സ്വാർത്ഥതയുടെ ആൾരൂപങ്ങൾ

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി | Saturday 08 December 2018 12:37 AM IST

nervazhi

മ​ദ്ധ്യ​വ​യ​സ്‌​ക​നാ​യ​ ​ഒ​രാ​ൾ​ ​ട്രെ​യി​നി​ൽ​ ​ക​യ​റാ​നു​ള്ള​ ​തി​ടു​ക്ക​ത്തി​ലാ​ണ്.​ ​മ​റ്റു​ള്ള​വ​രെ​ ​മ​നു​ഷ്യ​രെ​ന്നു​ ​പോ​ലും​ ​ഗൗ​നി​ക്കാ​തെ​ ​അ​യാ​ളു​ടെ​ ​കൈ​യൂ​ക്ക് ​കാ​ണി​ച്ച് ​ത​ട്ടി​മാ​റ്റി​ ​ഒ​രു​വി​ധം​ ​അ​ക​ത്ത് ​ക​ട​ന്നു.​ ​അ​യാ​ളു​ടെ​ ​ത​ടി​മി​ടു​ക്കി​ന്റെ​ ​പ്ര​ക​ട​ന​ത്തി​ൽ​ ​പ​ല​ർ​ക്കും​ ​വേ​ദ​നി​ച്ച​ ​കാ​ര്യ​മൊ​ന്നും​ ​അ​യാ​ൾ​ ​ഗൗ​നി​ച്ച​തേ​യി​ല്ല.​ ​ഏ​റ്റ​വും​ ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​ഒ​രു​ ​സീ​റ്റ് ​അ​യാ​ൾ​ ​സ്വ​ന്ത​മാ​ക്കി അ​ടു​ത്തു​ള്ള​ ​സീ​റ്റി​ൽ​ ​ഇ​നി​ ​ഒ​രാ​ൾ​ ​വ​ന്നി​രു​ന്നാ​ൽ​ ​ത​ന്റെ​ ​ഇ​രി​പ്പി​ട​ത്തി​ന്റെ​ ​സു​ഖം​ ​കു​റ​യു​മെ​ന്ന് ​ക​രു​തി​ ​ത​ന്റെ​ ​ലഗേ​ജ് ​അ​ടു​ത്ത​ ​സീ​റ്റി​ലും​ ​വ​ച്ചു.​ ​സ്വ​സ്ഥ​വും​ ​സു​ഖ​പ്ര​ദ​വു​മാ​യി​ ​ഇ​രി​ക്കു​ന്ന​ ​അ​യാ​ളു​ടെ​ ​അ​ടു​ത്ത് ​ഒ​രു​ ​യു​വാ​വ് ​എ​ത്തി.​ ​യു​വാ​വി​നെ​ ​ക​ണ്ട​യു​ട​നെ​ ​മ​ദ്ധ്യവ​യസ്‌ക​ൻ​ ​പ​റ​ഞ്ഞു​ :


"​ ​ഇ​വി​ടെ​ ​സീ​റ്റൊ​ന്നും​ ​ഒ​ഴി​വി​ല്ല.​ ​എ​ന്റെ​ ​സ്‌​നേ​ഹി​ത​ന്റെ​ ​ബാ​ഗാ​ണ് ​ഇ​വി​ടെ​യി​രി​ക്കു​ന്ന​ത്.​ ​"​ ​യു​വാ​വ് ​അ​ത് ​ഗൗ​നി​ച്ചി​ല്ല.​ ​അ​യാ​ൾ​ ​ആ​ ​സീ​റ്റി​ലേ​ക്ക് ​ക​ട​ന്നി​രു​ന്നു​കൊ​ണ്ട് ​ബാ​ഗ് ​മ​ടി​യി​ൽ​ ​വ​ച്ചി​ട്ട് ​പ​റ​ഞ്ഞു​ :


"​ ​താ​ങ്ക​ളു​ടെ​ ,​സ​നേ​ഹി​ത​ൻ​ ​വ​രു​മ്പോ​ൾ​ ​ഞാ​ൻ​ ​ഒ​ഴി​ഞ്ഞു​ ​കൊ​ടു​ക്കാം.​ ​അ​തു​വ​രെ​ ​എ​നി​ക്ക് ​ഇ​രി​ക്കാ​മ​ല്ലോ"
യു​വാ​വി​ന്റെ​ ​സ​മ​ർ​ത്ഥ​മാ​യ​ ​മ​റു​പ​ടി​ ​കേ​ട്ട​പ്പോ​ൾ​ ​അ​യാ​ൾ​ക്കൊ​ന്നും​ ​പ​റ​യാ​നി​ല്ലാ​താ​യി.​ ​എ​ങ്കി​ലും​ ​അ​യാ​ൾ​ ​പി​റു​പി​റു​ത്തു​കൊ​ണ്ടേ​യിരു​ന്നു.​ ​കു​റേ​സ​മ​യ​മാ​യി​ട്ടും​ ​അ​യാ​ളു​ടെ​ ​സ്‌​നേ​ഹി​ത​ൻ​ ​വ​ന്നി​ല്ല.​ ​ട്രെ​യി​ൻ​ ​നീ​ങ്ങി​ത്തു​ട​ങ്ങി.​ ​പ്ളാ​റ്റ്ഫോ​മി​ന് ​പു​റ​ത്തേ​ക്ക് ​ട്രെ​യി​ൻ​ ​ക​ട​ന്ന​തും യു​വാ​വ് ​ബാ​ഗ് ​എ​ടു​ത്ത് ​ജ​നാ​ല​യി​ലൂ​ടെ​ ​പു​റ​ത്തേ​ക്കി​ട്ടു​കൊ​ണ്ട് ​പ​റ​ഞ്ഞു​ :
"​ഏ​താ​യാ​ലും​ ​താ​ങ്ക​ളു​ടെ​ ​സ്‌​നേ​ഹി​ത​ന് ​ഈ​ ​വ​ണ്ടി​ ​ന​ഷ്‌​ട​പ്പെ​ട്ടു.​ ​പാ​വ​ത്തി​ന് ​ഈ​ ​ലഗേ​ജും​ ​കൂ​ടി​ ​ന​ഷ്ട​പ്പെടാ​തി​രി​ക്ക​ട്ടെ.​ ​അ​യാ​ൾ​ക്ക് ​അ​ത് വ​ന്നെ​ടു​ക്കാ​മ​ല്ലോ"
സ്വാ​ർ​ത്ഥ​ത​യു​ടെ​ ​ആ​ൾ​രൂ​പ​മാ​യി​ ​മാ​റു​ന്ന​ ​അ​നേ​ക​രെ​ ​ആ​ധു​നി​ക​ ​ജീ​വി​ത​ത്തി​ൽ​ ​ഈ​ ​വി​ധ​ത്തി​ൽ​ ​ന​മു​ക്ക് ​കാ​ണാ​ൻ​ ​ക​ഴി​യും.​ ​വ​ലി​യ​ ​കാ​ര്യ ങ്ങ​ളി​ൽ​ ​മാ​ത്ര​മ​ല്ല​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പോ​ലും​ ​ഇ​ത് ​നി​ത്യ​കാ​ഴ്ച​ക​ളാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT