AUDIO

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ വില്പനയ്ക്ക്

വി. ശിവൻകുട്ടി സി.​ഐ.​ടി.​യു​ ​ സം​സ്ഥാ​ന​ ​സെ​ക | Monday 07 January 2019 11:04 PM IST

airport-

രാ​ജ്യ​ത്ത് ​ആ​രം​ഭി​ച്ച​ ​ന​വ​ ​ഉ​ദാ​ര​വ​ത്ക​ര​ണ​ ​ന​യ​ങ്ങ​ളു​ടെ​ ​ഫ​ല​മാ​യി​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഒാ​ഹ​രി​ക​ൾ​ ​ഒാ​രോ​ ​വ​ർ​ഷ​വും​ ​വ​ൻ​തോ​തി​ൽ​ ​വി​റ്റ​ഴി​ക്കു​ക​യാ​ണ്.​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്റെ​ ​തീ​വ്ര​ത​ ​കൂ​ട്ടാ​നാ​ണ് ​കേ​ന്ദ്രം​ ​ആ​സൂ​ത്ര​ണ​ ​ക​മ്മി​ഷ​നെ​ ​പി​രി​ച്ചു​വി​ട്ട് ​നീ​തി​ ​ആ​യോ​ഗ് ​രൂ​പീ​ക​രി​ച്ച​ത്.​ ​മോ​ദി​യു​ടെ​ ​നാ​ല് ​വ​ർ​ഷ​ത്തെ​ ​ഭ​ര​ണ​ത്തി​നി​ടെ​ ​വി​റ്റ​ഴി​ക്ക​പ്പെ​ട്ട​ത് 1,94,649​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പൊ​തു​മേ​ഖ​ലാ​ ​ക​മ്പ​നി​ക​ളു​ടെ​ ​ഒാ​ഹ​രി​ക​ളാ​ണ് .​ ​ക​ഴി​ഞ്ഞ​ 25​ ​വ​ർ​ഷം​ ​ന​ട​ന്ന​ ​വി​ല്പ​ന​യു​ടെ​ 56.02​ ​ശ​ത​മാ​നം​ ​വ​രും​ ​ഇ​ത്.​ 2017​-18​ ​ൽ​ ​മാ​ത്രം​ ​ന​ട​ന്ന​ ​വി​ല്പ​ന​ 55000​ ​കോ​ടി​ ​രൂ​പ​യു​ടേ​താ​ണ്.


സം​സ്ഥാ​ന​ത്തെ​ ​കേ​ന്ദ്ര​ ​-​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളെ​യും​ ​വി​ല്പ​ന​യ്ക്ക് ​വ​യ്ക്കു​ക​യാ​ണ് .​ ​കാ​സ​ർ​കോ​ടു​ള്ള​ ​ബി.​എ​ച്ച്.​ഇ.​എ​ൽ,​ ​കോ​ട്ട​യ​ത്തെ​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ന്യൂ​സ് ​പ്രി​ന്റ്,​ ​പാ​ല​ക്കാ​ട്ടെ​ ​ബി.​ഇ.​എം.​എ​ൽ,​ ​കൊ​ച്ചി​യി​ലെ​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ഒാ​ർ​ഗാ​നി​ക് ​കെ​മി​ക്ക​ൽ​സ്,​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​എ​ച്ച്.​എ​ൽ.​എ​ൽ​ ​എ​ന്നി​വ​യ്‌​ക്ക് ​പു​റ​മേ​ ​റെ​യി​ൽ​വേ​യും​ ​വി​മാ​ന​ത്താ​വ​ള​വും​ ​വി​ൽ​പ്പ​ന​യ്‌​ക്കു​ള്ള​ ​പ​ട്ടി​ക​യി​ലാ​ണ്. പ​ത്ര​ക്ക​ട​ലാ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​ഏ​ക​ ​സ്ഥാ​പ​ന​മാ​ണ് ​എ​ച്ച്.​എ​ൻ.​എ​ൽ.​ ​നി​ല​വി​ലെ​ ​ഉ​ത്പാ​ദ​ന​ശേ​ഷി​ ​ഒ​രു​ല​ക്ഷം​ ​ട​ൺ​ ​പ​ത്ര​ക്ക​ട​ലാ​സാ​ണ് .​ 533​ ​സ്ഥി​രം​ ​ജീ​വ​ന​ക്കാ​രും,​ 702​ ​ക​രാ​ർ​ ​/​ ​താ​ത്കാ​ലി​ക​ ​തൊ​ഴി​ലാ​ളി​ക​ളും​ ​തൊ​ഴി​ലെ​ടു​ക്കു​ന്നു.​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​യി​ല​ട​ക്കം​ ​ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ​പ​രോ​ക്ഷ​മാ​യി​ ​സ്ഥാ​പ​നം​ ​തൊ​ഴി​ൽ​ ​ന​ൽ​കു​ന്നു.​ ​തെ​റ്റാ​യ​ ​ഇ​റ​ക്കു​മ​തി​ ​ന​യ​വും​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ആ​ധു​നീ​ക​ര​ണ​വും​ ​ന​ട​ത്താ​ത്ത​തും​ ​ക​മ്പ​നി​യെ​ ​ന​ഷ്ട​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു.​ ​ഹി​ന്ദു​സ്ഥാ​ൻ​ ​പേ​പ്പ​ർ​ ​കോ​ർ​പ്പ​റേ​റ്റി​ന്റെ​ ​കീ​ഴി​ൽ​ ​ആ​സാ​മി​ലും​ ​നാ​ഗാ​ലാ​ന്റി​ലും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ ​മി​ല്ലു​ക​ൾ​ ​പു​ന​രു​ദ്ധ​രി​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​കേ​ര​ള​ത്തി​ലെ​ ​സ്ഥാ​പ​നം​ ​വി​ൽ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്. ല​ക്ഷ്യം​ ​ഭൂ​മി​ ​ക​ച്ച​വ​ട​മാ​ണ്.​ ​ക​മ്പ​നി​ക്ക് ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ലാ​യി​ ​വ്യ​വ​സാ​യി​ക​ ​ഉ​പ​യോ​ഗ​ത്തി​ന് ​അ​നു​യോ​ജ്യ​മാ​യ​ ​ഏ​ക​ദേ​ശം​ 725​ ​ഏ​ക്ക​റോ​ളം​ ​ഭൂ​മി​യും​ ​മും​ബൈ​യി​ൽ​ ​ഒ​രു​ ​ഫ്ളാ​റ്റും​ ​ഉ​ണ്ട്.​ ​ഇ​തി​ൽ​ 398​ ​ഏ​ക്ക​റോ​ളം​ ​ഭൂ​മി​ ​നി​ല​വി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തോ​ട് ​അ​ടു​ത്ത് ​കി​ട​ക്കു​ന്ന​തും​ ​റെ​യി​ൽ​ ​വ്യോ​മ​ഗ​താ​ഗ​ത​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്ന​തു​മാ​യ​ ​ഭൂ​മി​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​മാ​ഫി​യ​ക​ൾ​ക്ക് ​തു​ച്ഛ​മാ​യ​ ​വി​ല​യ്ക്ക് ​ന​ൽ​കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ​കേ​ന്ദ്രം.​ ​ഇ​തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ടാ​ണ് ​സം​സ്‌​ഥാ​ന​ ​സ​ർ​ക്കാ​രി​ന്റേ​ത് .​ ​എ​ച്ച്.​എ​ൻ.​എ​ൽ​ ​പൊ​തു​മേ​ഖ​ല​യി​ൽ​ ​നി​ല​നി​റു​ത്ത​ണ​മെ​ന്ന് ​കേ​ര​ള​ ​നി​യ​മ​സ​ഭ​ 2017​ ​മാ​ർ​ച്ച് ​മൂ​ന്നി​ന് ​പ്ര​മേ​യം​ ​പാ​സാ​ക്കി.​ ​എ​ന്നാ​ൽ​ 2018​ ​മാ​ർ​ച്ചി​ൽ​ ​കേ​ന്ദ്രം​ ​വി​ൽ​പ്പ​ന​യ്‌​ക്കു​ള്ള​ ​ടെ​ൻ​ഡ​ർ​ ​ക്ഷ​ണി​ച്ചു. കേ​ന്ദ്ര​ആ​രോ​ഗ്യ​ ​കു​ടും​ബ​ക്ഷേ​മ​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ലൈ​ഫ് ​കെ​യ​ർ​ ​ലി​മി​റ്റ​ഡ് ( പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ്)​ 1969​ ​ഏ​പ്രി​ൽ​ ​അ​ഞ്ചി​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പേ​രൂ​ർ​ക്ക​ട​യി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ 19​ ​ഏ​ക്ക​റോ​ളം​ ​ഭൂ​മി​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കി.​ ​കേ​ന്ദ്ര​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മി​നി​ര​ത്‌​ന​ ​പ​ദ​വി​യും​ ​ഷെ​ഡ്യൂ​ൾ​ ​ബി​യി​ലും​ ​ഉ​ൾ​പ്പെ​ട്ട​ ​സ്ഥാ​പ​ന​മാ​ണ് ​ഹിന്ദുസ്‌ഥാൻ ലൈ​ഫ് ​കെ​യ​ർ​ ​​ലി​മി​റ്റ​ഡ്.​ 5000​ ​ത്തോ​ളം​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ഇൗ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​തൊ​ഴി​ലെ​ടു​ക്കു​ന്നു.


തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ളം​ 700​ ​ഏ​ക്ക​ർ​ ​ഭൂ​മി​യി​ലാ​ണ് ​സ്ഥി​തി​ചെ​യ്യു​ന്ന​തെ​ങ്കി​ലും​ ​വി​മാ​ന​ത്താ​വ​ള​ ​അ​തോ​റി​റ്റി​യു​ടെ​ ​പേ​രി​ൽ​ 55​ ​ഏ​ക്ക​ർ​ ​ഭൂ​മി​ ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​ബാ​ക്കി​ ​ഭൂ​മി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ​കൈ​മാ​റി​യ​ത്.​ ​വി​മാ​ന​ത്താ​വ​ളം​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ന്റെ​ ​പി​ന്നി​ലെ​ ​താ​ത്പ​ര്യം​ ​അ​ദാ​നി​യു​ടേ​താ​ണ്.​ ​ഇ​തി​ലൂ​ടെ​ ​തു​ച്ഛ​മാ​യ​ ​വി​ല​ ​ന​ൽ​കി​ 700​ ​ഏ​ക്ക​റോ​ളം​ ​ഭൂ​മി​ ​സ്വ​ന്ത​മാ​ക്കാ​ൻ​ ​ക​ഴി​യും. റെ​യി​ൽ​വേ​യു​ടെ​ ​സ​മ്പൂ​ർ​ണ​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണം​ ​ഉ​റ​പ്പാ​ക്കു​ക​യാ​ണ് ​മോ​ദി​ ​സ​ർ​ക്കാ​ർ.​ മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​തൊ​ഴി​ലാ​ളി​ ​വി​രു​ദ്ധ,​ ​ജ​ന​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്ക് ​എ​തി​രെ​യു​ള്ള​ ​സ​ന്ദേ​ശ​മാ​യി​ ​ദേ​ശ​വ്യാ​പ​ക​മാ​യി​ ​ന​ട​ക്കു​ന്ന​ ​ദ്വി​ദി​ന​ ​പ​ണി​മു​ട​ക്ക് ​മാ​റും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT