വനിതാ മതിൽ പ്രതിജ്ഞ

Tuesday 01 January 2019 12:45 AM IST

women-wall-

പു​തു​വ​ർ​ഷ​ ​ദി​ന​ത്തി​ൽ​ ​നാം​ ​ഒ​ത്തു​ചേ​രു​ക​യാ​ണ്.​ ​ന​വോ​ത്ഥാ​ന​ ​മൂ​ല്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ​ ​മ​തി​ലാ​യി.​ ​സ്ത്രീ​പു​രു​ഷ​ ​തു​ല്യ​ത​ ​എ​ന്ന​ ​ഭ​ര​ണ​ഘ​ട​നാ​ ​കാ​ഴ്ച​പ്പാ​ടി​നെ​ ​പി​ന്തു​ണ​യ്‌​ക്കാ​നാ​യി,​ ​കേ​ര​ള​ത്തെ​ ​ഭ്രാ​ന്താ​ല​യ​മാ​ക്കാ​നുള​ള​ ​ശ്ര​മ​ങ്ങ​ളെ​ ​ചെ​റു​ക്കു​മെ​ന്ന​ ​മു​ദ്രാ​വാ​ക്യ​വു​മാ​യി,​ ​നാം​ ​ഇ​വി​ടെ​ ​അ​ണി​ചേ​രു​ക​യാ​ണ്.​ ​ഭ്രാ​ന്താ​ല​യ​മെ​ന്ന് ​ന​മ്മു​ടെ​ ​നാ​ട് ​വി​ളി​ക്ക​പ്പെ​ട്ടി​രു​ന്നു.

​ ​അ​ത് ​ഇ​ന്ന് ​ദൈ​വ​ത്തി​ന്റെ​ ​സ്വ​ന്തം​ ​നാ​ടെ​ന്ന​ ​വി​ശേ​ഷ​ണം​ ​നേ​ടി​യി​രി​ക്കു​ക​യാ​ണ്.​ ​ത്യാ​ഗ​പൂ​ർണ​മാ​യ​ ​സ​മ​ര​ങ്ങ​ളാ​ണ് ​അ​തി​ന് ​കാ​ര​ണ​മാ​യ​തെ​ന്ന് ​നാം​ ​തി​രി​ച്ച​റി​യു​ന്നു.​ ​മേ​ൽ​മു​ണ്ട് ​ക​ലാ​പ​വും​ ​ക​ല്ലു​മാ​ല​ ​സ​മ​ര​വും​ ​അ​ടു​ക്ക​ള​യി​ൽ​ ​നി​ന്ന് ​അ​ര​ങ്ങ​ത്തേ​ക്ക് ​കു​തി​ക്കു​ന്ന​തി​നു​ള​ള​ ​ഇ​ട​പെ​ട​ലു​ക​ളും​ ​അ​ഭി​മാ​ന​പൂ​ർ​വം​ ​ന​മ്മ​ൾ​ ​ഓ​ർ​ക്കു​ന്നു.​ ​അ​ടി​മ​ത്വ​ത്തി​നെ​തി​രെ​ ​വ്യ​ത്യ​സ്ത​ ​വ​ഴി​ക​ളി​ലൂ​ടെ​ ​പൊ​രു​തി​ ​നീ​ങ്ങി​യ​ ​പോ​രാ​ളി​ക​ളേ,​ ​നി​ങ്ങ​ളെ​ ​ഞ​ങ്ങ​ൾ​ ​അ​നു​സ്മ​രി​ക്കു​ന്നു.​ ​ച​രി​ത്ര​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്താ​തെ​ ​പോ​യ​ ​ത്യാ​ഗ​ങ്ങ​ളെ​യും​ ​സ​ഹ​ന​ങ്ങ​ളെ​യും​ ​ന​മ്മ​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്യും.​ ​

മു​ന്നോ​ട്ടു​ള്ള​ ​വ​ള​ർ​ച്ച​യ്‌​ക്കെ​തി​രെ​ ​അ​ന്നും​ ​ഉ​റ​ഞ്ഞു​തു​ള്ളി​യ​ ​യാ​ഥാ​സ്ഥി​തി​ക​ത്വ​ത്തി​ന്റെ​ ​പു​തി​യ​ ​മു​ഖ​ങ്ങ​ളെ​ ​ന​മ്മ​ൾ​ ​തി​രി​ച്ച​റി​യു​ന്നു.​ ​അ​വ​രു​ടെ​ ​പ്ര​ച​ര​ണ​ങ്ങ​ളി​ൽ​ ​കു​രു​ങ്ങി​യ​വ​ർ​ ​അ​ന്നും​ ​ഏ​റെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തി​നെ​ ​വ​ക​ഞ്ഞു​മാ​റ്റി​യാ​ണ് ​നാം​ ​ഇ​വി​ടെ​ ​എ​ത്തി​യ​ത്.​ ​പ​ര​സ്പ​ര​ ​അം​ഗീ​കാ​ര​ത്തി​ന്റെ​യും​ ​പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​യും​ ​ലോ​ക​ത്താ​ണ് ​സ്ത്രീ​യു​ടെ​യും​ ​പു​രു​ഷ​ന്റെ​യും​ ​ജീ​വി​തം​ ​സ​ർ​ഗാ​ത്മ​ക​മാ​കു​ന്ന​ത്.​ ​സ്ത്രീ​ ​സ​മ​ത്വം​ ​എ​ന്ന​ത് ​സാ​മൂ​ഹ്യ​ ​വി​മോ​ച​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​അ​തി​നാ​ലാ​ണ് ​നാ​ടി​നെ​ ​സ്‌​നേ​ഹി​ക്കു​ന്ന​വ​ർ​ ​ഈ​ ​ആ​ശ​യ​ത്തെ​ ​പി​ന്തു​ണ​ച്ച​തെ​ന്നും​ ​ന​മ്മ​ൾ​ ​മ​ന​സി​ലാ​ക്കു​ന്നു.​ ​ഈ​ ​സം​രം​ഭ​ത്തി​ന് ​പി​ന്തു​ണ​ ​ന​ൽ​കി​യ​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ടി​നെ​ ​ന​മ്മ​ൾ​ ​ആ​ദ​ര​വോ​ടെ​ ​കാ​ണു​ന്നു.​ ​ന​വോ​ത്ഥാ​ന​ ​മൂ​ല്യ​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്നും​ ​സ്ത്രീ​ ​സ​മ​ത്വ​ത്തി​നാ​യി​ ​നി​ല​കൊ​ള്ളു​മെ​ന്നും​ ​കേ​ര​ള​ത്തെ​ ​ഭ്രാ​ന്താ​ല​യ​മാ​ക്കാ​നു​ള​ള​ ​പ​രി​ശ്ര​മ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കു​മെ​ന്നും​ ​മ​ത​നി​ര​പേ​ക്ഷ​ത​ ​സം​ര​ക്ഷി​ക്കാ​ൻ​ ​പോ​രാ​ടു​മെ​ന്നും​ ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്നു.​ ​പ്ര​തി​ജ്ഞ,​ ​പ്ര​തി​ജ്ഞ,​ ​പ്ര​തി​ജ്ഞ..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT