AUDIO

ഹൗ ഈസ് ദ ജോഷ്,​ കേന്ദ്രബഡ്ജറ്ര് എങ്ങനെയുണ്ട് ?​

പി.കെ.ഡി നമ്പ്യാർ | Thursday 07 February 2019 12:23 AM IST

budget

ഹൗ ഈസ് ദ ജോഷ് . ആവേശം എങ്ങനെയുണ്ട്?

ഉറി സിനിമയിലെ ഈ ഡയലോഗ് ഇന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയ മുദ്റാവാക്യമായി മാറിയിരിക്കുന്നു.

പിയൂഷ് ഗോയൽ കേന്ദ്ര ബഡ്ജ​റ്റ് അവതരിപ്പിച്ചപ്പോഴും ഇതേ മുദ്റാവാക്യം തന്നെയാണ് ഉയരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ ദേശീയതലത്തിൽ രണ്ടാംറാങ്കോടെ പാസായ പിയൂഷ് ഗോയലിന് അക്കങ്ങളെ വിദഗ്ദ്ധമായി അവതരിപ്പിക്കാനറിയാമായിരുന്നു. എന്നാൽ ഒരു ബഡ്ജ​റ്റ് സർക്കാരിന്റെ വരവ് ചെലവ് കണക്കുകളിൽ നിന്ന് മാറി എങ്ങനെ മുഴുവൻ ഭാരതത്തിന്റെ ദർശനരേഖയാക്കാമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
മുൻ സർക്കാരിന്റെ കാലത്തും തിരഞ്ഞെടുപ്പ് വർഷത്തെ ഇടക്കാല ബഡ്ജ​റ്റുകൾ പലപ്പോഴും പോപ്പുലിസ്​റ്റ് ബഡ്ജ​റ്റുകളാവാറുണ്ട്. എന്നാൽ രാഷ്ട്രീയത്തെയും ഭരണ പ്രക്രിയയെയും രണ്ടായി കണ്ടു എന്നുള്ളതാണ് ഈ സർക്കാരിന്റെ വിജയം. നരസിംഹറാവു സർക്കാരിന് ശേഷം ഈ സർക്കാരാണ് സാമ്പത്തിക രംഗത്ത് കാര്യമായ പരിഷ്‌കരണങ്ങൾ കൊണ്ടുവന്നത്. രാഷ്ട്രീയമായ പ്രത്യാഘാതങ്ങളുടെ വരുംവരായ്മകൾ നോക്കാതെ തന്നെ കൃത്യമായ ചവിട്ടുപടികളിലൂടെ പരിഷ്‌കരണ നടപടികളെടുക്കാൻ സർക്കാരിന് കഴിഞ്ഞു.

പരിഷ്‌കരണങ്ങൾക്ക് വേണ്ടിയുള്ള ഈ ബഡ്ജ​റ്റ് തന്നെ ബഡ്ജ​റ്റുകളുടെ ഒരു പരിഷ്‌കരണമാണ്. ബഡ്ജ​റ്റ് അവതരണത്തിന്റെ സമയം തന്നെ മാ​റ്റി. ഇത് പലരും പ്രതീക്ഷിക്കാത്തതായിരുന്നു. നേരത്തെ റെയിൽവേ ബഡ്ജ​റ്റ് പ്രത്യേകമായായിരുന്നു അവതരിപ്പിച്ചിരുന്നത്. ബി.ജെ.പി അത് ഒരുമിച്ചാക്കി. വേണ്ടവിധത്തിലുള്ള ആസൂത്രണമില്ലാതെയാണ് മുമ്പ് റെയിൽവേ മന്ത്റിമാർ റെയിൽ ബഡ്ജ​റ്റ് അവതരിപ്പിച്ചത് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. മന്ത്രിമാരുടെ സംസ്ഥാനത്തേക്ക് മാത്രം ട്രെയിനുകൾ കൂട്ടത്തോടെ ഓടി. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പില്ലാക്കാൻ കഴിയാത്തവയായിരുന്നു . റെയിൽവേ ബഡ്ജ​റ്റ് കേന്ദ്രബഡജ​റ്റിന്റെ കൂടെ അവതരിപ്പിക്കുന്നതു മൂലം കേന്ദ്രം നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ചുവട് പിടിച്ച് റെയിൽവേയിലും വേണ്ട മാ​റ്റം വരുത്താൻ കഴിയുന്നുണ്ട്.

ഇന്ത്യയെ കരുത്തുറ്ര സാമ്പത്തിക ശക്തിയാക്കാനുള്ള കൃത്യമായ നീക്കങ്ങളാണ് നരേന്ദ്രമോദി സർക്കാർ കൈക്കൊണ്ടത്. മോദി അധികാരത്തിലെത്തുമ്പോൾ ജി.ഡി.പി യുടെ കാര്യത്തിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ഇന്ന് സാമ്പത്തികശക്തിയുടെ കാര്യത്തിൽ അഞ്ച്, ആറ്, ഏഴ് സ്ഥാനത്തുള്ള യു.കെയും ഫ്രാൻസും ഇന്ത്യയും വളരെയടുത്തടുത്താണുള്ളത്. അടുത്ത സാമ്പത്തിക വർഷമാവുമ്പോഴേക്കും ജി.ഡി.പിയുടെ കാര്യത്തിൽ ഇന്ത്യ അഞ്ചാംസ്ഥാനത്തെത്തും. 7.5 ശതമാനം വളർച്ചയാണ് നാം ലക്ഷ്യം വയ്ക്കുന്നത്.

മദ്ധ്യവർഗത്തിന്റെ എണ്ണത്തിലുണ്ടായ കുതിപ്പും നമ്മുടെ വളർച്ചയുടെ ഭാഗമാണ്. 2005ൽ ഇന്ത്യയിലെ മദ്ധ്യവർഗം 14 ശതമാനമായിരുന്നെങ്കിൽ 2015ൽ അത് 29 ശതമാനമായി. 2025 ആവുമ്പോഴേക്കും അത് 44 ശതമാനമാകും. ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും വാങ്ങൽശേഷി കൂടുകയും ചെയ്യുന്നുണ്ട്. വ്യാവസായിക പുരോഗതിയും വളരെ അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്. ഈ ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ കാര്യത്തിൽ അഞ്ച് വർഷം മുമ്പ് ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 142ാം സ്ഥാനത്തായിരുന്നെങ്കിൽ ഇന്നത് 77 ലെത്തി. എത്ര അഭിമാനകരമായ വളർച്ച. ഇനിയും നമുക്ക് മുന്നോട്ട്പോകാൻ കഴിയും.

രാജ്യത്തെ അഴിമതി വിമുക്തമാക്കാനും കള്ളപ്പണം തടയാനും നിരവധി നടപടികളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്.

അതിലൊന്നാണ് വളരെ കാലമായി അനങ്ങാതെ കിടന്ന കള്ളപ്പണം തടയാനുള്ള ബിനാമി പ്രോപ്പർട്ടി ആക്ട് പാസാക്കിയെടുത്തത്..

നാടുവിട്ട് കടന്നുകളഞ്ഞ സാമ്പത്തിക കുറ്രവാളികളുടെ സ്വത്ത് പിടിച്ചെടുക്കാൻ ഫ്യൂജിറ്രീവ് എക്കണോമിക് ഒഫൻഡേഴ്സ് ബിൽ പാസാക്കി.

ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങൾ ലഭിക്കാൻ സ്വിറ്റ്സർലാൻഡുമായി കരാറുണ്ടാക്കി.

 മൂന്ന് ലക്ഷം ഷെൽ കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കി.

മൗറിഷ്യസ്, സിംഗപ്പൂർ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങൾ വഴി കള്ളപ്പണം വഴിതിരിച്ചുവിടാതിരിക്കാൻ ഡബിൾ ടാക്സ് അവോയിഡൻസ് കരാറുണ്ടാക്കി.

നോട്ട് നിരോധനത്തിലൂടെ , വൻതോതിലുള്ള വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തി.

 3.65ലക്ഷം കോടി രൂപയാണ് വിവിധ പദ്ധതി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകിയത് കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ 50ലക്ഷം പേർക്കാണ് ആദ്യമായി ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയെടുത്തത്.

മേൽക്കാണിച്ച വിവരങ്ങൾ കേന്ദ്രസർക്കാർ സാമ്പത്തിക - വികസന രംഗത്ത് കൈക്കൊണ്ട ചില നടപടികൾ മാത്രമാണ്. നാലുവർഷം ഒന്നും ചെയ്യാതെ കുറച്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുകയല്ല ബഡ്ജറ്രിലൂടെ ചെയ്തത്.
കഴിഞ്ഞ നാലുവർഷം കേന്ദ്രസർക്കാർ സാമ്പത്തിക രംഗത്ത് സ്വീകരിച്ച നടപടികളുടേയും ശ്രമങ്ങളുടെയും ആകെ ത്തുകയാണ് ഈ വർഷത്തെ ബഡ്ജ​റ്റിൽ കാണാൻ കഴിയുന്നത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കാർഷികോല്പാദനം കൂട്ടാനും ഉല്പാദനക്ഷമത കൈവരിക്കാനും നടത്തിയ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് കർഷകർക്ക് നൽകിയ ആനുകൂല്യങ്ങൾ. കിസാൻ ക്രെഡി​റ്റ് കാർഡുകൾ, കാർഷികരംഗത്തെ ആധുനികവത്കരണം, കൂടുതൽ പ്രദേശങ്ങളിൽ ജലസേചന സൗകര്യമെത്തിക്കൽ തുടങ്ങി നിരവധി പരിപാടികൾ നേരത്തെ ആവിഷ്‌കരിച്ചിരുന്നു. കർഷകരുടെ വരുമാനം ചുരുങ്ങിയ കാലം കൊണ്ട് ഇരട്ടിയാക്കാനായിരുന്നു സർക്കാൻ ആലോചിച്ചത്. മ​റ്റ് എന്ത് സൗകര്യങ്ങൾ ചെയ്യുമ്പോഴും പണം അടിയന്തരമായി വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് പ്രതിവർഷം 6,000 രൂപ വീതം വിതരണം ചെയ്യാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് എക്കാലവും അടിയുറച്ച പിന്തുണ നൽകുന്ന ഇടത്തരക്കാർക്ക് നൽകുന്ന ഒരു സമ്മാനമാണ് ആദായ നികുതി പരിധി ഉയർത്തൽ . ആദായ നികുതി തന്നെ എടുത്തുകളയുക എന്ന നിർദ്ദേശം തന്നെ ഇടക്കാലത്ത് ഉയർന്നിരുന്നു. എന്നാൽ അതേക്കുറിച്ച വിശദമായി ചർച്ചകൾ നടക്കുകയും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം നടക്കുകയും ചെയ്യണം. അതേസമയം ആദായ നികുതി പരിധി അഞ്ചു ലക്ഷമായി കൂട്ടണമെന്നത് നിരന്തരമായി ഉന്നിയക്കപ്പെടുന്ന ആവശ്യമാണ്. ഇതുവഴി ഉദ്യോഗസ്ഥന്മാരിലും ചെറുകിട വ്യാപാരികളിലും നിന്ന് നല്ല പ്രതികരണമാണ് സർക്കാരിന് ലഭിച്ചത്. അസംഘടിത മേഖലയിലെ ജീവനക്കാർക്ക് ചുരുങ്ങിയത് പ്രതിമാസം 3,000 രൂപ പെൻഷൻ കിട്ടുന്ന രീതിയിൽ പെൻഷൻ സംവിധാനം കൊണ്ടുവന്നതും ശ്രദ്ധേയമായ കാര്യമാണ്. ചുരുക്കത്തിൽ നാലുവർഷം കൊണ്ട് സാമ്പത്തിക ദൃഢീകരണരംഗത്ത് സർക്കാരുണ്ടാക്കിയ നേട്ടങ്ങളുടെ ഗുണമാണ് ഇപ്പോൾ കർഷകരും മ​റ്റ് ജനവിഭാഗങ്ങളും അനുഭവിക്കാൻ പോകുന്നത്. ഇത് നമ്മെ മുന്നോട്ടേക്ക് നയിക്കുമെന്നതിൽ സംശയമില്ല.

ഗ്രാമീണ മേഖലയിൽ പ്രധാനമന്ത്രി
ആവാസ് യോജന, ഇന്ദിര ആവാസ് യോജന തുടങ്ങിയ പദ്ധതികളിലൂടെ നിർമ്മിച്ച വീടുകളുടെ എണ്ണമാണ് താഴെ കൊടുത്തിരിക്കുന്നത്.

2014-15 11.91 ലക്ഷം

2015-16 18.22 ലക്ഷം

2016-17 32.23 ലക്ഷം

2017-18 44.54 ലക്ഷം

2018-19( ഇതുവരെ) 30.45 ലക്ഷം

ആകെ അഞ്ചുവർഷം കൊണ്ട് 1.37 കോടി വീടുകളാണ് ഗ്രാമീണ മേഖലയിൽ നിർമ്മിച്ചു നൽകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT