ഹൃ​ദ​യ​ത്തി​ന്റെ​ ​ന​ഗ്നത

Saturday 26 January 2019 1:16 AM IST

mayilppeli

അ​മ്പ​ല​പ്പു​ഴ​ ​വ​ഴി​ ​വാ​ഹ​ന​ത്തി​ൽ​ ​പോ​കു​ന്ന​വ​ർ​ക്ക് ​ബ​ഷീ​ർ​ ​സു​പ​രി​ചി​ത​ൻ.​ ​വി​ശ്വാ​സി,​ ​സ​ര​സ​ൻ,​ ​സ​ഹൃ​ദ​യ​ൻ​ ​എ​ന്നീ​ ​വി​ശേ​ഷ​ണ​ങ്ങ​ൾ​ ​ന​ന്നാ​യി​ ​ചേ​രും.​ ​ഏ​തെ​ങ്കി​ലും​ ​സ്ഥ​ല​ത്തെ​ക്കു​റി​ച്ചോ​ ​തി​രി​യേ​ണ്ട​ ​മാ​ർ​ഗ​ത്തെ​ക്കു​റി​ച്ചോ​ ​ചോ​ദി​ച്ചാ​ൽ​ ​വ്യ​ക്ത​മാ​യ​ ​വി​വ​രം​ ​കി​ട്ടും.​ ​എ​ത്ര​ ​കി​ലോ​മീ​റ്റ​ർ​ ​ എ​ത്ര​ ​മീ​റ്റ​ർ​ ​എ​ന്നു​വ​രെ​ ​ദൂ​രം​ ​പ​റ​ഞ്ഞു​കൊ​ടു​ക്കും.​ ​ഒ​രി​ക്ക​ൽ​ ​സം​സാ​രി​ക്കു​ന്ന​വ​ർ​ക്ക് ​പെ​ട്ടെ​ന്ന് ​മ​റ​ക്കാ​നാ​കാ​ത്ത​ ​പെ​രു​മാ​റ്റം.

വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള​ ​ലൂ​ബ്രി​ക്ക​ന്റ്സ് ​വി​ൽ​ക്കു​ന്ന​ ​സ്ഥാ​പ​ന​ ​ഉ​ട​മ​യാ​ണ് ​ബ​ഷീ​ർ.​ ​അ​തു​ ​വാ​ങ്ങാ​ൻ​ ​വ​രു​ന്ന​വ​രോ​ടും​ ​ത​ത്വ​ചി​ന്താ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​കൂ​ട്ടി​യി​ണ​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​പാ​ട​വം​ ​ത​ന്നെ​യു​ണ്ട്.​ ​നീ​ർ​ക്കു​ന്ന​ത്തെ​ ​ഇ​ജാ​ബ​ ​പ​ള്ളി​ ക​മ്മി​റ്റി​ ഭാ​ര​വാ​ഹി​ ​കൂ​ടി​യാ​ണ്.​ ​എ​ല്ലാ​ ​മ​ത​ങ്ങ​ളോ​ടും​ ​പു​രാ​ണ​ങ്ങ​ളോ​ടും​ ​പ്ര​ത്യേ​ക​ ​മ​മ​ത.​ ​ഖു​ർ​ ​ആ​നും​ ​ബൈ​ബി​ളും​ ​ഭ​ഗ​വ​ത് ​ഗീ​ത​യും​ ​വാ​യി​ക്കും.​ ​അ​വ​ ​ത​മ്മി​ലെ​ ​അ​ദൃ​ശ്യ​മാ​യ​ ​സ്നേ​ഹ​ച്ച​ര​ട് ​കാ​ട്ടി​ക്കൊ​ടു​ക്കും.
വാ​ഹ​ന​യ​ന്ത്ര​ങ്ങ​ൾ​ക്ക് ​യ​ഥാ​സ​മ​യം​ ​ഗ്രീ​സും​ ​എ​ണ്ണ​യും​ ​ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​ അ​വ​ ​ പി​ണ​ങ്ങും.​ ​ഏ​തു​ ​റോ​ഡി​ൽ​ ​വ​ച്ച് ​ഏ​തു​ ​സ​മ​യ​ത്തും​ ​അ​ത് ​സം​ഭ​വി​ക്കാം.​ ​മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളും​ ​അ​തു​പോ​ലെ.​ ​യ​ഥാ​ ​സ​മ​യം​ ​പ​രി​ഗ​ണ​ന​യും​ ​പ​രി​ച​ര​ണ​വും​ ​സ്നേ​ഹ​വും​ ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​സ്വ​ഭാ​വം​ ​ത​ന്നെ​ ​പ്ര​തി​കൂ​ല​മാ​കും.​ ​പ​റ​യു​ന്ന​തും​ ​ചി​ന്തി​ക്കു​ന്ന​തു​മെ​ല്ലാം​ ​ ത​ല ​തി​രി​ഞ്ഞതാ​കും.​ ​വാ​ക്കി​നെ​ക്കാ​ൾ​ ​ ഇ​ക്കാ​ര്യ​ത്തി​ൽ​ ​യ​ന്ത്ര​ങ്ങ​ൾ​ക്ക് ​അ​യ​വ് ​ന​ൽ​കു​ന്ന​ ​ദ്രാ​വ​ക​ങ്ങ​ൾ​ ​പോ​ലെ​ ​സു​പ്ര​ധാ​ന​മാ​ണ് ​സ്നേ​ഹ​മ​യ​മാ​യ​ ​പെ​രു​മാ​റ്റം.

അ​തി​ന് ​ ഉ​ദാ​ഹ​ര​ണം​ ​ നി​ര​ത്താ​നും​ ​ ബ​ഷീ​റി​ന് ​അ​നു​ഭ​വ​ പ​ര​മ്പ​ര​ക​ളു​ണ്ട്.
കു​ട്ട​നാ​ട്ടി​ൽ​ ​പ്ര​ള​യം​ ​ബാ​ധി​ച്ച​പ്പോ​ൾ​ ​നീ​ർ​ക്കു​ന്നം​ ​പ​ള്ളി​യി​ൽ​ ​അ​ഭ​യം​ ​പ്രാ​പി​ച്ച​വ​ർ​ക്ക് ​ ജാ​തി​യും​ ​ മ​ത​വും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തു​വ​രെ​ ​പ​ര​സ്പ​രം​ ​ക​ണ്ടാ​ലും​ ​മി​ണ്ടാ​തെ​ ​ചെ​റു​ ​ചി​രി​യോ​ടെ​ ​പോ​കു​ന്ന​വ​ർ​ ​സ്ഥാ​ന​മാ​ന​ങ്ങ​ളി​ലും​ ​ത​സ്തി​ക​ക​ളി​ലും​ ​അ​ഭി​ര​മി​ക്കു​ന്ന​വ​ർ.​ ​അ​വ​രെ​ല്ലാം ​ ​ഒ​രേ ​ ​മ​ന​സു​ള്ള​വ​രാ​യി.​ ​ഈ​ശ്വ​ര​ൻ​ ​ സ്നേ​ഹ​മാ​യി​ ​പ​രി​ണ​മി​ക്കു​ന്ന​തും​ ​ഹൃ​ദ​യ​ങ്ങ​ളെ​ ​സം​യോ​ജി​പ്പി​ക്കു​ന്ന​തും​ ​അ​നു​ഭ​വി​ച്ച​റി​ഞ്ഞു.​ ​ബ​ഷീ​റി​ന്റെ​ ​വീ​ട്ടി​ലു​മു​ണ്ടാ​യി​രു​ന്നു​ ​നാ​ല​ഞ്ചു​ ​കു​ടും​ബ​ങ്ങ​ൾ.​ ​ബ​ഷീ​റി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​കൈ​പ്പു​ണ്യം​ ​അ​വ​ർ​ ​രു​ചി​ച്ച​റി​ഞ്ഞു.​ ​ബ​ഷീ​റി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​അ​വ​രു​ടെ​യും​ ​മേ​ൽ​ക്കൂ​ര​യാ​യി.​ ​അ​വി​ട​ത്തെ​ ​വെ​ള്ളം,​ ​വാ​യു,​ ​കി​ട​ക്ക,​ ​ഉ​റ​ക്കം​ ​എ​ല്ലാം​ ​ഒ​രേ​ ​ദൈ​വ​ത്തി​ന്റെ​ ​സം​ഭാ​വ​ന​യാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി.​ ​പ​ത്തു​ദി​വ​സ​ത്തെ​ ​സ്നേ​ഹ​മ​സൃ​ണ​മാ​യ​ ​കൂ​ട്ടു​കു​ടും​ബ​ ​ജീ​വി​ത​ത്തി​ന്റെ​ ​ആ​ഹ്ലാ​ദ​ത്തി​ൽ​ ​നി​ന്ന് ​മ​ട​ങ്ങാ​ൻ​ ​നേ​രം​ ​എ​ല്ലാ​വ​രും​ ​ക​ര​ഞ്ഞു​പോ​യി.

തീ​വ്ര​മാ​യ​ ​ഒ​രു​ ​ദു​ര​ന്താ​നു​ഭ​വം​ ​അ​വ​രെ​ ​പ​ല​തും​ ​പ​ഠി​പ്പി​ച്ചു.​ ​ ജീ​വി​ക്കാ​ൻ​ ​വേ​ണ്ടി​ ​പ​ല​രും​ ​പ​ല​ ​ഗൗ​ണു​ക​ൾ​ ​ധ​രി​ക്കു​ന്നു.​ ​നാ​ട്,​ ​മ​തം,​ ​ജാ​തി,​ ​രാ​ഷ്ട്രീ​യം,​ ​കു​ടും​ബ​മ​ഹി​മ​ ​എ​ല്ലാം​ ​പു​റ​മേ​യു​ള്ള​ ​വ​സ്ത്ര​ങ്ങ​ളാ​ണ്.​ ​അ​തെ​ല്ലാം​ ​മാ​റി​ക്ക​ഴി​ഞ്ഞാ​ൽ​ ​എ​ല്ലാ​രു​ടെ​യും​ഹൃ​ദ​യ​ത്തി​ന്റെ​ ​ന​ഗ്ന​ത​ ​ഒ​രു​പോ​ലെ​യാ​ണ്.​ ​പ​ത്തു​നാ​ൾ​ ​ഒ​ത്തു​ജീ​വി​ച്ച​വ​ർ​ ​ഇ​പ്പോ​ഴും​ ​ഇ​ട​ക്കി​ടെ​ ​ത​ന്റെ​ ​വീ​ട്ടി​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്താ​റു​ണ്ട്.​ ​അ​പ്പോ​ൾ​ ​ത​ന്റെ​ ​വീ​ട് ​ഒ​രു​ ​ദേ​വാ​ല​യ​മാ​യി​ ​മാ​റു​മെ​ന്ന് ​ഗ​ദ്ഗ​ദ​ത്തോ​ടെ​ ​ബ​ഷീ​ർ​ ​പ​റ​യും.
(​ഫോ​ൺ​ :​ 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT