സം​ശ​യ​ത്തി​ന്റെ​ ഔ​ഷ​ധം

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 13 January 2019 1:22 AM IST

mayilpp

ത​നി​ക്ക് ​ ഇ​പ്പോ​ഴു​ള്ള​തി​ന്റെ​ ​പാ​തി​ ​സൗ​ന്ദ​ര്യം​ ​ദൈ​വം​ ​ത​ന്നാ​ൽ​ ​മ​തി​യാ​യി​രു​ന്നു​ എ​ന്ന് ​ ക​ണ്ണീ​രോ​ടെ​ ​ ഗാ​യ​ത്രി​ ​പ്രാ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്.​ ​ക​ല്യാ​ണം​ ​ക​ഴി​ഞ്ഞ് ​ ര​ണ്ടു​മാ​സം​ ​പോ​ലു​മാ​യി​ല്ല.​ ​മാ​താ​വി​നോ​ടും​ ​അ​വ​ൾ​ ​ഇ​ക്കാ​ര്യം​ ​പ​റ​യു​മാ​യി​രു​ന്നു.​ ​പി​താ​വ് ​ദുഃ​ഖി​ക്കു​മെ​ന്ന് ​ക​രു​തി​ ​അ​മ്മ​ ​അ​തൊ​ന്നും​ ​അ​ച്ഛ​നോ​ട് ​പ​റ​ഞ്ഞി​ല്ലെ​ന്ന് ​മാ​ത്രം.
ഭ​ർ​ത്താ​വി​നൊ​പ്പം​ ​വീ​ട്ടി​ൽ​വ​രു​മ്പോ​ൾ​ ​മാ​താ​വ് ​ഗാ​യ​ത്രി​യു​ടെ​ ​ഭാ​വ​വും​ ​വാ​ക്കു​ക​ളും​ ​പ്ര​ത്യേ​കം​ ​നി​രീ​ക്ഷി​ക്കു​മാ​യി​രു​ന്നു.​ ​എ​വി​ടൊ​ക്കെ​യോ​ ​ചി​ല​ ​അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ,​ ​വ്യാ​ക​ര​ണ​ ​പി​ശ​കു​ക​ൾ.​ ​ജീ​വി​ത​മ​ല്ലേ.​ ​അ​തൊ​ക്കെ​ ​സ്വാ​ഭാ​വ​കം.​ ​മ​രു​മ​ക​ൻ​ ​വീ​ട്ടി​ൽ​ ​വ​രു​മ്പോ​ൾ​ ​ത​മാ​ശ​ക​ൾ​ ​പൊ​ട്ടി​ക്കും.​ ​എ​ല്ലാ​വ​രും​ ​കു​ടു​കു​ടെ​ ​ചി​രി​ക്കു​ന്ന​ത് ​കാ​ണാ​ൻ​ ​അ​യാ​ൾ​ക്ക് ​ഇ​ഷ്ട​മാ​യി​രു​ന്നു.​ ​അ​പ്പോ​ഴും​ ​ഗാ​യ​ത്രി​ ​ആ​ ​ത​മാ​ശ​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ക​യോ​ ​ചി​രി​ക്കു​ക​യോ​ ​ചെ​യ്യാ​ത്ത​ത് ​ അ​ദ്ധ്യാ​പി​ക​ ​ കൂ​ടി​യാ​യ​ ​ആ​ ​അ​മ്മ​ ​ശ്ര​ദ്ധി​ച്ചു.​ ​ഭാ​ര്യ​വീ​ട്ടി​ൽ​ ​നി​ൽ​ക്കു​ന്ന​ത് ​ഒ​രു​ ​കു​റ​ച്ചി​ലാ​യി​ട്ടാ​ണ് ​ചേ​ട്ട​ൻ​ ​ക​രു​തു​ന്ന​തെ​ന്നും​ ​കൂ​ട്ടു​കാ​ർ​ ​പെ​ണ്ണാ​ള​ൻ,​ ​അ​ച്ചി​യു​ടെ​ ​അ​ടി​മ​ ​എ​ന്നൊ​ക്കെ​ ​ആ​ക്ഷേ​പി​ക്കു​മെ​ന്നും​ ​ഗാ​യ​ത്രി​ ​ചു​രു​ക്കി​പ്പ​റ​ഞ്ഞ​ത് ​മാ​തൃ​ഹൃ​ദ​യ​ത്തി​ൽ​ ​പോ​റ​ലേ​ല്പി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വ​ള​രെ​ ​സ​മ​ർ​ത്ഥ​മാ​യി​ ​ഭാ​ര്യാ​പി​താ​വി​നെ​യും​ ​മാ​താ​വി​നെ​യും​ ​ചി​രി​പ്പി​ക്കാ​നും​ ​സ്നേ​ഹം​ ​പ്ര​ക​ടി​പ്പി​ക്കാ​നും​ ​മ​രു​മ​ക​ൻ​ ​മ​ത്സ​രി​ച്ചി​രു​ന്ന​തും​ ​ആ​ ​അ​മ്മ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ച്ചു.

ത​ന്റെ​ ​സൗ​ന്ദ​ര്യ​വും​ ​പ്ര​സ​രി​പ്പും​ ​പ​ര​മാ​വ​ധി​ ​കു​റ​ച്ചു​കാ​ണി​ക്കാ​ൻ​ ​ഗാ​യ​ത്രി​ ​ശ്ര​മി​ക്കു​ന്ന​ത് ​അ​മ്മ​യെ​ ​വേ​ദ​നി​പ്പി​ച്ചു.​ ​ത​ല​യി​ൽ​ ​പൂ​ചൂ​ടു​ന്ന​ത് ​ഒ​ഴി​വാ​ക്കി​യ​ത്.​ ​വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ​ ​അ​ല​സ​യാ​യി.​ ​ക​ണ്ണാ​ടി​ ​നോ​ക്കു​ന്ന​തും​ ​ഒ​രു​ങ്ങു​ന്ന​തും​ ​പേ​രി​ന് ​മാ​ത്രം.​ ​ഗാ​യ​ത്രി​ക്കൊ​പ്പം​ ​എ​പ്പോ​ഴും​ ​ഭ​ർ​ത്താ​വ് ​നി​ഴ​ൽ​പോ​ലെ​ ​കാ​ണും.​ ​അ​ച്ഛ​ന​മ​മ്മ​മാ​രോ​ട് ​ഭാ​ര്യ​ ​അ​ധി​കം​ ​സം​സാ​രി​ക്കാ​തി​രി​ക്കാ​നും​ ​അ​യാ​ൾ​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു.

ഒ​രി​ക്ക​ൽ​ ​ഒ​രു​ ​ബ​ന്ധു​വി​ന്റെ​ ​ക​ല്യാ​ണ​ച​ട​ങ്ങി​നി​ടെ​യാ​ണ് ​ത​ന്റെ​ ​സൗ​ന്ദ​ര്യം​ ​ജീ​വി​ത​ത്തി​ന്റെ​ ​സ​മാ​ധാ​ന​വും​ ​ശാ​ന്തി​യും​ ​കെ​ടു​ത്തി​യ​കാ​ര്യം​ ​ഗാ​യ​ത്രി​ ​ചെ​റു​താ​യൊ​ന്ന് ​സൂ​ചി​പ്പി​ച്ച​ത്.​ ​മ​ന​സി​ൽ​ ​സൗ​ന്ദ​ര്യ​മി​ല്ലാ​ത്ത​ ​ചി​ല​ ​ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് ​ഭാ​ര്യ​യു​ടെ​ ​ബാ​ഹ്യ​സൗ​ന്ദ​ര്യം​ ​സം​ശ​യ​ ​രോ​ഗ​മു​ണ്ടാ​ക്കും.​ ​സൗ​ന്ദ​ര്യം​ ​സൗ​ഭാ​ഗ്യ​മാ​ണെ​ന്ന​ ​ധാ​ര​ണ​ ​ശ​രി​യ​ല്ല.
ലോ​ക​ത്തൊ​ട്ടാ​കെ​ ​സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ന​യ്ക്കാ​യി​ ​സ്ത്രീ​ ​പു​രു​ഷ​ന്മാ​ർ​ ​നെ​ട്ടോ​ട്ട​മോ​ടു​ന്നു.​ ​പ​ക്ഷേ,​ ​സൗ​ന്ദ​ര്യ​ത്തെ​ ​പ​ല​പ്പോ​ഴും​ ​സം​ശ​യം​ ​അ​നു​ഗ​മി​ക്കു​ന്നു.​ ​സം​ശ​യ​രോ​ഗ​ത്തി​ന് ​പ്ര​തി​രോ​ധ​മി​ല്ല.​ ​ഔ​ഷ​ധ​വു​മി​ല്ല.​ ​അ​തു​ ​രോ​ഗി​യെ​ ​മാ​ത്ര​മ​ല്ല​ ​സ​ഹ​വ​സി​ക്കു​ന്ന​വ​രെ​യും​ ​കാ​ർ​ന്നു​തി​ന്നു​കൊ​ണ്ടി​രി​ക്കും.​ ​ഗാ​യ​ത്രി​യു​ടെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട് ​മാ​താ​വ് ​നീ​റി​യെ​ങ്കി​ലും​ ​മ​റ്റാ​രും​ ​ശ്ര​ദ്ധി​ക്കാ​തി​രി​ക്കാ​ൻ​ ​ഇ​ട​ക്കി​ടെ​ ​ചി​രി​ച്ചു​കൊ​ണ്ടി​രു​ന്നു.

ഭ​ർ​തൃ​ ​പി​താ​വി​നോ​ടു​പോ​ലും​ ​ഇ​ട​പ​ഴ​കു​ന്ന​തോ​ ​സം​സാ​രി​ക്കു​ന്ന​തോ​ ​ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല.​ ​പ്രാ​യ​ത്തി​ൽ​ ​കു​റ​ഞ്ഞ​ ​ആ​ൺ​കു​ട്ടി​ക​ളോ​ട് ​പോ​ലും​ ​സം​സാ​രി​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​ആ​ദ്യ​ ​കു​ഞ്ഞി​നെ​ ​ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ​ ​ഗാ​യ​ത്രി​യു​ടെ​ ​പ്രാ​ർ​ത്ഥ​ന​ ​അ​ധി​കം​ ​സൗ​ന്ദ​ര്യം​ ​ഉ​ണ്ടാ​ക​രു​തേ​എ​ന്നാ​യി​രു​ന്നു.​ ​ക​ടി​ഞ്ഞൂ​ൽ​ ​കു​ട്ടി​ ​ആ​ണാ​യി​രു​ന്നു.​ ​നി​റം​ ​ കു​റ​വാ​യി​രു​ന്നു.​ ​അ​തും​ ​ഭ​ർ​ത്താ​വി​ന് ​സം​ശ​യ​ ​കാ​ര​ണ​മാ​യി.​ ​പിന്നീട് ഒരു മകളുമുണ്ടായി. സം​ശ​യ​രോ​ഗി​ക്കൊ​പ്പം​ ​ക​ഴി​യു​ന്ന​ത് ​ജ​യി​ൽ​വാ​സം​ ​പോ​ലെ​യാ​ണ്.​ ​വേ​ണ​മെ​ങ്കി​ൽ​ ​മോ​ച​നം​ ​നേ​ടാ​മെ​ന്ന് ​അ​മ്മ​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​ഗാ​യ​ത്രി​ ​വി​യോ​ജി​ച്ചു.​ ​അ​ങ്ങ​നെ​ ​ചെ​യ്താ​ൽ​ ​ഭ​ർ​ത്താ​വ് ​വ​ല്ല​ ​ക​ടും​ ​കൈ​യും​ ​ചെ​യ്യു​മെ​ന്നാ​യി​രു​ന്നു​ ​ഭ​യം.
ര​ണ്ടു​ ​ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​മ​ക​ൾ​ക്ക് ​ഒ​രു​ ​വി​വാ​ഹാ​ലോ​ച​ന​ ​വ​ന്ന​പ്പോ​ഴും​ ​ഗാ​യ​ത്രി​ക്ക് ​ഒ​രു​ ​ഡി​മാ​ന്റേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​സം​ശ​യ​ര​ഹി​ത​മാ​യ​ ​മ​ന​സു​ള്ള​ ​ഒ​രു​ ​പു​രു​ഷ​നാ​യി​രി​ക്ക​ണം.​ ​അ​തി​നേ​ക്കാ​ൾ​ ​വ​ലി​യ​ ​സൗ​ന്ദ​ര്യ​മി​ല്ല,​ ​സൗ​ഭാ​ഗ്യ​മി​ല്ല.

ജീ​വി​ത​പ​ങ്കാ​ളി​യു​ടെ​ ​സ്വാ​ത​ന്ത്ര്യം​ ​നി​യ​ന്ത്രി​ക്കു​ന്ന​തും​ ​വാ​ക്കു​കൊ​ണ്ട് ​അ​ടി​ച്ച​മ​ർ​ത്തു​ന്ന​തു​മൊ​ക്കെ​ ​ആ​ത്മ​സൗ​ന്ദ​ര്യ​ത്തി​ന്റെ​ ​കു​റ​വു​കൊ​ണ്ടാ​ണെ​ന്ന് ​ഗാ​യ​ത്രി​ ​ഉ​റ്റ​വ​രോ​ട് ​പ​റ​യാ​റു​ണ്ട്.​ ​ന​ല്ല​ ​മ​ന​സു​ണ്ടാ​യാ​ലേ​ ​ലോ​കം​ ​സു​ന്ദ​ര​മാ​യി​ ​തോ​ന്നൂ.​ ​മ​ന​സി​ന് ​സൗ​ന്ദ​ര്യം​ ​ന​ൽ​കു​ന്ന​താ​ക​ട്ടെ​ ​ന​ല്ല​ ​ചി​ന്ത​ക​ളും.​ ​സ്വ​ന്തം​ ​ജീ​വി​ത​ത്തി​ലൂ​ടെ​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തി​ ​ക​ണ്ടെ​ത്തി​യ​ ​സ​ത്യം​ ​ഭ​ർ​ത്താ​വും​ ​ഇ​പ്പോ​ൾ​ ​അം​ഗീ​ക​രി​ക്കു​ന്നു.​ ​ഭാ​ര്യ​യു​ടെ​ ​സ്നേ​ഹ​മാ​ണ് ​ത​ന്റെ​ ​സം​ശ​യ​രോ​ഗ​ത്തി​ന് ​ഔ​ഷ​ധ​മാ​യ​തെ​ന്ന് ​അ​യാ​ൾ​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​വ​രോ​ട് ​തു​റ​ന്നു​ ​സ​മ്മ​തി​ച്ചിട്ടുണ്ട്.ഭാര്യയുടെ മനസിന്റെ സൗന്ദര്യമാണ് അതിന് പ്രേരിപ്പിച്ചതെന്നും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT