AUDIO

ശരണവഴിയിലെ ശിലകൾ

കെ. ഗോമതി അമ്മാൾ | Wednesday 23 January 2019 12:20 AM IST

sabarimala

ക​ഴി​ഞ്ഞ​ ​അ​ഞ്ചു​മാ​സ​ക്കാ​ല​മാ​യി​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​അ​യ്യ​പ്പ​ ​ഭ​ക്ത​ന്മാ​രു​ടെ​ ​ആ​കു​ല​ത​ ​വ​ർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ട് ​ഒ​രു​ ​ശ​ബ​രി​മ​ല​ ​സീ​സ​ൺ​ ​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.​ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട് ​ന​ട്ടെ​ല്ല് ​ത​ക​ർ​ന്നി​രി​ക്കു​ന്ന​ ​നാ​ടി​നെ​ ​അ​ശാ​ന്തി​യി​ലേ​ക്കും​ ​അ​ക്ര​മ​ത്തി​ലേ​ക്കും​ ​ദു​രി​ത​ത്തി​ലേ​ക്കും​ ​ത​ള്ളി​വി​ട്ടു​കൊ​ണ്ട് ​യു​വ​തീ പ്ര​വേ​ശ​നം​ ​എ​ന്ന​ ​ദു​ർ​ഭൂ​തം​ ​ശ​ബ​രി​മ​ല​യെ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ത​ന്നെ​ ​വേ​ട്ട​യാ​ടി​യ​ത് ​പി​ട​യു​ന്ന​ ​മ​ന​സോ​ടെ​ ​ഭ​ക്ത​കോ​ടി​ക​ൾ​ ​ക​ണ്ട് ​ക​ണ്ണു​നീ​ർ​ ​വാ​ർ​ത്തു.​ ​ലോ​ക​ത്തി​ലെ​ ​ഒ​രു​ ​ആ​രാ​ധ​നാ​ല​യ​ത്തി​നും​ ​അ​വ​കാ​ശ​പ്പെ​ടാ​നാ​വാ​ത്ത​ ​ത​ന​താ​യ​ ​ആ​ചാ​ര​ങ്ങ​ളും​ ​അ​നു​ഷ്ഠാ​ന​ങ്ങ​ളും​ ​കൊ​ണ്ട് ​അ​നു​ഗൃഹീ​ത​മാ​യ​ ​ശ​ബ​രി​മ​ല​യി​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​സം​ഭ​വ​ങ്ങ​ൾ​ ​അ​ര​ങ്ങേ​റി​യ​പ്പോ​ൾ​ ​ത​ക​ർ​ന്നു​ ​പോ​യ​ത് ​ഭ​ക്ത​രു​ടെ​ ​മ​ന​സാ​ണ്.

1991​ ​ലെ​ ​കോ​ട​തി​വി​ധി​ക്ക് ​മു​ൻ​പ് ​അ​വി​ടെ​ ​യു​വ​തി​ക​ൾ​ ​പ്ര​വേ​ശി​ച്ചി​രു​ന്നു​വെ​ന്നും​ ​പൂ​ജ​ക​ൾ​ ​ന​ട​ത്തി​യി​രു​ന്നു​വെ​ന്നും​ ​തെ​ളി​വു​ക​ൾ​ ​നി​ര​ത്തി​ ​പ​ല​രും​ ​യു​വ​തീ ​പ്ര​വേ​ശ​ന​ത്തെ​ ​അ​നു​കൂ​ലി​ക്കു​മ്പോ​ൾ​ ​അ​തെ​ല്ലാം​ ​ഒ​റ്റ​പ്പെ​ട്ട​ ​സം​ഭ​വ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണെ​ന്ന് ​എ​തി​ർ​ ​ചേ​രി​യി​ലു​ള്ള​വ​ർ​ ​അ​വ​കാ​ശ​പ്പെ​ടു​ന്നു.​ ​കാ​ടി​ന്റെ​ ​മ​ധ്യത്ത് ​സ്ഥി​തി​ചെ​യ്യു​ന്ന​ ​അ​തി​ ​മ​നോ​ഹ​ര​മാ​യ​ ​എ​ത്തി​പ്പെ​ടാ​ൻ​ ​ആ​യാ​സ​മു​ള്ള​ ​ആ​ ​പൂ​ങ്കാ​വ​ന​ത്തി​ലെ​ത്തി​ ​അ​യ്യ​നെ​ ​കാ​ണാ​ൻ​ ​കൊ​തി​ക്കു​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​ഭ​ക്ത​ർ​ക്കെ​ല്ലാം​ ​അ​വി​ടു​ത്തെ​ ​ആ​ചാ​ര​ങ്ങ​ൾ​ ​അ​റി​യാം.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​തെ​ല്ലാം​ ​പാ​ലി​ച്ചു​കൊ​ണ്ടു​ത​ന്നെ​ ​അ​വ​ർ​ ​മ​ല​ ​ക​യ​റു​ന്നു.

ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു​ണ്ടാ​യ​ ​സു​പ്രീം​ ​കോ​ട​തി​വി​ധി​ ​കേ​ര​ള​ത്തി​ലെ​ ​ക്ഷേ​ത്ര​ങ്ങ​ളെ​യും​ ​ആ​ചാ​ര​ ​രീ​തി​ക​ളെ​യും​ ​ആ​രാ​ധ​നാ​സ​മ്പ്ര​ദാ​യ​ത്തെ​യു​മെ​ല്ലാം​ ​ബാ​ധി​ച്ചി​ട്ടുണ്ട്.​ ​ആ​ർ​ത്ത​വം​ ​അ​ശു​ദ്ധ​മ​ല്ല,​ ​ആ​ ​സ​മ​യ​ങ്ങ​ളി​ലും​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​കാം​ ​എ​ന്നു​ള്ള​ ​ആ​ ​വി​ധി​ ​ഞെ​ട്ട​ലോ​ടെ​യാ​ണ് ​ഭ​ക്ത​ർ​ ​കേട്ടത്.​ ​കേ​ര​ള​ത്തി​ലെ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ക്കു​ ​മാ​ത്രം​ ​അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​ ​ശു​ദ്ധ​വും​ ​വൃ​ത്തി​യും​ ​ഒ​രു​ ​കോ​ട​തി​വി​ധി​യി​ലൂ​ടെ​ ​ത​ക​ർ​ന്നു​ ​പോ​വു​മോ​ ​എ​ന്ന് ​ഭ​ക്ത​ർ​ ​ആ​കു​ല​ത​യോ​ടെ​ ​ചി​ന്തി​ക്കു​ന്നു.​ ​ശ​രീ​ര​ത്തി​ന്റെ​ ​സു​ഗ​മ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​ര​ക്തം,​ ​മ​ലം,​ ​മൂ​ത്രം,​വി​യ​ർ​പ്പ്,​ ​ക​ഫം​ ​തു​ട​ങ്ങി​യ​ ​സ്ര​വ​ങ്ങ​ൾ​ ​എ​ല്ലാം​ ​ശ​രീ​ര​ത്തി​നു​ ​പു​റ​ത്തു​വ​ന്നാ​ൽ​ ​വി​സ​ർ​ജ്യ​ങ്ങ​ളാ​ണ്.​ ​ആ​ ​വി​സ​ർ​ജ്യ​ങ്ങ​ളു​മാ​യി​ ​പ​രി​പാ​വ​ന​മാ​യ​ ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​മ്പോ​ൾ​ ​അ​വി​ടം​ ​മ​ലി​ന​മാ​കു​മെ​ന്ന​തി​ന് ​ഒ​രു​ ​സം​ശ​യ​വും​ ​വേ​ണ്ട.​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത​ ​അ​യ്യ​പ്പ​ന്റെ​ ​പ്ര​തി​ഷ്ഠ​യു​ടെ​ ​കാ​ര്യ​മാ​ണ്.​ ​യോ​ഗീ​ഭാ​വ​ത്തി​ൽ​ ​ഇ​രി​ക്കു​ന്ന​ ​അ​യ്യ​പ്പ​ന്റെ​ ​മു​ന്നി​ൽ​ ​ഇ​ത്ത​ര​ത്തി​ൽ​ ​പ​ങ്കി​ല​മാ​യ​ ​ശ​രീ​ര​ത്തോ​ടെ​ ​ഒ​രു​ ​യു​വ​തി​ ​എ​ത്തി​യാ​ൽ​ ​അ​വി​ടെ​ ​ഒ​രു​ ​നെ​ഗ​റ്റീ​വ് ​എ​ന​ർ​ജിക്ക് കാ​ര​ണ​മാ​കാം.

ഒ​രു​ ​വി​ശി​ഷ്ട​വ്യ​ക്തി​യെ​ ​കാ​ര്യ​സാ​ധ്യ​ത്തി​നാ​യി​ ​കാ​ണാ​ൻ​ ​പോ​കു​മ്പോ​ൾ​ ​ഏ​റ്റ​വും​ ​ന​ല്ല​ ​വേ​ഷ​ത്തി​ൽ​ ​ത​ന്നെ​യാ​യി​രി​ക്കു​മ​ല്ലോ​ ​പോ​കു​ന്ന​ത്.​ ​ആ​ർ​ത്ത​വം​ ​ഒരു ശാരീരിക ​പ്ര​വർ​ത്ത​ന​മാ​ണ്.​ ​അ​യ്യ​പ്പ​ന്റെ​ ​സ​ന്നി​ധി​യി​ൽ​ ​വ​ച്ച് ​അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ​ ​അ​ത് ​ആ​ ​ദേ​വ​ ഹി​ത​ത്തി​നെ​തി​രാ​യി​രി​ക്കും.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​വി​ടെ​ ​ശു​ദ്ധി​ക്രി​യ​യും​ ​പു​ണ്യാ​ഹ​വും​ ​വേ​ണ്ടി​വ​രും.​ ​ഇ​തെ​ല്ലാം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​യു​വ​തീ​ ​പ്ര​വേ​ശ​ന​ത്തി​ന് ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഭാ​ര​തീ​യ​ ​ദൈ​വ​സ​ങ്ക​ല്പ​വും​ ​സെ​മ​റ്റി​ക് ​ദൈ​വ​സ​ങ്ക​ല്പ​വും​ ​വ്യ​ത്യ​സ്ത​ങ്ങ​ളാ​ണ്.​ ​സെ​മ​റ്റി​ക് ​സ​ങ്ക​ല്പ​പ്ര​കാ​രം​ ​സ്വ​ർ​ഗ​ത്തി​ൽ​ ​വ​സി​ക്കു​ന്ന​ ​ദൈ​വ​ത്തെ​ ​പ്രാ​ർ​ത്ഥി​ക്കാ​നാ​യി​ ​ഒ​രു​മി​ച്ചു​ ​കൂ​ടു​ന്ന​ ​സ്ഥ​ല​മാ​ണ് ​ആ​രാ​ധ​നാ​ല​യം.​ ​എ​ന്നാ​ൽ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലാ​വ​ട്ടെ​ ​അ​തേ​ ​ഈ​ശ്വ​ര​നെ​ ​ഒ​രു​ ​പ്ര​തി​ഷ്ഠ​യി​ൽ​ ​ആ​വാ​ഹി​ച്ച് ​അ​തി​നെ​ ​ദേ​വ​താ​രൂ​പ​ത്തി​ൽ​ ​പൂ​ജി​ക്കു​ന്ന​ ​രീ​തി​യാ​ണ് ​അ​വ​ലം​ബി​ക്കു​ന്ന​ത്.​ ​അ​ങ്ങ​നെ​ ​വ​രു​മ്പോ​ൾ​ ​പ​ര​ബ്ര​ഹ്മ​ത്തി​ന്റെ​ ​സ​ത്വ,​ ​ര​ജ,​ ​ത​മോ​ ​ഗു​ണ​ങ്ങ​ളു​ടെ​ ​പ്ര​തി​ബിം​ബ​മാ​ണ് ​ദേ​വ​ൻ​ ​അ​ല്ലെ​ങ്കി​ൽ​ ​ദേ​വ​ത​. ​അ​ക്കാ​ര​ണ​ത്താ​ൽ​ ​ത​ന്നെ​ ​ആ​ ​ദേ​വ​ത​യ്ക്ക് ​വി​വി​ധ​ ​ഭാ​വ​ങ്ങ​ൾ​ ​കൈ​വ​രു​ന്നു.​ ​അ​തി​ന​നു​സൃ​ത​മാ​യി​ ​പൂ​ജാ​സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലും​ ​ആ​ചാ​ര​ങ്ങ​ളി​ലും​ ​വ്യ​ത്യ​സ്‌​ത​യു​ണ്ടാ​വു​ന്നു.​ ​ഈ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ത​ന്നെ​ ​ഏ​ക​ ​രൂ​പ​ക​മാ​യ​ ​പൂ​ജാ​വി​ധി​ ​ക്ഷേ​ത്ര​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​സാ​ധ്യ​മ​ല്ല​ ​എ​ന്ന് ​മ​ന​സി​ലാ​ക്കാ​വു​ന്ന​താ​ണ്.​ ​'​ത​ന്ത്ര​സ​മു​ച്ച​യം​" ​പോ​ലെ​യു​ള്ള​ ​ഗ്ര​ന്ഥ​ങ്ങ​ളി​ൽ​ ​വി​വി​ധ​ ​രീ​തി​യി​ലു​ള്ള​ ​പൂ​ജാ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ​പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്.​ ​ശ​ബ​രി​മ​ല​യി​ലെ​ ​ആ​ചാ​ര​ങ്ങ​ൾ​ ​ആ​ ​ദേ​വ​ന്റെ​ ​പ്ര​തി​ഷ്ഠാ​ ​വേ​ള​യി​ലെ​ ​ഭാ​വ​ത്തെ​ ​അ​നു​സ​രി​ച്ചാ​ണ് ​ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​

​ഇ​തി​ന്റെ​ ​സം​ര​ക്ഷ​ക​നാ​ണ് ​ത​ന്ത്രി.​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ദൈ​നം​ദി​ന​ ​പൂ​ജ​ക​ൾ,​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​ക​ൾ​ ​ഇ​വ​യെ​ല്ലാം​ ​ഏ​തു​ത​ര​ത്തി​ലാ​വ​ണം​ എന്നതിലും ​ക​ല​ശം,​ ​ക​ള​ഭം,​ ​ഉ​ത്സ​വം,​ ​പു​നഃ​പ്ര​തി​ഷ്ഠ​ ​തു​ട​ങ്ങി​യ​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ​അ​വ​സാ​ന​ ​വാ​ക്ക് ​ക്ഷേ​ത്ര​ത​ന്ത്രി​യു​ടേ​താ​ണ്. ഗു​രു​വാ​യൂ​‌​ർ,​ ​ശ​ബ​രി​മ​ല,​ ​ആ​റ്റു​കാ​ൽ,​ ​ച​ക്കു​ള​ത്തു​കാ​വ്,​ ​പ​ത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്രം​ ​തു​ട​ങ്ങി​യ​ ​ ​ ​ക്ഷേ​ത്ര​ങ്ങ​ളെ​ല്ലാം​ ​ഭ​ക്തി​കോ​ടി​ക​ളെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​തും​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ആ​ചാ​ര​ത്ത​നി​മ​ക​ൾ​ ​കൊ​ണ്ടാ​ണ്.​ ​മ​ന​സി​ന്റെ​ ​ഭാ​രം​ ​ഇ​റ​ക്കി​വ​ച്ച് ​അ​ഭീ​ഷ്ട​ല​ബ്ധി​ക്കും​ ​അ​നു​ഗ്ര​ഹ​ത്തി​നു​മാ​യി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വ​രു​ന്ന​ ​ഭൂ​രി​ഭാ​ഗം​ ​ഭ​ക്ത​രും​ ​ഇ​തെ​ല്ലാം​ ​അ​റി​ഞ്ഞും​ ​ആ​ച​രി​ച്ചു​മാ​ണ് ​വ​രു​ന്ന​ത്.​ ​ഭ​ക്തി​സാ​ന്ദ്ര​മാ​യ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​തെ​ളി​ഞ്ഞു​ ​ക​ത്തു​ന്ന​ ​നി​ല​വി​ള​ക്കി​നു​ ​മു​ന്നി​ൽ​ ​പ്ര​ഭ​ചൊ​രി​ഞ്ഞ് ​നി​ൽ​ക്കു​ന്ന​ ​ആ​രാ​ധ​നാ​മൂ​ർ​ത്തി​യെ​ ​തൊ​ഴു​ത് ​പ്രാ​ർ​ത്ഥി​ച്ച് ​പ്ര​സാ​ദം​ ​വാ​ങ്ങി​ ​മ​ട​ങ്ങു​മ്പോ​ൾ​ ​കി​ട്ടു​ന്ന​ ​ആ​ ​നി​ർ​വൃ​തി​ ​അ​തി​ന് ​ഭം​ഗം​ ​വ​രു​ത്തു​ന്ന​ ​ഒ​ന്നും​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​സം​ഭ​വി​ച്ചു​കൂ​ടാ. തി​രു​വി​താം​കൂ​റി​ലെ​ ​ക്ഷേ​ത്ര​ങ്ങ​ളും​ ​ക്ഷേ​ത്ര​വ​ക​ ​സ്വ​ത്തു​ക്ക​ളും​ ​ഏ​റ്റെ​ടു​ക്കു​മ്പോ​ൾ​ ​അ​താ​ത് ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​ആ​ചാ​ര​ങ്ങ​ളും​ ​രീ​തി​ക​ളും​ ​നി​ർ​വ​ഹ​ണ​വും​ ​പാ​ലി​ച്ചു​കൊ​ള്ളാം​ ​എ​ന്ന് ​സ​ർ​ക്കാ​ർ​ ​വ്യ​വ​സ്ഥ​ ​ചെ​യ്തി​രു​ന്നു​വെ​ന്ന് ​രേ​ഖ​ക​ൾ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ശ​ബ​രി​മ​ല​യി​ലെ​ ​പ്ര​ത്യേ​ക​മാ​യ​ ​ആ​ചാ​ര​മ​ര്യാ​ദ​ക​ൾ​ ​സു​പ്രീം​ ​കോ​ട​തി​യെ​ ​വേ​ണ്ട​വി​ധ​ത്തി​ൽ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​പി​ഴ​വു​ക​ൾ​ ​പ​ല​തും​ ​സം​ഭ​വി​ക്കു​ക​യും​ ​വി​ധി​വ​രി​ക​യും​ ​വി​ധി​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​വു​ക​യും​ ​ചെ​യ്ത​പ്പോ​ൾ​ ​ഭ​ക്ത​രാ​കെ​ ​അ​ങ്ക​ലാ​പ്പി​ലാ​യി.​ ​ഈ​ ​വി​ധി​ക്കെ​തി​രെ​ ​സം​ഘ​ടി​ച്ച് ​പ്ര​തി​ഷേ​ധി​ച്ച​ത് ​സ്ത്രീ​ക​ൾ​ ​ഭൂ​രി​ഭാ​ഗം​ ​വ​രു​ന്ന​ ​ഭ​ക്ത​രാ​ണ്.​ ​ഈ​ ​പ്ര​തി​ഷേ​ധം​ ​ഇ​ന്ത്യ​യി​ലും​ ​വി​ദേ​ശ​ത്തും​ ​പ​ട​ർ​ന്ന് ​പി​ടി​ക്കു​ക​യും​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ ​ഒ​പ്പം​ ​ചേ​രു​ക​യും​ ​ചെ​യ്തു.​ ​ഇ​രു​ചേ​രി​ക​ളി​ലാ​യി​നി​ന്ന് ​അ​വ​ർ​ ​പോ​ർ​വി​ളി​മു​ഴ​ക്കു​മ്പോ​ൾ​ ​യ​ഥാ​ർ​ത്ഥ​ ​ഭ​ക്ത​ന്റെ​ ​നെ​ഞ്ചു​രു​കു​ന്ന​ ​രോ​ദ​നം​ ​ആ​രും​ ​കേ​ൾ​ക്കാ​തെ​ ​പോ​വു​ന്നു.

ഒ​ര​ർ​ത്ഥ​ത്തി​ൽ​ ​ഇ​ത്ത​രം​ ​വി​ശ്വാ​സ​ങ്ങ​ളും​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും​ ​അ​താ​ത് ​ക്ഷേ​ത്ര​ത്തി​ന്റെ​ ​നി​ല​നി​ല്പി​ന്റെ​ ​അ​ടി​ത്ത​റ​യാ​ണ് ​. ഭ​ക്ത​ല​ക്ഷ​ങ്ങ​ളെ​ ​അ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തും​ ​ഈ​ ​ആ​ചാ​രം,​വി​ശ്വാ​സ​വൈ​വി​ദ്ധ്യ​ങ്ങ​ളാ​ണ്.​ ​ഇ​വ​യൊ​ന്നു​മി​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​മ​ത​ത്തി​ന്റെ​ ​ആ​രാ​ധ​നാ​ല​യ​ത്തി​നും​ ​നി​ല​നി​ല്പി​ല്ല​ ​എ​ന്ന​ ​പ​ര​മാ​ർ​ത്ഥം​ ​ഭ​ര​ണാ​ധി​കാ​രി​ക​ൾ​ ​അ​വ​ശ്യം​ ​ഉ​ൾ​ക്കൊ​ള്ളണം.​ ​സു​പ്രീം​ ​കോ​ട​തി​വി​ധി​ക​ൾ​ ​പ​ല​തും​ ​ഇ​ന്നും​ ​കെ​ട്ട​ഴി​ക്കാ​തെ​ ​പ​ര​ണി​ൽ​ ​കി​ട​ക്കു​മ്പോ​ൾ​ ​ഇ​ത്ര​തി​ടു​ക്ക​ത്തി​ൽ​ ​ഇ​തു​മാ​ത്രം​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​കാ​ണി​ക്കു​ന്ന​ ​വ്യ​ഗ്ര​ത​ ​ഭ​ക്ത​രെ​ ​ഭ​യാ​ശ​ങ്ക​യി​ലാ​ഴ്‌​ത്തു​ന്നു.​ ​അ​ത് ​മാ​റ്റേ​ണ്ട​ത് ​ബ​ന്ധ​പ്പെ​ട്ട​ ​അ​ധി​കാ​രി​ക​ളാ​ണ്.

(​ ​ലേ​ഖി​ക​ ​ബ്രാ​ഹ്മ​ണ​സ​ഭ​ ​വ​നി​താ​ ​വി​ഭാ​ഗം​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റാ​ണ് )

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT