AUDIO

ചരിത്രബോധമില്ലാത്ത മേലാളന്മാർ

ഡോ. എം. ശാർങ്‌ഗധരൻ | Saturday 29 December 2018 12:39 AM IST

ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പ് ​ജ​ന്മ​ഭൂ​മി​ ​പ​ത്ര​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ജാ​തീ​യ​മാ​യി​ ​അ​ധി​ക്ഷേ​പി​ച്ച് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​കാ​ർ​ട്ടൂ​ൺ​ ​ആ​ണ് ​ഇൗ​ ​കു​റി​പ്പി​ന് ​ആ​ധാ​രം. '​തെ​ങ്ങ് ​ക​യ​റേ​ണ്ട​വ​നെ​ ​ഒ​ക്കെ​ ​പി​ടി​ച്ച് ​ത​ല​യി​ൽ​ ​ക​യ​റ്റു​മ്പോ​ൾ​ ​ആ​ലോ​ചി​ക്ക​ണം​"​ ​എ​ന്നാ​ണ് ​കാ​ർ​ട്ടൂ​ണി​ന്റെ​ ​അ​ടി​ക്കു​റി​പ്പ് ​. ഇൗ​ഴ​വ​/​തീ​യ​/​ബി​ല്ല​വ​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​കു​ല​ത്തൊ​ഴി​ൽ​ ​ക​ള്ള് ​ചെ​ത്താ​ണ് ​എ​ന്ന് ​ധ​രി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​ ​ഒ​രു​ ​സ​മൂ​ഹ​ത്തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ന്ന​ ​വ്യ​ക്തി​യെ​ ​അ​ല്ല​;​ ​ഒ​രു​ ​വ​ലി​യ​ ​ജ​ന​വി​ഭാ​ഗ​ത്തി​നെ​യാ​ണ് ​ഇൗ​ ​കാ​ർ​ട്ടൂ​ണി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​യു.​ഡി.​എ​ഫും​ ​ഇ​തി​നെ​തി​രെ​ ​മൗ​നം​ ​പാ​ലി​ക്കു​ന്നു.​ ​ഇ​ക്കൂ​ട്ട​രു​ടെ​ ​മൗ​നം​ ​ര​ണ്ട് ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കു​ന്നു.


ര​ണ്ടു​മാ​സം​ ​മു​മ്പ് ​ഒ​രു​ ​'​കു​ല​ ​സ്ത്രീ​"​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​ധി​ക്ഷേ​പി​ച്ച് ​സം​സാ​രി​ച്ച​ത് ​'​നേ​താ​ക്ക​ളി​ൽ​"​ ​നി​ന്നും​ ​മ​ന​സി​ലാ​ക്കി​യ​ ​വി​വ​ര​ങ്ങ​ൾ​ ​വ​ച്ചു​കൊ​ണ്ടാ​ണ് ​എ​ന്ന​താ​ണ് ​ഒ​രു​കാ​ര്യം.​ ​മ​റ്റൊ​രു​ ​കാ​ര്യം​ ​ജ​നു​വ​രി​ ​ഒ​ന്നി​ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​'​വ​നി​താ​മ​തി​ൽ​"​ ​ഇൗ​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ആ​വ​ശ്യ​ക​ത​ ​ആ​ണെ​ന്ന​താ​ണ്.​ ​ഒ​രു​ ​നൂ​റ്റാ​ണ്ടി​ന് ​മു​മ്പ് ​നി​ല​നി​ന്ന​ ​ഫ്യൂ​ഡ​ൽ​ ​വ്യ​വ​സ്ഥ​യി​ലേ​ക്ക് ​കേ​ര​ള​ത്തെ​ ​തി​രി​കെ​ ​കൊ​ണ്ടു​പോ​കു​ന്ന​ത് ​ചെ​റു​ക്കേ​ണ്ട​തും​ ​ന​വോ​ത്ഥാ​ന​ ​മൂ​ല്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കേ​ണ്ട​തും​ ​ജ​നാ​ധി​പ​ത്യ​ ​വി​ശ്വാ​സി​ക​ളു​ടെ​ ​ക​ട​മ​യാ​ണ്.​ ​വ​ർ​ണ​വ്യ​വ​സ്ഥ​ക​ൾ​ ​അ​നു​സ​രി​ച്ചു​ള്ള​ ​'​യ​ജ​മാ​ന​"​ ​ന്മാ​ർ​ക്ക് ​ദാ​സ​ന്മാ​രെ​യും​ ​അ​ടി​മ​ക​ളെ​യും​ ​ആ​വ​ശ്യ​മു​ണ്ട്.​ ​അ​വ​ർ​ണ​രും​ ​ഇ​ത​ര​ ​അ​ധഃ​സ്ഥി​ത​രും​ ,​ ​ദാ​സ​ന്മാ​രും​ ​അ​ടി​മ​ക​ളും​ ​ആ​കേ​ണ്ട​വ​രാ​ണ് ​എ​ന്ന​ ​അ​ധ​മ​ചി​ന്ത​ ​വ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​ർ​ ​ഇ​ന്നും​ ​ഇ​വി​ടെ​യു​ണ്ട്.​ ​ഇൗ​ ​അ​ധ​മ​ചി​ന്ത​യു​ള്ള​വ​ർ,​ ​കീ​ഴാ​ള​രെ​ന്ന് ​അ​വ​ർ​ ​ക​രു​തു​ന്ന​വ​രു​ടെ​ ​പെ​രു​മാ​റ്റ​ത്തി​ൽ​ ​ധാ​ർ​ഷ്ട്യം​ ​ക​ണ്ടെ​ത്തു​ന്നു.

വൈ​ദ്യാ​ ​നീ സ്വ​യം​ ​ചി​കി​ത്സി​ക്കൂ


ബാ​ല​രാ​മ​പു​ര​ത്ത് ​മ​ഹാ​ത്മാ​ ​അ​യ്യ​ങ്കാ​ളി​ ​വി​ല്ലു​വ​ണ്ടി​ ​ഒാ​ടി​ച്ച​പ്പോ​ഴും​ ​കൊ​ച്ചി​യി​ൽ​ ​വ​ള്ളം​ ​കെ​ട്ടി​കാ​യ​ലി​ൽ​ ​കെ.​പി.​ ​വ​ള്ളോ​ൻ​ ​യോ​ഗം​ ​ന​ട​ത്തി​യ​പ്പോ​ഴും​ ​ആ​റാ​ട്ടു​പു​ഴ​ ​വേ​ലാ​യു​ധ​പ്പ​ണി​ക്ക​ർ​ ​ശി​വ​ക്ഷേ​ത്രം​ ​പ​ണി​യി​ച്ച​പ്പോ​ഴും​ ​മേ​ൽ​ ​സൂ​ചി​പ്പി​ച്ച​വ​രു​ടെ​ ​മു​ൻ​ത​ല​മു​റ​ക്കാ​ർ​ ​ധാ​ർ​ഷ്ട്യം​ ​എ​ന്ന​ ​പ​ദ​പ്ര​യോ​ഗം​ ​ന​ട​ത്തി​യി​രു​ന്നു.​ ​മ​ദ്രാ​സ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​ഉ​ന്ന​ത​വി​ജ​യം​ ​നേ​ടി​ ​എ​ത്തി​യ​ ​ഡോ.​ ​പ​ല്പു​വി​നോ​ട് ​'​പോ​യി​ ​ചെ​ത്താ​ൻ​ ​പ​റ​ഞ്ഞ​"​പ്പോ​ൾ​ ​പു​ല്ലു​പോ​ലും​ ​വ​ക​വയ്ക്കാ​തെ​ ​മൈ​സൂ​റി​ൽ​ ​പോ​യി​ ​ജോ​ലി​ ​നോ​ക്കി​യ​പ്പോ​ഴും​ ​ഇം​ഗ്ള​ണ്ടി​ൽ​ ​പോ​യി​ ​ഉ​പ​രി​പ​ഠ​നം​ ​ന​ട​ത്തി​ ​മൈ​സൂ​റി​ൽ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റാ​യ​പ്പോ​ഴും​ ​മേ​ലാ​ള​ന്മാ​രു​ടെ​ ​മ​നോ​ഭാ​വം​ ​ഇ​തു​ത​ന്നെ​യാ​യി​രു​ന്നു.​ ​വ​ഴി​ന​ട​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​സ്ഥാ​പി​ക്കാ​ൻ​ ​ടി.​കെ.​ ​മാ​ധ​വ​ൻ​ ​വൈ​ക്കം​ ​സ​ത്യാ​ഗ്ര​ഹം​ ​സം​ഘ​ടി​പ്പി​ച്ച​പ്പോ​ഴും​ ​ഉ​ദ്യോ​ഗ​സം​വ​ര​ണ​വും​ ​നി​യ​മ​സ​ഭാ​ ​പ്രാ​തി​നി​ധ്യ​വും​ ​സ്ഥാ​പി​ച്ചെ​ടു​ക്കാ​ൻ​ ​കോ​ഴ​ഞ്ചേ​രി​ ​പ്ര​സം​ഗം​ ​ന​ട​ത്തി​ ​സി.​ ​കേ​ശ​വ​ൻ​ ​ജ​യി​ലി​ൽ​ ​പോ​യ​പ്പോ​ഴും​ ​ഇൗ​ ​മ​ഹാ​ന്മാ​രു​ടെ​ ​മേ​ൽ​ ​ധാ​ർ​ഷ്ട്യം​ ​ആ​രോ​പി​ക്കാ​ൻ​ ​ഫ്യൂ​ഡ​ൽ​ ​ചി​ന്താ​ഗ​തി​ക്കാ​ർ​ ​മ​റ​ന്നി​ല്ല.


തി​രു​-​കൊ​ച്ചി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​എ​ത്തി​യ​ ​സി.​ ​കേ​ശ​വ​ന്റെ​ ​ധീ​ര​മാ​യ​ ​ന​ട​പ​ടി​ക​ളും​ ​പ്ര​സ്താ​വ​ന​ക​ളും​ ​സ​ഹി​ക്കാ​നാ​വാ​തെ​യാ​ണ് ​ഇൗ​ ​അ​ധ​മ​ന്മാ​ർ​ ​ദി​വ​സ​ങ്ങ​ൾ​ ​ക​ഴി​ച്ച​ത്.​ ​വി​മോ​ച​ന​സ​മ​ര​ത്തി​ലൂ​ടെ​ ​ഗൗ​രി​ ​ചോ​ത്തി​യെ​ ​പു​റ​ത്താ​ക്കി​ ​കോ​ൺ​ഗ്ര​സ് ​മു​ന്ന​ണി​യെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​എ​ത്തി​ച്ച് ​പ​ട്ടം​ ​താ​ണു​പി​ള്ള​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​യ​പ്പോ​ൾ​ ​ഇ​വ​ർ​ ​മൗ​നം​ ​പാ​ലി​ച്ചു.​ ​എ​ന്നാ​ൽ,​ ​ആ​ർ.​ ​ശ​ങ്ക​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​യ​പ്പോ​ൾ​ ​'​ധാ​ർ​ഷ്‌​ട്യം​"​ ​എ​ന്ന​ ​പ​ദ​പ്ര​യോ​ഗം​ ​വീ​ണ്ടും​ ​പ്ര​ചാ​ര​ത്തി​ലാ​യി.​ ​വി​മോ​ച​ന​സ​മ​രം​ ​ന​യി​ച്ച​വ​ർ​ത​ന്നെ​ ​ആ​ർ.​ ​ശ​ങ്ക​ർ​ ​എ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്നും​ ​പു​റ​ത്താ​ക്കാ​ൻ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​പി​ന്നീ​ട് ​കു​റ​ച്ചു​നാ​ൾ​ ​ധാ​ർ​ഷ്ട്യം​ ​എ​ന്ന​ ​വാ​ക്കി​ന് ​അ​വ​ധി​ ​കൊ​ടു​ത്തു.​ ​എ​ന്നാ​ൽ​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​യ​പ്പോ​ൾ​ ​പ​ള്ളി​ ​അ​ര​മ​ന​യി​ൽ​പോ​യ​ ​സമുദായ ​നേ​താ​വ് ​ധാ​ർ​ഷ്‌​ട്യം​ ​എ​ന്ന​ ​വാ​ക്ക് ​ഉ​പ​യോ​ഗി​ച്ചു.​ ​അ​ത് ​പ​റ​യു​മ്പോ​ൾ​ ​നേ​താ​വി​നു​ണ്ടാ​യി​രു​ന്ന​ ​ശ​രീ​ര​ഭാ​ഷ​യി​ലെ​ ​അ​ശ്ളീ​ലം​ ​ടി​വി​യി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​പോ​ലും​ ​ച​ർ​ച്ചാ​വി​ഷ​യ​മാ​യി​ല്ല.


പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​യ​പ്പോ​ൾ​ ​ഇ​വ​ർ​ ​ക​ടി​ച്ചു​പി​ടി​ച്ച് ​ന​ട​ക്കു​ക​യാ​യി​രു​ന്നു.​ ​പ​ക​രം​ ​എം.​എം.​ ​മ​ണി​യെ​പ്പോ​ലു​ള്ള​ ​മ​ന്ത്രി​മാ​രെ​ ​വേ​ട്ട​യാ​ടി​ ​ന​ട​ന്നു.​ ​ത​ക്ക​ ​സ​ന്ദ​ർ​ഭം​ ​എ​ത്തി​യ​പ്പോ​ൾ​ ​വി.​എ​സി​നെ​ ​നി​ന്ദി​ച്ച​ ​അ​തേ​ ​നേ​താ​വ് ​സ്ഥി​രം​ ​ശൈ​ലി​യാ​യ​ ​ധാ​ർ​ഷ്ട്യ​വും​ ​ആ​യി​ ​വ​ന്നി​രി​ക്കു​ക​യാ​ണ്.​ ​ഇ​തി​ന്റെ​ ​തു​ട​ർ​ച്ച​ ​ആ​യാ​ണ് ​കാ​ർ​ട്ടൂ​ണും​ ​കു​ല​സ്ത്രീ​യു​ടെ​ ​ഭ​ർ​ത്സ​ന​യും​ ​വ​ന്ന​ത് ​എ​ന്ന് ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.


70​ ​വ​യ​സി​ന് ​മേ​ൽ​പ്രാ​യ​മു​ള്ള​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നാ​ളി​തു​വ​രെ​ ​വൈ​വി​ധ്യ​മാ​ർ​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ർ​മ്മ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ജാ​തി​മ​ത​ചി​ന്ത​ക​ൾ​ ​വ​ച്ചു​പു​ല​ർ​ത്തി​യ​താ​യി​ ​ആ​രും​ ​പ​റ​ഞ്ഞു​കേ​ട്ടി​ട്ടി​ല്ല.​ ​അ​ദ്ദേ​ഹം​ ​ജ​നി​ച്ച​ ​സ​മു​ദാ​യ​ത്തി​ലു​ള്ള​വ​രു​ടെ​ ​പ​രാ​തി​യും​ ​അ​തു​ത​ന്നെ.​ ​മു​ന്നോ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ളു​ടെ​ ​ക്ഷേ​മ​ത്തി​ന് ​അ​ദ്ദേ​ഹം​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​പ​തി​പ്പി​ക്കു​ന്നു​വെ​ന്ന് ​അ​വ​ർ​ക്ക് ​പ​രാ​തി​യു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​ ​ഉ​ള്ള​ ​ഒ​രു​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സാ​മൂ​ഹി​ക​ ​നീ​തി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ​ ​അ​ദ്ദേ​ഹം​ ​ബ​ദ്ധ​ശ്ര​ദ്ധ​നാ​ണ് .​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​പ​ട്ടി​ക​ജാ​തി​-​പ​ട്ടി​ക​വ​ർ​ഗ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​പൂ​ജാ​രി​മാ​രാ​യി​ ​ക​ട​ന്നു​വ​രാ​ൻ​ ​കൂ​ടു​ത​ൽ​ ​അ​വ​സ​രം​ ​ഒ​രു​ക്കി​യ​താ​ണ് ​ഇ​വി​ട​ത്തെ​ ​മു​ഖ്യ​പ്ര​ശ്നം.​ ​ഇ​ത് ​മ​റ​ച്ചു​വ​യ്ക്കാ​ൻ​ ​ചി​ല​ ​അ​ഴ​കൊ​ഴ​മ്പ​ൻ​ ​ന്യാ​യ​ങ്ങ​ൾ​ ​പ​റ​യു​ന്നു​വെ​ന്ന് ​മാ​ത്രം.


ലോ​ക​പ്ര​സി​ദ്ധ​നാ​യ​ ​വി​ദേ​ശ​ ​സ​ഞ്ചാ​രി​ ​മാ​ർ​ക്കോ​പോ​ളോ​ ​ഇൗ​ഴ​വ​രെ​ക്കു​റി​ച്ച് ​പ്ര​ത്യേ​കം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​ഞ്ചാ​ര​ക്കു​റി​പ്പു​ക​ളി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് ​സം​സ്കൃ​ത​ഭാ​ഷ,​ ​ആ​യൂ​ർ​വേ​ദ,​ ​സി​ദ്ധ​വൈ​ദ്യം,​ ​ആ​യോ​ധ​ന​ക​ല,​ ​കൃ​ഷി,​ ​ജ്യോ​തി​ഷം,​ ​കൈ​ത്ത​റി​ ​നെ​യ്ത്ത് ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​രം​ഗ​ങ്ങ​ളി​ൽ​ ​അ​സാ​ധാ​ര​ണ​ ​വൈ​ഭ​വം​ ​ഉ​ള്ള​വ​രാ​ണെ​ന്നാ​ണ് ​അ​ന്ന​ത്തെ​ ​ഇൗ​ഴ​വ​രെ​ക്കു​റി​ച്ച് ​മാ​ർ​ക്കോ​പോ​ളോ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.​ ​തെ​ക്കേ​ ​ഇ​ന്ത്യ​യി​ലെ​ ​ജാ​തി​-​മ​ത​ ​വി​ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ​ആ​ഴ​ത്തി​ൽ​ ​പ​ഠി​ച്ച് ​ഏ​ഴ് ​വോ​ള്യ​ങ്ങ​ളി​ലു​ള്ള​ ​പു​സ്ത​കം​ ​ത​യ്യാ​റാ​ക്കി​യ​ ​വി​ദേ​ശ​ ​ച​രി​ത്ര​കാ​ര​ൻ​ ​എ​ഗ്‌​വേ​ർ​ഡ് ​തെ​ഴ്സ​റ്റ​ൺ​ ​മാ​ർ​ക്കോ​പോ​ളെ​യു​ടെ​ ​വി​വ​ര​ണം​ ​വി​ശ​ദ​മാ​യി​ ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.​ ​തീ​യ​രെ​ക്കു​റി​ച്ച് ​പ​റ​യു​ന്ന​ ​ആ​റാം​ ​വോ​ള്യത്തി​ൽ​ ​ഇ​ത് ​കാ​ണാ​നാ​വും.​ ​കൊ​ല്ല​ത്തു​വ​ച്ച് ​മാ​ർ​ക്കോ​പോ​ളോ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ത്തി​ന്റെ​ ​കൂ​ട്ട​ത്തി​ൽ​ ​ഇൗ​ഴ​വ​-​തീ​യ​-​ബി​ല്ല​വ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ഒ​ന്നു​ത​ന്നെ​യെ​ന്നും​ ​എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടു​ണ്ട്.


ച​രി​ത്ര​കാ​ര​ന്മാ​രാ​യ​ ​ഇ​ളം​കു​ളം​ ​കു​ഞ്ഞ​ൻ​പി​ള്ള,​ ​ഡോ.​ ​പി.​സി.​ ​അ​ല​ക്സാ​ണ്ട​ർ,​ ​എ​ൽ.​എ.​ ​അ​ന​ന്ത​കൃ​ഷ്ണ​ണ​ൻ,​ ​ഡോ.​ ​ടി.​കെ.​ ​ര​വീ​ന്ദ്ര​ൻ,​ ​നാ​ഗ​മ​യ്യ,​ ​കെ.​ ​ദാ​മോ​ദ​ര​ൻ​ ​എ​ന്നി​വ​ർ​ ​മേ​ൽ​സൂ​ചി​പ്പി​ച്ച​ ​അ​ഭി​പ്രാ​യ​ത്തോ​ട് ​യോ​ജി​ച്ചി​ട്ടു​ണ്ട്.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ബു​ദ്ധ​മ​ത​ക്കാ​രാ​യി​രു​ന്ന​ ​ഇൗ​ഴ​വ​ർ ​ന​മ്പൂ​തി​രി​മാ​രു​ടെ​ ​വ​ര​വോ​ടെ​യാ​ണ് ​ആ​ർ​ക്കും​ ​കീ​ഴ​ട​ങ്ങാ​ത്ത ​ ​അ​വ​ർ​ണ​രാ​യ​തും,​ ​ബു​ദ്ധ​മ​തം​ ​ക്ഷ​യി​ച്ച​തും.​ ​ത​ങ്ങ​ളോ​ടൊ​പ്പം​ ​നി​ന്ന​ ​സേ​വ​ക​ന്മാ​രാ​യ​ ​പ​ല​രേ​യും​ ​ന​മ്പൂ​തി​രി​മാ​ർ​ ​സ​വ​ർ​ണ​രാ​ക്കി.​ ​പ​ക്ഷേ​ ​ഇൗ​ഴ​വ​ർ​ ​വ​ഴ​ങ്ങി​യി​ല്ല.​ ​ഇൗ​ഴ​വ​രു​ടെ​ ​അ​ഭി​മാ​ന​ബോ​ധ​ത്തെ​ക്കു​റി​ച്ച് ​ബ്രാ​ഹ്മ​ണ​ ​സ്ത്രീ​ക​ളെ​ ​അ​നാ​ച​ര​ങ്ങ​ളി​ൽ​നി​ന്നും​ ​മോ​ചി​പ്പി​ക്കു​ന്ന​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ന​വോ​ത്ഥാ​ന​ ​ചി​ന്ത​ക​ൾ​ ​വി.​ടി.​ ​ഭ​ട്ട​തി​രി​പ്പാ​ട് ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​അ​ഞ്ചു​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​വ​രു​ന്ന​ ​ഇൗ​ഴ​വ​ർ​ ​ചെ​ത്ത് ​തൊ​ഴി​ലാ​യി​ ​സ്വീ​ക​രി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​മോ​ഷ​ണം,​ ​വ്യ​ഭി​ചാ​രം​ ​തു​ട​ങ്ങി​യ​ ​അ​സാ​ന്മാ​ർ​ഗി​ക​ ​തൊഴിലു​ക​ൾ​ ​സ്വീ​ക​രി​ച്ചി​രു​ന്ന​വ​രെ​പ്പോ​ലെ​ ​നി​ഷി​ദ്ധ​ര​ല്ല​ ​ചെ​ത്തു​കാ​ർ​ ​എ​ന്ന് ​ഒാ​ർ​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT