AUDIO

ആറാം ബഡ്‌ജറ്റ് വരുമ്പോൾ

ഡോ. എം. ജയപ്രകാശ് | Tuesday 29 January 2019 12:37 AM IST

budget-

ബ​ഡ്‌​ജ​റ്റ് ​അ​വ​ത​ര​ണ​ത്തി​ൽ​ ​ഇ​തി​ന​കം​ ​ത​ന്നെ​ ​പ​തി​വ് ​രീ​തി​ക​ൾ​ ​മാ​റ്റി​മ​റി​ച്ചി​ട്ടു​ള്ള​ ​ഇ​പ്പോ​ഴ​ത്തെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ,​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നാം​തീ​യ​തി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​അ​വ​സാ​ന​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​വീ​ണ്ടും​ ​പു​തു​മ​ ​തേ​ടി​യാ​ൽ​ ​അ​തി​ശ​യി​ക്കാ​നി​ല്ല.​ ​മു​മ്പൊ​ക്കെ​ ​പ്ര​ത്യേ​കം​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ ​റെ​യി​ൽ​വേ​ ​ബ​ഡ്‌​ജ​റ്റ് ​ഇൗ​ ​സ​ർ​ക്കാ​ർ​ ​പൊ​തു​ ​ബ​ഡ്‌​ജ​റ്റി​ന്റെ​ ​ഭാ​ഗ​മാ​ക്കി.​ ​അ​തു​പോ​ലെ,​ ​ബ​ഡ്‌​ജ​റ്റ് ​അ​വ​ത​ര​ണ​ത്തി​ന്റെ​ ​തീ​യ​തി​ ​ഒ​രു​മാ​സം​ ​നേ​ര​ത്തെ​യാ​ക്കി​;​ ​അ​തു​വ​ഴി​ ​ബ​ഡ്‌​ജ​റ്റ് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യ​വും​ ​ല​ഭ്യ​മാ​ക്കി.​ ​ജി.​എ​സ്.​ടി​ ​ന​ട​പ്പി​ലാ​ക്കു​ക​വ​ഴി​ ​ക​സ്റ്റം​സ് ​തീ​രു​വ​ ​ഒ​ഴി​കേ​യു​ള്ള​ ​പ​രോ​ക്ഷ​ ​നി​കു​തി​ ​നി​ർ​ണ​യം​ ​ബ​ഡ്‌​ജ​റ്റി​ന് ​പു​റ​ത്തു​വ​ച്ചു​ ​ന​ട​ത്തു​ന്ന​ ​അ​വ​സ്ഥ​ ​സം​ജാ​ത​മാ​ക്കി.​ ​ഇ​വ​ ​തീ​രു​മാ​നി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ലി​ന് ​കൈ​മാ​റി.​ ​ഇ​പ്രാ​രം​ ​മൂ​ന്ന് ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​ന്ന​ ​സ​ർ​ക്കാ​ർ​ ​അ​തി​ന്റെ​ ​ആ​റാം​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​നാ​ലാം​ ​മാ​റ്റ​ത്തി​ന് ​തു​നി​യാ​നു​ള്ള​ ​സാ​ധ്യ​ത​ ​ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.


അ​ഞ്ചു​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഒ​രു​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​അ​ഞ്ചി​ൽ​കൂ​ടു​ത​ൽ​ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്‌​ജ​റ്റ് ​അ​വ​ത​രി​പ്പി​ച്ച​ ​ച​രി​ത്ര​മി​ല്ല.​ ​അ​വ​രൊ​ക്കെ​ ​ആ​റാ​മ​താ​യി​ ​സ​മ​ർ​പ്പി​ച്ച​ത് ​ഇ​ട​ക്കാ​ല​ ​ബ​ഡ്‌​ജ​റ്റ് ​മാ​ത്ര​മാ​യി​രു​ന്നു.​ ​വ​രാ​ൻ​ ​പോ​കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​ആ​ദ്യ​ ​നാ​ല് ​മാ​സ​ത്തേ​ക്കു​ള്ള​ ​ചെ​ല​വി​ന​ങ്ങ​ൾ​ക്കാ​യു​ള്ള​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​യാ​ണ് ​ഇ​ട​ക്കാ​ല​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​മു​ഖ്യ​മാ​യും​ ​ഇ​ടം​പി​ടി​ക്കു​ക.​ ​പു​തി​യ​ ​വ​രു​മാ​ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​തി​ൽ​ ​ഉ​ണ്ടാ​വി​ല്ല.​ ​എ​ന്നാ​ൽ​ ​വ​രു​ന്ന​ ​പ​ന്ത്ര​ണ്ട് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​ചെ​യ്തു​തീ​ർ​ക്കാ​നു​ള്ള​ ​പ​രി​പാ​ടി​ക​ളും​ ​അ​വ​യു​ടെ​ ​ചെ​ല​വും​ ​ഇ​ട​ക്കാ​ല​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ​തി​വ് ​രീ​തി​ക​ളി​ൽ​ ​നി​ന്ന് ​ഭി​ന്ന​മാ​യി​ 2019​-20​ ​വ​ർ​ഷ​ത്തേ​ക്ക്,​ ​ഇ​പ്പോ​ഴ​ത്തെ​ ​സ​ർ​ക്കാ​ർ,​ ​ഒ​രു​ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്‌​ജ​റ്റ് ​അ​വ​ത​രി​പ്പി​ച്ചാ​ൽ​ ​അ​തി​ന് ​നി​യ​മ​പ​ര​മാ​യി​ ​ത​ട​സ​മൊ​ന്നു​മി​ല്ല.​ ​വ​ള​രെ​ ​നി​ർ​ണാ​യ​ക​മാ​യ​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​മു​മ്പേ​യു​ള്ള​ ​ബ​ഡ്‌​ജ​റ്റ് ​ആ​യ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​ത് ​എ​ൻ.​ഡി.​എ​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ​ ​ഭാ​വം​ ​പേ​റു​ന്ന​താ​യി​രി​ക്കും.​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​നി​ർ​വ​ഹി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​ന​യ​പ​രി​പാ​ടി​ക​ൾ​ ​അ​തി​ലു​ണ്ടാ​കും.​ ​ഇ​തും​ ​ക​ട​ന്ന്,​ ​വ​രു​ന്ന​ 12​ ​മാ​സ​ത്തേ​ക്കു​ള്ള​ ​വ​രു​മാ​ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലേ​ക്ക് ​നീ​ങ്ങാ​നു​ള്ള​ ​ത്വ​ര​യും​ ​സ​ർ​ക്കാ​രി​നു​ണ്ടാ​കാം.​ ​അ​തി​ന് ​സാ​ങ്കേ​തി​ക​ ​ന്യാ​യീ​ക​ര​ണ​ങ്ങ​ൾ​ ​നി​ര​ത്താ​നു​മാ​കും.​ ​ഇ​പ്പോ​ൾ​ത​ന്നെ​ ​സ​ർ​ക്കാ​ർ​ ​വ​രു​മാ​ന​ത്തി​ന്റെ​ ​വ​ലി​യൊ​രു​ ​ഭാ​ഗ​വും​ ​നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത് ​ബ​ഡ്‌​ജ​റ്റി​ല​ല്ല.​ ​പി​ന്നെ​യു​ള്ള​ത് ​വ്യ​ക്തി​ക​ളു​ടെ​യും​ ​ക​മ്പ​നി​ക​ളു​ടെ​യും​ ​മേ​ലു​ള്ള​ ​വ​രു​മാ​ന​ ​നി​കു​തി​ക​ളാ​ണ്.​ ​അ​വ​യെ​ക്കു​റി​ച്ച് ​നേ​ര​ത്തെ​ത​ന്നെ​ ​ഒ​രു​ ​ധാ​ര​ണ​യു​ണ്ടാ​കു​ന്ന​തി​ൽ​ ​അ​പാ​ക​ത​യി​ല്ലെ​ന്ന് ​വാ​ദി​ക്കാ​വു​ന്ന​താ​ണ്.​ ​(​യ​ഥാ​ർ​ത്ഥ​ ​കാ​ര​ണം​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​മാ​ണെ​ന്ന​ത് ​മ​റ്റൊ​രു​ ​വി​ഷ​യം​).​ ​ഇ​നി​യി​പ്പോ​ൾ,​ ​സാ​ങ്കേ​തി​ക​മാ​യി,​ ​ആ​റാം​ ​ബ​ഡ്‌​ജ​റ്റ് ​ഒ​രു​ ​ഇ​ട​ക്കാ​ല​ ​ബ​ഡ്‌​ജ​റ്റ് ​ആ​യാ​ൽ​പ്പോ​ലും​ ​അ​തി​ന്റെ​ ​കെ​ട്ടും​മ​ട്ടും​ ​ഒ​രു​ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്‌​ജ​റ്റി​ന്റേ​ത് ​ത​ന്നെ​ ​ആ​യി​രി​ക്കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മി​ല്ല. ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​ഭ​ര​ണ​ക​ക്ഷി​ക്ക് ​വി​ന​യാ​യി​ത്തീ​ർ​ന്ന​ ​പ്ര​ശ്ന​ങ്ങ​ളെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യാ​തി​രി​ക്കാ​ൻ​ ​പു​തി​യ​ ​കേ​ന്ദ്ര​ ​ബ​ഡ്‌​ജ​റ്റി​നാ​വി​ല്ല.​ ​കാ​ർ​ഷി​ക​ ​ദു​രി​ത​വും​ ​തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​ണ് ​തി​രി​ച്ച​ടി​ക്ക് ​കാ​ര​ണ​മാ​യ​ ​ര​ണ്ട് ​പ്ര​ധാ​ന​ ​പ്ര​ശ്ന​ങ്ങ​ൾ.​ ​ക​ർ​ഷ​ക​രു​ടെ​ ​വ​രു​മാ​നം​ 2022​ ​ആ​കു​മ്പോ​ഴേ​ക്ക് ​ഇ​ര​ട്ടി​പ്പി​ക്കു​മെ​ന്ന് ​ഇൗ​ ​സ​ർ​ക്കാ​രി​ന്റെ​ ​ര​ണ്ടാം​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ​റ​ഞ്ഞി​രു​ന്ന​താ​ണ്.​ ​പ​ക്ഷേ,​ 2014​-15​ ​നു​ശേ​ഷം​ ​ഗ്രാ​മീ​ണ​രു​ടെ​ ​വ​രു​മാ​നം​ ​കാ​ര്യ​മാ​യ​ ​മാ​റ്റ​മി​ല്ലാ​തെ​ ​തു​ട​രു​ക​യാ​ണ്.​ ​യു.​പി.​എ​ ​ഭ​ര​ണ​കാ​ല​ത്ത് ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​ ​പ്ര​തി​ഫ​ലം​ ​(​വി​ല​)​ ​ഒ​രു​വ​ർ​ഷം​ ​ശ​രാ​ശ​രി​ 12.2​ ​ശ​ത​മാ​നം​ ​ക​ണ്ട് ​ഉ​യ​ർ​ന്നി​രു​ന്ന​പ്പോ​ൾ​ ​എ​ൻ.​ഡി.​എ​ ​ഭ​ര​ണ​കാ​ല​ത്ത് ​വ​ർ​ദ്ധ​ന​വി​ന്റെ​ ​തോ​ത് 2.75​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​കാ​ർ​ഷി​ക​ ​വി​ള​ക​ളു​ടെ​ ​സം​ഭ​ര​ണ​വി​ല​ ​ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന്റെ​ ​ഒ​ന്ന​ര​ ​ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന് ​അ​ഞ്ചാം​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും​ ​കാ​ര്യ​മാ​യ​ ​തോ​തി​ല​ത് ​പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ​ ​ക​ഴി​യാ​തെ​പോ​യി.​ ​സ്വാ​ത​ന്ത്ര്യം​ ​ല​ഭി​ച്ചി​ട്ട് ​ഏ​ഴ് ​പ​തി​റ്റാ​ണ്ട് ​ക​ഴി​ഞ്ഞി​ട്ടും,​ ​ഒ​രു​പാ​ട് ​ബ​ഡ്‌​ജ​റ്റു​ക​ൾ​ ​വ​ന്നെ​ങ്കി​ലും,​ ​ഇ​ന്നും​ 60​ ​ശ​ത​മാ​നം​ ​വി​ള​ക​ൾ​ക്കും​ ​ജ​ല​സേ​ച​നം​ ​അ​പ്രാ​പ്യ​മാ​യി​ത്തു​ട​രു​ന്നു.​ ​ഇ​ത്ത​രം​ ​ഘ​ട​നാ​പ​ര​മാ​യ​ ​വൈ​ക​ല്യ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​പ​രി​പാ​ടി​ക​ൾ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കാം.​ ​ക​ട​ങ്ങ​ൾ​ ​എ​ഴു​തി​ത്ത​ള്ളി​ ​ക​ർ​ഷ​ക​ ​ദു​രി​തം​ ​ശ​മി​പ്പി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​യോ​ട് ​പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ​ ​ഇ​തി​ന​കം​ ​വി​യോ​ജി​പ്പ് ​പ്ര​ക​ടി​പ്പി​ച്ചു​ക​ഴി​ഞ്ഞു.​ ​അ​ദ്ദേ​ഹം​ ​അ​തി​നെ​ ​വി​ശേ​ഷി​പ്പി​ച്ച​ത് ​'​പ​ഞ്ചാ​ര​മി​ഠാ​യി​ ​"​യെ​ന്നാ​ണ്.​ ​തെ​ലു​ങ്കാ​ന​യി​ൽ​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​റാ​വു​വി​ന് ​വോ​ട്ട് ​നേ​ടി​ക്കൊ​ടു​ത്ത​ ​'​ഋ​തു​ബ​ന്ധു​"​ ​എ​ന്ന​ ​പ​ദ്ധ​തി​ ​കേ​ന്ദ്ര​ബ​ഡ്‌​ജ​റ്റി​ലും​ ​ശ​ര​ണ​മാ​ർ​ഗ​മാ​യി​ ​പ​ക​ർ​ത്താ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ഏ​ക്ക​റൊ​ന്നി​ന് ​ര​ണ്ടു​പ്രാ​വ​ശ്യം​ ​നാ​ലാ​യി​രം​ ​രൂ​പ​വീ​തം​ ​ഒ​രു​വ​ർ​ഷം​ ​ക​ർ​ഷ​ക​ന്റെ​ ​കൈ​യി​ൽ​ ​നേ​രി​ട്ട് ​ഏ​ൽ​പ്പി​ക്കു​ന്ന​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യ്ക്ക് ​ഇ​പ്പോ​ൾ​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വ​ഴി​ക്കു​ന്ന​ത് ​മൊ​ത്തം​ ​പൊ​തു​ചെ​ല​വി​ന്റെ​ 5​-6​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​യി​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​അ​ധി​ക​ ​മു​ത​ൽ​മു​ട​ക്ക് ​അ​നി​വാ​ര്യ​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു.​ ​ആ​ ​വ​ഴി​ക്കു​ള്ള​ ​കൂ​ടു​ത​ൽ​ ​പ​രി​പാ​ടി​ക​ളും​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.


ലോ​ക​ത്ത് ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​യു​വ​ജ​ന​സം​ഖ്യ​യു​ള്ള​ ​നാ​ടാ​യ​തു​കൊ​ണ്ടു​ത​ന്നെ​ ​തൊ​ഴി​ല​വ​സ​ര​സൃ​ഷ്ടി​ ​ആ​വ​ശ്യ​ത്തി​നൊ​ത്ത് ​ഉ​യ​രാ​തി​രി​ക്കു​ന്ന​ത് ​വ​ലി​യ​ ​വ്യ​ഥ​യാ​കു​ന്നു.​ ​ഒാ​രോ​ ​വ​ർ​ഷ​വും​ ​പു​തി​യ​താ​യി​ ​ഒ​രു​കോ​ടി​യി​ൽ​പ്പ​രം​ ​യു​വാ​ക്ക​ൾ​ ​തൊ​ഴി​ൽ​ക്ക​മ്പോ​ള​ത്തി​ൽ​ ​എ​ത്തു​ന്ന​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​എ​ല്ലാ​വ​ർ​ഷ​വും​ ​പു​തു​താ​യി​ ​ര​ണ്ട് ​കോ​ടി​ ​തൊ​ഴി​ല​വ​സ​രം​ ​സൃ​ഷ്ടി​ക്കു​മെ​ന്ന് ​ഇ​പ്പോ​ഴ​ത്തെ​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​മ​ന്ദ​ഗ​തി​യി​ൽ​ ​മാ​ത്രം​ ​വ​ർ​ദ്ധി​ച്ച​ത് ​തൊ​ഴി​ലി​ല്ലാ​യ്മ​നി​ര​ക്ക് ​ഉ​യ​ർ​ന്ന് ​ക​യ​റാ​ൻ​ ​കാ​ര​ണ​മാ​യി.​ ​ദേ​ശീ​യ​ ​ഉ​ത്പാ​ദ​ന​ത്തി​ന്റെ​ 15​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​ ​മാ​ത്രം​ ​സം​ഭാ​വ​ന​ ​ചെ​യ്യു​ന്ന​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​ 40​ ​ശ​ത​മാ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ജ​നം​ ​ആ​ശ്ര​യി​ക്കു​ന്ന​ ​ഇ​ട​മാ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഇൗ​ ​മേ​ഖ​ല​യി​ൽ​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​സൃ​ഷ്ടി​ക്കു​ള്ള​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​മി​ത​മാ​കു​ന്നു.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​വേ​ണ്ട​ത് ​ഇൗ​ ​രം​ഗ​ത്തു​ള്ള​വ​രെ​ ​മ​റ്റു​ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ​മാ​റ്റാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഒ​രു​ക്കു​ക​യാ​ണ്.​ ​സേ​വ​ന​ ​മേ​ഖ​ല​യ്ക്ക് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ഒ​രു​ക്കാ​ൻ​ ​ക​ഴി​യു​മെ​ങ്കി​ലും​ ​വ​മ്പ​ൻ​ ​തൊ​ഴി​ൽ​ദാ​ന​ത്തി​ന് ​അ​തി​നു​മാ​കി​ല്ല.​ ​(53​ ​ശ​ത​മാ​നം​ ​വ​രു​മാ​നം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​സേ​വ​ന​ ​മേ​ഖ​ല​യ്ക്ക് 33​ ​ശ​ത​മാ​നം​ ​പേ​രെ​ ​മാ​ത്ര​മേ​ ​പോ​റ്റാ​ൻ​ ​ക​ഴി​യു​ന്നു​ള്ളൂ​).​ ​തൊ​ഴി​ൽ​ ​സൃ​ഷ്ടി​ക്ക് ​കെ​ല്പു​ള്ള​ ​വേ​ദി​ ​വ്യ​വ​സാ​യ​രം​ഗ​ത്തെ​ ​ഭൗ​തി​ക​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​മേ​ഖ​ല​ ​ത​ന്നെ​യാ​ണ്.​ ​പ​ക്ഷേ​ ​ഇൗ​ ​വി​ഭാ​ഗ​മി​ന്ന് ​വ​ള​ർ​ച്ച​യു​ടെ​ ​പാ​ത​യി​ല​ല്ല.​ ​തു​ണി,​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ൾ​ ​തു​ട​ങ്ങി​യ​ ​രം​ഗ​ങ്ങ​ൾ​ ​സ്വ​കാ​ര്യ​ ​നി​ക്ഷേ​പ​-​വ​ര​ൾ​ച്ച​ ​നേ​രി​ടു​ക​യാ​ണ്.​ ​ഇ​ത്ത​രം​ ​തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​യ​ ​മേ​ഖ​ല​ക​ളെ​ ​ക​ണ്ടെ​ത്തി​ ​അ​വി​ട​ങ്ങ​ളി​ൽ​ ​നി​ക്ഷേ​പം​ ​ഉ​ത്തേ​ജി​പ്പി​ക്കാ​നു​ള്ള​ ​നീ​ക്കം​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കാം.​ ​അ​തു​പോ​ലെ​ത​ന്നെ,​ ​ഉ​ദി​ച്ചു​യ​രു​ന്ന​ ​നാ​ലാം​ ​വ്യ​വ​സാ​യ​ ​വി​പ്ള​വ​ത്തി​ന്റെ​ ​തൊ​ഴി​ൽ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​വി​നി​യോ​ഗി​ക്കാ​ൻ​ ​പാ​ക​ത്തി​ൽ​ ​യു​വ​ജ​ന​ത​യെ​ ​സ​ജ്ജ​രാ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യേ​ണ്ട​തു​ണ്ട്.​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി,​ ​റോ​ബോ​ട്ടി​ക്സ്,​ ​ബ്ളോ​ക്ക് ​ചെ​യി​ൻ,​ ​ക്ളൗ​ഡ് ​ക​മ്പ്യൂ​ട്ടിം​ഗ്,​ ​ബി​ഗ് ​ഡാ​റ്റാ​ ​അ​നാ​ലി​സി​സ്,​ ​തെ​റാ​പ്യൂ​ട്ടി​ക്സ് ​തു​ട​ങ്ങി​യ​ ​സ​ങ്കേ​ത​ങ്ങ​ളും​ ​അ​വ​യു​ടെ​ ​സം​ഗ​മ​ങ്ങ​ളും​ ​ചേ​ർ​ന്നൊ​രു​ക്കു​ന്ന​ ​പു​തി​യ​ ​വി​പ്ള​വ​ത്തി​ന്റെ​ ​വി​ശി​ഷ്ട​വി​ഭ​വം​ ​തീ​വ്ര​നൈ​പു​ണ്യ​മു​ള്ള​ ​തൊ​ഴി​ൽ​ ​ശ​ക്തി​യാ​കു​ന്നു.​ ​അ​വ​രെ​ ​വാ​ർ​ത്തെ​ടു​ക്കാ​ൻ​ ​പാ​ക​ത്തി​ൽ​ ​ന​മ്മു​ടെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​ ​ഉ​യ​രേ​ണ്ട​തു​ണ്ട്.​ ​അ​തി​ന് ​താ​ങ്ങാ​വു​ന്ന​ ​പ​രി​പാ​ടി​ക​ൾ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ക​രു​താം.​ ​ചു​രു​ക്ക​ത്തി​ൽ,​ ​ഇൗ​ ​ഇ​ല​ക്ഷ​ൻ​ ​കാ​ല​ത്ത് ​വ​രാ​ൻ​പോ​കു​ന്ന​ത് ​ഒ​രു​ ​ത​ട്ടു​ത​ക​ർ​പ്പ​ൻ​ ​ബ​ഡ്‌​ജ​റ്റാ​യി​രി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT