പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​തോ​ൽ​വി​ ​സ​മ്പ്ര​ദാ​യം​ ​തി​രി​ച്ചു​വ​രു​മ്പോൾ

സു​ഗ​ത​ൻ​ ​എ​ൽ.​ ​ശൂ​ര​നാ​ട് | Wednesday 23 January 2019 1:06 AM IST

editorial

ന​മ്മു​ടെ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​തോ​ൽ​വി​ ​സ​മ്പ്ര​ദാ​യം​ ​തി​രി​ച്ചു​ ​വ​രു​ന്ന​ത് ​സ​മ്മി​ശ്ര​ഫ​ലം​ ​ഉ​ള​വാ​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​സ്കൂ​ൾ​ ​ത​ലം​ ​ക​ഴി​ഞ്ഞ് ​ഹ​യ​ർ​സെ​ക്ക​ൻഡറി​ ​ത​ല​ത്തി​ലെ​ത്തു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​മാ​തൃ​ഭാ​ഷ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഭാ​ഷാ​വി​ഷ​യ​ങ്ങ​ളും​ ​മ​റ്റ് ​വി​ഷ​യ​ങ്ങ​ളി​ലെ​ ​അ​ടി​സ്ഥാ​ന​ ​ത​ത്വ​ങ്ങ​ളും​ ​അ​റി​ഞ്ഞു​കൂ​ടാ​ത്ത​ ​സ്ഥി​തി​ ​വി​ശേ​ഷം​ ​ചെ​റി​യ​ ​തോ​തി​ലെ​ങ്കി​ലും​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ ​യു.​പി​ ​ക്ളാ​സു​ക​ളി​ൽ​ ​ഭാ​ഷാ​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​കു​റ​വു​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നാ​യി​ ​ഹ​ലോ​ ​ഇം​ഗ്ലീ​ഷ്,​ ​മ​ല​യാ​ള​ ​തി​ള​ക്കം​ ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ക​ൾ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ത് ​ആ​ശ്വാ​സ്യ​മാ​ണ്.​ ​ന​മ്മു​ടെ​ ​കു​ട്ടി​ക​ൾ​ക്ക് ​ഗു​ണ​പ​ര​മാ​യ​ ​മാ​റ്റം​ ​ഇ​തി​ലൂ​ടെ​ ​ഉ​ണ്ടാ​യി​ട്ടു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​രം​ ​പ​ദ്ധ​തി​ക​ൾ​ ​ഭാ​വി​യി​ൽ​ ​ലോ​വ​ർ​ ​പ്രൈ​മ​റി​ ​ക്ളാസു​ക​ളി​ലേ​ക്ക് ​മാ​ത്ര​മാ​യി​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​കു​റേ​ക്കൂടി​ ​പ്ര​യോ​ജ​ന​ക​ര​വും​ ​പ്രാ​യോ​ഗി​ക​വും​ ​ആ​യി​രി​ക്കും.​ ​കു​ട്ടി,​ ​അ​പ്പ​ർ​ ​പ്രൈ​മ​റി​ ​ക്ല​ാസെ​ത്തു​ന്ന​തി​നു​ ​മു​ൻ​പാ​യി​ ​ഭാ​ഷാ​ ​വി​ഷ​യ​ങ്ങ​ളും​ ​ക​ണ​ക്കി​ലെ​ ​അ​ടി​സ്ഥാ​ന​ ​വി​വ​ര​ങ്ങ​ളും​ ​കൈ​കാ​ര്യം​ ​ചെ​യ്യാൻ​ ​പ്രാ​പ്ത​നാ​യാ​ൽ​ ​ഉ​പ​രി​ക്ളാ​സു​ക​ളി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​അ​വ​ന്റെ​ ​പ​ഠ​ന​പു​രോ​ഗ​തി​യി​ൽ​ ​വ​ലി​യ​ ​മാ​റ്റ​ത്തി​ന് ​കാ​ര​ണ​മാ​കും.​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​ഇ​ത് ​ആ​ശ്വാ​സ​മാ​യി​രി​ക്കും.​ ​ഉ​യ​ർ​ന്ന​ ​ക്ളാ​സു​ക​ളി​ലെ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​വി​ശ​ദ​മാ​യും​ ​വി​ശാ​ല​മാ​യും​ ​ക്ളാ​സു​ക​ളി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ക​ഴി​യും,​ ​അ​തി​ലൂ​ടെ​ ​ത​ന്റെ​ ​ജോ​ലി​യി​ൽ​ ​ആ​ത്മ​സം​തൃ​പ്തി​ ​നേ​ടാ​നും​ ​അ​ദ്ധ്യാ​പ​ക​ന് ​ക​ഴി​യും.

രാ​ജ്യ​സ​ഭ​ ​പാ​സാ​ക്കി​യ​ ​പു​തി​യ​ ​നി​യ​മ​മ​നു​സ​രി​ച്ച് ​അ​ഞ്ചാം​ ​ക്ളാ​സി​ലും​ ​എ​ട്ടാം​ ​ക്ളാ​സി​ലും​ ​തോ​ൽ​വി​ ​സ​മ്പ്ര​ദാ​യം​ ​തി​രി​ച്ചു​ ​കൊ​ണ്ടു​വ​രു​മ്പോ​ൾ​ ​തോ​ൽ​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​പു​നഃ​പ​രീ​ക്ഷ​ ​ന​ട​ത്തി​ ​വി​ജ​യി​പ്പി​ക്കാ​നാ​ണ് ​നീ​ക്കം.​ ​എ​ന്നാ​ൽ​ ​ഇ​ത് ​വെ​റും​ ​പ്ര​ഹ​സ​ന​മാ​യി​ ​മാ​റാ​നാ​ണ് ​സാ​ധ്യ​ത.​ ​കാ​ര​ണം​ ​മ​റ്റൊ​ന്നു​മ​ല്ല​ ​സ്‌​കൂ​ളി​ലെ​ ​പു​നഃ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ ​ആ​രും​ ​തോ​റ്റി​ട്ടി​ല്ല​ ​എ​ന്ന​തു​ ​ത​ന്നെ.​ ​ഇ​തി​ലൂ​ടെ​ ​കു​ട്ടി​ ​ആ​ർ​ജി​ക്കേ​ണ്ട​ ​അ​റി​വു​ക​ൾ​ ​നേ​ടു​മെ​ന്നു​ള്ള​തി​ൽ​ ​യാ​തൊ​രു​റ​പ്പു​മി​ല്ല.​ ​വി​ദ്യാ​ഭ്യാ​സ​ ​സ​മ്പ്ര​ദാ​യ​ത്തി​ൽ​ ​നി​ന്നും​ ​തോ​ൽ​വി​ ​സ​മ്പ്ര​ദാ​യ​വും​ ​ശി​ക്ഷ​ണ​വും​ ​നി​റുത്ത​ലാ​ക്കി​യ​തി​നു​ ​ശേ​ഷം​ ​എ​ന്തു​കൊ​ണ്ടോ​ ​ന​മ്മു​ടെ​ ​സ്‌​കൂ​ളു​ക​ളി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​കു​ട്ടി​ക​ളും​ ​പ​ഠ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തു​ന്നി​ല്ല​ ​എ​ന്ന് ​ത​ന്നെ​ ​പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു.​ ​കു​ട്ടി​ക​ളി​ൽ​ ​പ​ഠ​ന​ത്തി​ലു​ള്ള​ ​മ​ത്സ​ര​ബു​ദ്ധി​യും​ ​ആ​വ​ശ്യ​ക​താ​ ​ബോ​ധ​വും​ ​തു​ലോം​ ​കു​റ​ഞ്ഞി​ട്ടു​ണ്ട് ​എ​ന്നു​ള്ള​തും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വ​സ്തു​ത​യാ​ണ്.​ ​ഇ​ത് ​പ​ഠ​ന​വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ് .

കു​ട്ടി​ ​അ​ഞ്ചാം​ ​ക്ളാസെ​ത്തു​ന്ന​തി​നു​ ​മു​ൻ​പാ​യി​ ​ത​ന്നെ​ ​അ​വ​ൻ​ ​നേ​രി​ടേ​ണ്ട​ ​അ​റി​വു​ക​ളും​ ​(​ഭാ​ഷാ​വി​ഷ​യ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​നും,​ ​സം​ഖ്യാ​ബോ​ധ​വും​ ​ക്രി​യ​ക​ളും​ ​)​ ​പ​ഠ​ന​ത്തി​ന്റെ​ ​പ്രാ​ധാ​ന്യ​വും​ ​മ​റ്റും​ ​കു​ട്ടി​ ​നേ​ടി​യെ​ന്ന​ ​വ​സ്തു​ത​ ​ഓ​രോ​ ​അ​ദ്ധ്യാ​പ​ക​നും​ ​ര​ക്ഷി​താ​വി​നും​ ​ബോ​ദ്ധ്യ​പ്പെ​ട​ണം.​ ​അ​ങ്ങ​നെ​ ​ആ​യാ​ൽ​ ​തോ​ൽ​വി​ ​സ​മ്പ്ര​ദാ​യം​ ​ഇ​ല്ലാ​തെ​ ​ത​ന്നെ​ ​ഒ​രു​ ​പ​രി​ധി​ ​വ​രെ​ ​ഈ​ ​വി​ഷ​യ​ത്തി​ന് ​പ​രി​ഹാ​രം​ ​ആ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ഇ​പ്പോ​ഴ​ത്തെ​ ​ഭൂ​രി​ഭാ​ഗം​ ​കു​ട്ടി​ക​ളും​ ​ജീ​വി​ത​ ​സു​ഖ​ങ്ങ​ളും​ ​ജ​യ​വും​ ​മാ​ത്രം​ ​നേ​ടി​ ​വ​ള​രു​ക​യാ​ണ്.​ ​അ​ത്‌​ ​ന​മ്മു​ടെ​ ​ജീ​വി​ത​ ​സം​സ്കാ​ര​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​മു​ഖം.
ഭൂ​രി​ഭാ​ഗം​ ​കു​ട്ടി​ക​ളും​ ​സു​ഖം​ ​മാ​ത്രം​ ​അ​നു​ഭ​വി​ച്ചാ​ണ് ​വ​ള​രു​ന്ന​ത്.​ ​'ഞാ​ൻ​ ​വ​ള​രെ​ ​ക​ഷ്ട​പ്പെ​ട്ട് ​ദു​രി​തം​ ​അ​നു​ഭ​വി​ച്ചാ​ണ് ​ഈ​ ​നി​ല​യി​ലെ​ത്തി​യ​ത് ​അ​തു​കൊ​ണ്ട് ​എ​ന്റെ​ ​മ​ക്ക​ൾ​ ​ആ​ ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​അ​വ​ർ​ക്ക് ​ഒ​രു​ ​കു​റ​വും​ ​വ​രാ​ൻ​ ​ഇ​ട​യാ​ക​രു​ത് ​"​എ​ന്നാ​ണ് ​പ​ല​ ​ര​ക്ഷി​താ​ക്ക​ളു​ടെ​യും​ ​ഭാ​ഷ്യം.​ ​പ​ക്ഷേ​ ​തീ​ർ​ത്തും​ ​അ​നാ​രോ​ഗ്യ​ക​ര​മാ​യ​ ​കാ​ഴ്ച​പ്പാ​ടാ​ണി​ത്.​ ​ന​മ്മു​ടെ​ ​ജീ​വി​ത​ ​പ്രാ​രാ​ബ്ധ​ങ്ങ​ളും​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​വി​ഷ​മ​ത​ക​ളും​ ​സാ​മ്പ​ത്തി​ക​ ​കാ​ര്യ​ങ്ങ​ളും​ ​എ​ല്ലാം​ ​അ​റി​ഞ്ഞു​ ​കൊ​ണ്ട് ​ത​ന്നെ​ ​കു​ട്ടി​ക​ൾ​ ​വ​ള​ര​ണം.​ ​വീ​ട്ടി​ലെ​ ​സാ​മ്പ​ത്തി​ക​ ​സ്രോ​ത​സു​ക​ളും​ ​അ​തി​ന്റെ​ ​പ്രാ​ധാ​ന്യ​വും​ ​വി​നി​യോ​ഗ​വും​ ​ഒ​ക്കെ​ത്ത​ന്നെ​ ​കു​ട്ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​കു​ടും​ബ​ത്തി​ലെ​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ളും​ ​അ​റി​ഞ്ഞി​രി​ക്ക​ണം.

ഇ​രു​പ​ത്തി​മൂ​ന്ന് ​വ​യ​സി​നു​ള്ളി​ൽ​ ​ഒ​രു​ ​കു​ട്ടി​യും​ ​സ്വ​ന്ത​മാ​യി​ ​മൊ​ബൈ​ൽ​ ​വാ​ങ്ങാ​തി​രി​ക്കാ​ൻ​ ​ര​ക്ഷി​താ​ക്ക​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​പ്രൈ​മ​റി​ ​ക്ലാ​സു​മു​ത​ൽ​ ​ഹ​യ​ർ​സെ​ക്കൻഡ​റി​ ​ത​ലം​ ​വ​രെ​യെ​ങ്കി​ലും​ ​കു​ട്ടി​ക​ൾ,​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​സ്‌​കൂ​ളി​ൽ​ ​പോ​യി​ ​വ​രു​ന്ന​ത് ​വ​രെ​യു​ള്ള​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ത​ന്റെ​ ​ര​ക്ഷി​താ​ക്ക​ളോ​ട് ​അ​ല്ലെ​ങ്കി​ൽ​ ​അ​ദ്ധ്യാ​പ​ക​രോ​ട് ​തു​റ​ന്നു​ ​പ​റ​യാ​ൻ​ ​പ്രാ​പ്ത​രാ​ക്ക​ണം.​ ​കു​ട്ടി​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​വീ​ട്ടു​കാ​രു​മാ​യി​ ​ആ​ശ​യ​ങ്ങ​ൾ​ ​പ​ങ്കു​വയ്​ക്കാ​ൻ​ ​വൈ​മ​ന​സ്യം​ ​കാ​ണി​ക്കു​ന്നു​വെ​ങ്കി​ൽ​ ​ഒ​ന്നു​റ​പ്പി​ക്കാം​ ​അ​വ​ൻ​ ​അ​ല്ലെ​ങ്കി​ൽ​ ​അ​വ​ൾ​ ​എ​ന്തോ​ ​കു​ഴ​പ്പ​ത്തി​ൽ​ ​ചെ​ന്ന് ​ചാ​ടി​യി​ട്ടു​ണ്ടാ​കും​ ​എ​ന്ന്.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​പ​ല​ ​ര​ക്ഷി​താ​ക്ക​ളും​ ​കു​ട്ടി​യെ​ ​താ​ഴ്ന്ന​ ​ക്ലാ​സി​ൽ​ ​കൊ​ണ്ട് ​ചേ​ർ​ത്ത​തി​ന് ​ശേ​ഷം​ ​പ​ത്താം​ ​ക്ളാസി​ലെ​ ​ര​ക്ഷാ​ക​ർ​ത്താ​ ​മീ​റ്റി​ങ്ങി​നാ​യി​രി​ക്കും​ ​എ​ത്തു​ക.​ ​ഇ​തും​ ​തി​രു​ത്തേ​ണ്ട​ ​കാ​ര്യ​മാ​ണ്.​ ​

കു​റ​ഞ്ഞ​ത് ​ര​ണ്ടു​മാ​സം​ ​കൂ​ടി​യി​രു​ന്നെ​ങ്കി​ലും​ ​ത​ന്റെ​ ​കു​ട്ടി​യു​ടെ​ ​പ​ഠ​ന​നി​ല​വാ​രം​ ​അ​റി​യാ​ൻ​ ​ര​ക്ഷി​താ​ക്ക​ൾ​ ​സ്‌​കൂ​ളി​ലെ​ത്ത​ണം.​ ​അ​തേ​പോ​ലെ​ ​തി​രി​ച്ചും,​ ​കു​ട്ടി​യു​ടെ​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കാൻ​ ​അ​ദ്ധ്യാ​പ​ക​നും​ ​ക​ഴി​യ​ണം.​ ​കു​ട്ടി​ക​ൾ​ ​വ​ഴി​തെ​റ്റി​ ​പോ​കാ​തി​രി​ക്കാ​ൻ​ ​ഈ​ ​ക​രു​ത​ൽ​ ​കൂ​ടു​ത​ൽ​ ​ഉ​പ​ക​രി​ക്കും.

കാ​ര്യ​ങ്ങ​ൾ​ ​ഇ​ങ്ങ​നെ​ ​ആ​യി​രി​ക്കെ​ ​തോ​ൽ​വി​ ​സ​മ്പ്ര​ദാ​യം​ ​തി​രി​കെ​ ​കൊ​ണ്ട് ​വ​രു​മ്പോ​ൾ​ ​ഇ​തൊ​ന്നും​ ​താ​ങ്ങാ​ൻ​ ​ക​ഴി​യാ​ത്ത​ ​കു​ട്ടി​ക​ൾ​ ​മാ​ന​സി​ക​ ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കു​മ്പോ​ൾ,​ ​അ​ത്‌​ ​പി​ന്നെ​ ​കു​ട്ടി​ക​ളു​ടെ​ ​മേ​ലു​ള്ള​ ​അ​വ​കാ​ശ​ ​ലം​ഘ​ന​മാ​യി,​ ​പീ​ഡി​പ്പി​ക്ക​ലാ​യി​ ​അ​ങ്ങ​നെ​ ​എ​ല്ലാ​വ​രും​ ​ആ​കെ​ ​കു​ഴ​പ്പ​ത്തി​ലാ​യി​ ​എ​ന്ന​ ​സ്ഥി​തി​യി​ലു​മാ​കാം​ .​ ​ആ​യ​തി​നാ​ൽ​ ​വ​രും​ത​ല​മു​റ​യെ​ ​ജീ​വി​ത​ത്തി​ൽ​ ​ഉ​ട​നീ​ളം​ ​ക​രു​ത്തു​ള്ള​വ​രാ​യി,​ ​കാ​ര്യ​പ്രാ​പ്തി​യു​ള്ള​വ​രാ​യി,​ ​ല​ക്ഷ്യ​ബോ​ധ​മു​ള്ള​വ​രാ​യി​ ​വാ​ർ​ത്തെ​ടു​ക്കാ​ൻ​ ​ന​മു​ക്കൊ​രു​മി​ച്ച് ​ശ്ര​മി​ക്കാം

(ലേ​ഖ​ക​ൻ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യാ​പ​ക​ ​അ​വാ​ർ​ഡ് ​ജേ​താ​വാ​ണ്. ഫോ​ൺ​ ​:​ 9496241070​ )

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT