക്ക​രെ

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 30 December 2018 1:21 AM IST

mayilppe

കു​ട്ട​നാ​ട്ടി​ലെ​ ​ഒ​രു​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ലെ​ ​അം​ഗ​ങ്ങ​ൾ​ ​പ​റ​ഞ്ഞാ​ണ് ​സ​ഹ​ദേ​വ​ന്റെ​ ​ദുഃ​ഖം​ ​പു​റ​ത്ത​റി​ഞ്ഞ​ത്.​ ​പ്ര​ള​യം​ ​കെ​ടു​ത്തി​യ​ ​ന​ഷ്ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റ്റാ​ൻ​ ​രാ​ഷ്ട്രീ​യം​ ​മ​റ​ന്ന് ​ജാ​തി​മ​ത​ഭേ​ദ​ങ്ങ​ൾ​ ​മ​റ​ന്ന് ​നി​ര​വ​ധി​ ​പേ​രെ​ത്തി.​ ​ക​ലി​കാ​ല​മെ​ന്നും​ ​മ​നു​ഷ്യ​ന്റെ​ ​ന​ന്മ​ക​ളും​ ​മൂ​ല്യ​ങ്ങ​ളും​ ​വ​റ്റി​വ​ര​ണ്ടെ​ന്നും​ ​എ​ഴു​തി​ത്ത​ള്ളി​യ​വ​ർ​ക്കും​ ​ജീ​വി​ത​ത്തി​ൽ​ ​പു​തി​യൊ​രു​ ​പാ​ഠം​ ​എ​ഴു​തി​ച്ചേ​ർ​ക്കേ​ണ്ടി​ ​വ​ന്നു​ ​ക്യാ​മ്പി​ലെ​ ​അ​നു​ഭ​വ​ങ്ങ​ൾ.

ചി​ല​ർ​ ​ആ​ത്മീ​യ​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തി.​ ​ചി​ല​ർ​ ​ക​ഥ​ ​പ​റ​ഞ്ഞു.​ ​ചി​ല​ർ​ ​ക​വി​ത​ ​ചൊ​ല്ലി.​ ​ചി​ല​ർ​ ​സാ​രോ​പ​ദേ​ശ​ ​നി​മി​ഷ​ങ്ങ​ളി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.​ ​ജീ​വി​ത​താ​ളം​ ​തെ​റ്റി​യെ​ങ്കി​ലും​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ചി​ല​ ​സി​നി​മാ​ഗാ​ന​ങ്ങ​ൾ​ക്ക് ​ചി​ല​ർ​ ​താ​ളം​ ​പി​ടി​ച്ചു.
പ്ര​ള​യം​ ​ബാ​ധി​ക്കാ​ത്ത​ ​തൊ​ട്ട​ടു​ത്ത ​ഗ്രാ​മ​ത്തി​ൽ​ ​നി​ന്ന് ​ആ​ശ്വാ​സ​വാ​ക്കു​മാ​യെ​ത്തി​യ​താ​യി​രു​ന്നു​ ​സ​ഹ​ദേ​വ​ൻ.​ ​ക​ഥ​ ​പ​റ​യാ​നോ​ ​ക​വി​ത​ ​ചൊ​ല്ലാ​നോ​ ​ഉ​ള്ള​ ​സാ​മ​ർ​ത്ഥ്യ​മൊ​ന്നു​മി​ല്ലെ​ന്ന​ ​ആ​മു​ഖ​ത്തോ​ടെ​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​ ​ദു​രി​തം​ ​ത​ള​ർ​ത്തി​യ​വ​രെ​ ​അ​ഭി​മു​ഖീ​ക​രി​ച്ച​ത്.​ ​ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ​ ​ഊ​ഴ​വും​ ​ക​വി​ക​ളു​ടെ​ ​ഉ​ണ​ർ​ത്തു​പാ​ട്ടു​ക​ളും​ ​ഇ​ള​ക്കി​ ​മ​റി​ച്ച​ ​സ്ഥ​ല​ത്ത് ​ഇ​യാ​ളെ​ന്തു​ ​കാ​ട്ടാ​നാ​ ​എ​ന്ന​ ​പ​രി​ഹാ​സ​ ​ഭാ​വ​മാ​യി​രു​ന്നു​ ​പ​ല​ർ​ക്കും.

അ​ല​ങ്കാ​ര​ങ്ങ​ളും​ ​ച​മ​ൽ​ക്കാ​ര​ങ്ങ​ളും​ ​വ്യാ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​ത്ത​ ​ഭാ​ഷ​യി​ലാ​യി​രു​ന്നു​ ​സ​ഹ​ദേ​വ​ന്റെ​ ​സം​ഭാ​ഷ​ണം.​ ​സാ​ഹി​ത്യ​ ​ഭാ​ഷ​ ​കേ​ട്ടു​ ​മ​ടു​ത്തി​രു​ന്ന​ ​പ​ല​ർ​ക്കും​ ​അ​തൊ​രു​ ​പു​തു​മ​യാ​യി​രു​ന്നു.
ര​ണ്ടാ​ഴ്ച​ ​മു​മ്പാ​യി​രു​ന്നു​ ​മ​ക​ന്റെ​ ​മ​ര​ണം.​ ​ഒ​രു​ ​ത​ല​ ​വേ​ദ​ന.​ ​പ​രി​ശോ​ധി​ച്ച​ ​ഡോ​ക്ട​റും​ ​ഒ​രു​ ​മ​രു​ന്നു​ ​കു​റി​ച്ച് ​തി​രി​ച്ച​യ​ച്ചു.​ ​ചെ​റു​പ്പ​ക്കാ​ർ​ ​ഇ​ങ്ങ​നെ​ ​പേ​ടി​ത്തൊ​ണ്ട​ന്മാ​രാ​യാ​ലോ​ ​ഡോ​ക്ട​ർ​ ​പാ​തി​ ​ത​മാ​ശ​യാ​യി​ട്ടാ​ണ് ​പ​റ​ഞ്ഞ​ത്.​ ​വീ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ക​ടു​ത്ത​ ​പ​നി.​ ​പി​ന്നെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ര​ണ്ടു​ ​നാ​ൾ.​ ​അ​ങ്ങോ​ട്ട് ​ബൈ​ക്കി​ൽ,​​​ ​മ​ട​ക്ക​യാ​ത്ര​ ​ആം​ബു​ല​ൻ​സി​ലും.​ ​സ​ഹ​ദേ​വ​ൻ​ ​ഗ​ദ്ഗ​ദ​ത്തോ​ടെ​ ​ത​ന്റെ​ ​ജീ​വി​ത​ത്ത​ി​ന് ​തീ​ ​പി​ടി​ച്ച​ ​ദി​വ​സം​ ​സൂ​ചി​പ്പി​ച്ച​പ്പോ​ൾ​ ​ശ്രോ​താ​ക്ക​ളെ​ല്ലാം​ ​കാ​തു​ ​കൂ​ർ​പ്പി​ച്ചി​രു​ന്നു.
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​ ​ക​യ​റി​യ​ ​വെ​ള്ളം​ ​തി​രി​ച്ചി​റ​ങ്ങും.​ ​വെ​ള്ള​മെ​ടു​ത്ത​തെ​ല്ലാം​ ​കു​റേ​ ​ക​ഴി​ഞ്ഞ് ​തി​രി​ച്ചു​ ​കി​ട്ടി​യെ​ന്നും​ ​വ​രാം.​ ​പ​ക്ഷേ​ ​എ​നി​ക്ക് ​അ​ങ്ങ​നെ​ ​കാ​ത്തി​രി​ക്കാ​നു​ള്ള​ ​ഭാ​ഗ്യം​ ​പോ​ലു​മി​ല്ല​ല്ലോ.​ ​അ​തി​നാ​ൽ​ ​നി​ങ്ങ​ൾ​ ​ദുഃ​ഖി​ക്ക​രു​ത്-​ ​സ​ഹ​ദേ​വ​ൻ​ ​പ​റ​ഞ്ഞു​ ​നി​റു​ത്തി​യ​പ്പോ​ൾ​ ​പ്ര​ള​യ​ദു​രി​ത​ത്തി​ന്റെ​ ​കാ​ഠി​ന്യം​ ​പ​ല​രും​ ​മ​റ​ന്നു,​ ​ക്യാ​മ്പി​ലു​ള്ള​വ​ർ​ ​പ​ര​സ്പ​രം​ ​ജീ​വി​ത​ത്തെ​ ​കു​റി​ച്ച് ​സം​സാ​രി​ച്ചു.
ത​ന്റെ​ ​എ​ല്ലാ​ ​ദുഃ​ഖ​ങ്ങ​ളും​ ​ക​ഴി​ഞ്ഞി​ട്ട് ​മ​റ്റു​ള്ള​വ​രെ​ ​സ​ഹാ​യി​ക്കാം,​ ​ആ​ശ്വ​സി​പ്പി​ക്കാം​ ​എ​ന്ന് ​ക​രു​തു​ന്ന​വ​രു​ണ്ട്.​ ​ചി​ല​ർ​ ​അ​ങ്ങ​നെ​യ​ല്ല.​ ​തീ​യി​ൽ​ ​ച​വി​ട്ടി​ ​നി​ൽ​ക്കു​മ്പോ​ഴും​ ​മ​റ്റു​ള്ള​വ​രെ​ ​ക​ര​ക​യ​റ്റാ​നാ​യി​രി​ക്കും​ ​ശ്ര​മി​ക്കു​ക.

സ​ഹ​ദേ​വ​ന്റെ​ ​മ​ന​സി​ലെ​ ​പ്ര​ള​യ​ ​ദു​രി​താ​ശ്വാ​സ​ത്തി​നു​ള്ള​ ​വാ​ക്കു​ക​ൾ​ ​കി​ട്ടാ​തെ​ ​പ​ല​രും​ ​ക​ണ്ണു​ ​തു​ട​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

(ഫോ​ൺ​ ​:​ 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT