പുലിവാൽ കല്യാണങ്ങൾ

ദ്രോണർ | Sunday 09 December 2018 12:32 AM IST

dronar-

ശ​ബ​രി​മ​ല​യി​ൽ​ ​നി​ന്ന് ​പു​ലി​യു​ടെ​ ​പു​റ​ത്ത് ​ക​യ​റി​ ​പ​ന്ത​ള​ത്തി​റ​ങ്ങി​യ​തേ​ ​അ​യ്യ​പ്പ​ന് ​ഇ​പ്പോ​ൾ​ ​ഓ​ർ​മ്മ​യി​ലു​ള്ളൂ​ ​എ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​പു​ലി​ ​അ​വി​ടു​ന്നൊ​രു​ ​മു​ങ്ങ​ൽ​ ​മു​ങ്ങി​യ​ത്രെ.​ ​അ​യ്യ​പ്പ​ൻ​ ​പ​ഠി​ച്ച​ ​പ​ണി​ ​പ​തി​നെ​ട്ടും​ ​പ​യ​റ്റി​യി​ട്ടും​ ​ന​മ്മു​ടെ​ ​ക​ണ്ണ​ന്താ​നം​ ​മ​ന്ത്രി​ജി​ ​പ​ണ്ട് ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​ഓ​ടി​ക്ക​യ​റാ​നെ​ടു​ത്ത​ ​പ്ര​ശ​സ്ത​മാ​യ​ ​ആ​ 32​ ​മി​നി​റ്റെ​ടു​ത്ത് ​പ​ന്ത​ളം​ ​കൊ​ട്ടാ​രം​ ​അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും​ ​അ​യ്യ​പ്പ​ന് ​പു​ലി​യെ​ ​ക​ണ്ടു​കി​ട്ടി​യി​ല്ലെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​(​ക​ണ്ണ​ന്താ​നം​മ​ന്ത്രി​ ​സ​ന്നി​ധാ​നം​ ​കീ​ഴ​ട​ക്കാ​നെ​ടു​ത്ത​ ​ആ​ 32​ ​മി​നി​റ്റ് ​നേ​ട്ടം​ ​തി​രു​ത്തി​ക്കു​റി​ക്കാ​ൻ​ ​ഇ​ന്നേ​വ​രെ​ ​ഉ​സൈ​ൻ​ബോ​ൾ​ട്ടി​ന് ​പോ​ലും​ ​സാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് ​!)


പു​ലി​ ​മ​ല​യി​റ​ങ്ങി​ ​പ​ന്ത​ള​ത്തെ​ത്തി​യ​ ​ശേ​ഷം​ ​അ​വി​ടെ​ ​നി​ന്ന് ​തെ​ക്കോ​ട്ട് ​വ​ച്ചു​പി​ടി​ക്കു​ന്ന​ത് ​ക​ണ്ട​വ​രു​ണ്ട്.​ ​അ​വ​ർ​ക്കും​ ​പ​ക്ഷേ​ ​ഈ​ ​പ​ഹ​യ​ൻ​ ​എ​ങ്ങോ​ട്ടാ​ണ് ​പോ​കു​ന്ന​ത് ​എ​ന്ന് ​തി​രി​ച്ച​റി​യാ​നാ​യി​ല്ല.​ ​ലോ​ക​നാ​ഥ​ ​ബെ​ഹ്റ​പ്പൊ​ലീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ക​ഠി​ന​മാ​യ​ ​തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ​ ​അ​ങ്ങ് ​തി​രു​വ​ന്തോ​ര​ത്ത് ​ജ​നാ​ധി​പ​ത്യ​ ​ശ്രീ​കോ​വി​ലി​ന്റെ​ ​ന​ട​യി​ലൂ​ടെ​ ​മു​ര​ണ്ട് ​ന​ട​ക്കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യെ​ന്ന് ​സ്ഥി​രീ​ക​രി​ക്കാ​ത്ത​ ​റി​പ്പോ​ർ​ട്ടു​ണ്ട്.


അ​ങ്ങ​നെ​യ​ല്ല,​ ​മു​ര​ണ്ട് ​ന​ട​ക്കു​ന്നി​ല്ല,​ ​എ​ന്തോ​ ​വ​യ്യാ​യ്ക​ ​ഭാ​വി​ച്ച് ​മു​ര​ണ്ട് ​കൊ​ണ്ട് ​ത​ല​ ​മാ​ത്രം​ ​വ​ട്ടം​ ​ച​ലി​പ്പി​ച്ച് ​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് ​സൂ​ക്ഷ്മ​നി​രീ​ക്ഷ​ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പൊ​ലീ​സ് ​ത​യ്യാ​റാ​ക്കി​യ​ ​പ്ര​ഥ​മ​വി​വ​ര​ ​റി​പ്പോ​ർ​ട്ട്.​ ​അ​തി​നാ​യി​ ​സൂ​ക്ഷി​ച്ച് ​നോ​ക്ക​വേ​ ​പൊ​ലീ​സു​കാ​രി​ൽ​ ​ചി​ല​ർ​ ​ക​ണ്ട​ ​കാ​ഴ്ച​ ​അ​ദ്ഭു​ത​ക​ര​വും​ ​ഭ​യാ​ന​ക​വു​മാ​യി​രു​ന്നു!


പു​ലി​യു​ടെ​ ​വാ​ലി​ൽ​ ​പി​ടി​ച്ചൊ​രാ​ൾ​ ​നി​ൽ​ക്കു​ന്നു.​ ​പി​റ​കി​ൽ​ ​മൂ​ന്ന് ​പേ​രു​മു​ണ്ടാ​യി​രു​ന്നു.​ ​വാ​ലി​ന്മേ​ൽ​ ​പി​ടി​ച്ച​യാ​ളെ​ ​ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​ബെ​ഹ്റ​പ്പൊ​ലീ​സി​ന് ,​ ​പ​ണ്ട് ​നി​സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ത്തി​ൽ​ ​ക​ണ്ട​ത് ​പോ​ലെ​ ​തോ​ന്നി​യ​ത് ​യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​യി​രു​ന്നു.​ ​സൂ​ക്ഷി​ച്ച് ​ഒ​ന്ന് ​കൂ​ടി​ ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​ആ​ളെ​ ​പി​ടി​കി​ട്ടി​യ​ത്.​ ​ന​മ്മു​ടെ​ ​ചെ​ന്നി​ത്ത​ല​ഗാ​ന്ധി​ ​ത​ന്നെ.​ ​പ​ണ്ട് ​മി​ൽ​സ​മ​ര​ത്തി​ൽ​ ​മ​ഹാ​ത്മ​ഗാ​ന്ധി​ജി​ക്കൊ​പ്പം​ 21​ ​ദി​വ​സം​ ​ഉ​ണ്ണാ​വ്ര​തം​ ​കി​ട​ന്ന് ​പ​രി​ച​യ​മു​ള്ള​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​ക്ക് ​സ​ത്യ​ഗ്ര​ഹ​മൊ​ക്കെ​ ​വെ​റും​ ​പി​ള്ളേ​ര് ​ക​ളി​!​ ​അ​തു​കൊ​ണ്ട് ​ത​ന്റെ​ ​മൂ​ന്ന് ​പി​ള്ളേ​രെ​ ​അ​ദ്ദേ​ഹം​ ​സ​ത്യ​ഗ്ര​ഹം​ ​കി​ട​ക്കാ​ൻ​ ​ച​ട്ടം​ ​കെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ​ര​ഹ​സ്യ​മാ​യി​ ​ബെ​ഹ്റ​പ്പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​പി​ള്ളേ​ര് ​സ​ത്യ​ഗ്ര​ഹം​ ​കി​ട​ക്കു​മ്പോ​ൾ​ ​വ​ന്നു​ക​യ​റി​യ​ ​പു​ലി​യു​ടെ​ ​വാ​ലി​ന്മേ​ൽ​ ​പി​ടി​ച്ച​ത് ​ഒ​ര​പ​രാ​ധ​മാ​യി​ ​ക​രു​ത​രു​ത്.
ആ​ ​വാ​ലി​ൽ​ ​നി​ന്ന് ​വി​ടൂ​ ​എ​ന്നാ​ണ് ​ചി​ല​ ​അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ ​പ​റ​ഞ്ഞ​ത്.​ ​എ​ങ്ങ​നെ​ ​വി​ടാ​നാ​ണ്!​ ​വി​ട്ടാ​ലു​ള്ള​ ​ക​ഥ​യെ​ന്താ​കു​മെ​ന്ന് ​ഒ​രു​ ​പൊ​ലീ​സു​കാ​ര​നു​മ​റി​യി​ല്ല​ല്ലോ.​ ​വാ​ലി​ന്മേ​ൽ​ ​പി​ടി​ച്ച​ ​പി​ടി​യൊ​ന്ന​യ​ഞ്ഞാ​ൽ​ ​അ​യ്യ​പ്പ​ന്റെ​ ​പു​ലി​ ​എ​ങ്ങ​നെ​ ​പെ​രു​മാ​റു​മെ​ന്ന​റി​യാ​വു​ന്ന​ ​ആ​രും,​ ​എ​ന്തി​നേ​റെ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ശ്രീ​കോ​വി​ലി​ന്റെ​ ​യ​ജ​മാ​ന​നാ​യ​ ​സ്പീ​ക്ക​ർ​ ​പോ​ലും​ ​അ​ത് ​വി​ടാ​ൻ​ ​പ​റ​ഞ്ഞെ​ന്ന് ​വ​രി​ല്ല.​ ​ദ​യ​വാ​യി​ ​ഇ​തി​നെ​ ​പി​ടി​ച്ച​ ​പി​ടി​ ​വി​ടാ​നും​ ​വ​യ്യ,​ ​വി​ടാ​തി​രി​ക്കാ​നും​ ​വ​യ്യ​ ​എ​ന്ന​ ​പ​രു​വ​മാ​യി​ ​ചി​ത്രീ​ക​രി​ക്കാ​ൻ​ ​നോ​ക്ക​രു​ത്.​ ​അ​യ്യ​പ്പ​ന്റെ​ ​പു​ലി​ക്ക് ​അ​ത​റി​യാം.​ ​അ​തു​കൊ​ണ്ടാ​ണ് ​സ​ത്യ​ഗ്ര​ഹം​ ​തു​ട​രു​ന്ന​ത്.​ ​നി​രാ​ഹാ​ര​മ​ല്ല,​ ​സ​ത്യ​ഗ്ര​ഹം​ ​മാ​ത്ര​മാ​ണ് ​അ​തെ​ന്ന് ​ശി​വ​കു​മാ​ർ​ഗാ​ന്ധി​ ​പ്ര​ത്യേ​കം​ ​ഓ​ർ​മ്മി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​പ​തി​മൂ​ന്ന​ല്ല,​ ​ഇ​രു​പ​ത്തി​യൊ​ന്ന​ല്ല,​ ​നൂ​റ്റൊ​ന്ന​ല്ല,​ ​ആ​യി​ര​ത്തൊ​ന്ന് ​ദി​വ​സം​ ​സ​ത്യ​ഗ്ര​ഹം​ ​കി​ട​ക്കാ​ൻ​ ​ശി​വ​കു​മാ​ർ​ഗാ​ന്ധി​യും​ ​സം​ഘ​വും​ ​റെ​ഡി​യാ​ണ്!


ശ​ബ​രി​മ​ല​യി​ൽ​ 144​ ​പി​ൻ​വ​ലി​ക്കു​ക​യോ​ ​പി​ൻ​വ​ലി​ക്കാ​തി​രി​ക്കു​ക​യോ​ ​ചെ​യ്യ​ട്ടെ.​ ​സ​ത്യ​ഗ്ര​ഹം​ ​നി​റു​ത്താ​ൻ​ ​ത​ൽ​ക്കാ​ലം​ ​ഉ​ദ്ദേ​ശ​മി​ല്ല.

എ.​എ​ൻ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ചേ​ട്ട​ന്റെ​ ​കാ​ര്യം​ ​ഇ​ത​ല്ല.​ ​ചേ​ട്ട​ന്റെ​ ​കൂ​ടെ​ ​നി​രാ​ഹാ​രം​ ​കി​ട​ക്കാ​ൻ​ ​പോ​യാ​ൽ​ ​ഗാ​ന്ധി​ജി​ക്ക് ​പോ​ലും​ ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​പ്ര​യാ​സ​മാ​യി​രി​ക്കു​മെ​ന്ന് ​അ​റി​യാ​വു​ന്ന​തി​നാ​ൽ​ ​ഒ​രു​ ​മാ​തി​രി​പ്പെ​ട്ട​ ​ആ​രും​ ​രാ​ധാ​കൃ​ഷ്ണ​ൻ​ചേ​ട്ട​നോ​ട് ​മ​ത്സ​രി​ക്കാ​ൻ​ ​നി​ൽ​ക്കാ​റി​ല്ല.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ചേ​ട്ട​നെ​ ​ക​ണ്ടാ​ൽ​ ​ത​ന്നെ​ ​ആ​ ​വ​ഴി​ ​പി​ന്നീ​ടാ​രും​ ​പോ​കാ​റി​ല്ല​ത്രെ.​ ​എ​ന്തി​നേ​റെ​ ​പ​റ​യു​ന്നു,​ ​അ​യ്യ​പ്പ​ന്റെ​ ​പു​ലി​ക്ക് ​പോ​ലും​ ​ചേ​ട്ട​നോ​ട് ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​ഭ​യ​മാ​ണ്.​ ​ചേ​ട്ട​ൻ​ ​നാ​ക്കെ​ടു​ത്ത് ​എ​ങ്ങോ​ട്ട് ​വ​ള​യ്ക്കു​മെ​ന്ന് ​പു​ലി​ക്ക് ​ന​ല്ല​ ​തി​ട്ട​മു​ള്ള​ത് ​കൊ​ണ്ടാ​ണ​ത്.


അ​തു​കൊ​ണ്ടാ​ണ് ​ചേ​ട്ട​ന്റെ​ ​നി​രാ​ഹാ​ര​പ്പ​ന്ത​ലി​ന​ടു​ത്ത് ​വ​രെ​ ​പോ​യ​ ​ശേ​ഷം​ ​പു​ലി​ ​തി​രി​ച്ചു​ന​ട​ന്ന​ത്.​ ​അ​ങ്ങ​നെ​യ​ല്ലെ​ന്നും​ ​പു​ലി​ ​ആ​ ​പ​ന്ത​ലി​ന് ​സ​മീ​പ​ത്ത് ​ത​ന്നെ​ ​നി​ല്പു​ണ്ടെ​ന്നും​ ​പ​റ​യു​ന്ന​വ​രു​ണ്ട്.​ ​പു​ലി​യു​ടെ​ ​വാ​ലി​ന്മേ​ൽ​ ​പി​ടി​ച്ച് ​തൂ​ങ്ങി​യ​ത് ​എ​ന്തി​നും​ ​ഏ​തി​നും​ ​മ​ടി​യി​ല്ലാ​ത്ത​ ​ന​മ്മു​ടെ​ ​ഷി​റ്റ​ദ്ദേ​ഹം​ ​സു​രേ​ഷ്ഗോ​പി​ജി​യാ​ണെ​ന്ന​ ​അ​ഭ്യൂ​ഹ​വും​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​ഷി​റ്റ​ദ്ദേ​ഹം​ ​പി​ടി​ച്ചാ​ൽ​ ​പു​ലി​ ​ര​ണ്ടി​ലൊ​ന്ന​റി​യു​മെ​ന്ന് ​തീ​ർ​ച്ച​യാ​ണ്.​ ​അ​തു​കൊ​ണ്ട് ​പു​ലി​ ​മു​ര​ൾ​ച്ച​ ​പോ​ലു​മി​ല്ലാ​തെ​ ​അ​ന​ങ്ങാ​തി​രി​പ്പാ​ണെ​ന്നും​ ​പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.​ ​പ​ക്ഷേ​ ​വാ​ലി​ന്മേ​ലു​ള്ള​ ​പി​ടി​ ​വി​ട്ടാ​ൽ​ ​പു​ലി​യെ​ന്ത് ​തീ​രു​മാ​നി​ക്കു​മെ​ന്ന​ത് ​പു​ലി​ക്ക് ​മാ​ത്ര​മ​റി​യാ​വു​ന്ന​ ​കാ​ര്യ​മാ​യ​ത് ​കൊ​ണ്ട് ​പി​ടി​ ​വി​ടാ​തെ​യി​രി​ക്കു​ന്നു​വെ​ന്ന് ​മാ​ത്രം.


അ​തു​കൊ​ണ്ട് ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ചേ​ട്ട​ൻ​ ​നി​രാ​ഹാ​രം​ ​നി​റു​ത്തി​ല്ല​ ​എ​ന്നൊ​ന്നും​ ​ആ​രും​ ​ക​രു​ത​രു​ത്.​ ​അ​തി​ന് ​നേ​ര​വും​ ​കാ​ല​വും​ ​ഒ​ത്തു​വ​രേ​ണ്ട​തു​ണ്ട്.​ ​ആ​ദ്യം​ ​ശ​ബ​രി​മ​ല​യെ​ ​ഒ​രു​ ​ക​ര​യ്ക്കെ​ത്തി​ക്ക​ട്ടെ.


ന​വോ​ത്ഥാ​നം​ ​കേ​ര​ള​മ​ണ്ണി​നെ​ ​ര​ണ്ടാ​മ​തൊ​ന്ന് ​കൂ​ടി​ ​ഉ​ഴു​ത് ​മ​റി​ക്കു​മെ​ന്ന് ​ഏ​താ​ണ്ടു​റ​പ്പാ​യി.​ ​ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് ​ക​യ​റി​യി​റ​ങ്ങാ​നു​ള്ള​ ​സ്ഥ​ല​മ​ല്ല​ ​ശ​ബ​രി​മ​ല​യെ​ന്ന് ​ക​ട​കം​പ​ള്ളി​സ​ഖാ​വ് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​തൃ​ശൂ​രി​ൽ​ ​പു​ലി​ക്ക​ളി​ക്കി​റ​ങ്ങി​യ​ ​ര​ഹ​ന​ഫാ​ത്തി​മ​പ്പു​ലി​ ​പോ​ലും​ ​എ​ലി​യാ​യി​പ്പോ​യ​താ​യി​രു​ന്നു.​ ​മ​ത​വി​കാ​രം​ ​വ്ര​ണ​പ്പെ​ടു​ത്തി​യാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​ആ​ ​പു​ലി​യി​പ്പോ​ൾ​ ​അ​ഴി​ക്ക​ക​ത്താ​യ​തി​നാ​ൽ​ ​ന​വോ​ത്ഥാ​നം​ ​വി​രി​യാ​നു​ള്ള​ ​ഒ​രു​ ​ക​ട​മ്പ​ ​ക​ട​ന്നു​കി​ട്ടി​!​ ​വ​ർ​ഗീ​യ​വി​ദ്വേ​ഷം​ ​പ​ര​ത്തി​യെ​ന്ന് ​ആ​രൊ​ക്കെ​ ​പ​രാ​തി​പ​റ​ഞ്ഞാ​ലും​ ​ശ​ശി​ക​ല​ടീ​ച്ച​റെ​ ​വെ​റു​തെ​വി​ട്ടി​ല്ലെ​ങ്കി​ൽ​ ​ന​വോ​ത്ഥാ​ന​മി​റ​ങ്ങി​ ​വ​രാ​ൻ​ ​ചി​ല​ ​ത​ട​സ്സ​ങ്ങ​ൾ​ ​നേ​രി​ട്ടേ​ക്കാം.​ ​ന​വോ​ത്ഥാ​നം​ ​മു​ട​ങ്ങ​രു​ത്.​ ​അ​തി​നാ​ൽ​ ​അ​ത് ​പ​റ്റി​ല്ല.


പി​ണ​റാ​യി​സ​ഖാ​വി​ന്റെ​ ​വി​വ​ര​ ​സ​മ്പ​ർ​ക്ക​വ​കു​പ്പ് ​ഇ​രു​ട്ടി​ൽ​ ​നി​ന്ന് ​വെ​ളി​ച്ച​ത്തി​ലേ​ക്കു​ള്ള​ ​വ​ഴി​ ​തു​റ​ന്നു​വ​ച്ച​തും​ ​ന​വോ​ത്ഥാ​നം​ ​വ​രാ​ൻ​ ​ഒ​രു​ ​ത​ട​സ​വും​ ​പാ​ടി​ല്ലെ​ന്ന​തി​നാ​ലാ​യി​രു​ന്നു.​ ​ന​വോ​ത്ഥാ​നം​ ​ഏ​ത് ​വ​ഴി​യി​ലൂ​ടെ​യും​ ​എ​പ്പോ​ഴും​ ​വ​രാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ൾ​ ​നാം​ ​തു​റ​ന്നി​ട​ണം.​ ​അ​ങ്ങ​നെ​യാ​ണ് ​കൈ​പ്പു​സ്ത​ക​മി​റ​ക്കി​യ​ത്.​ ​ഡോ.​ ​പ​ല്പു​വോ​ ​സി.​വി.​ ​കു​ഞ്ഞു​രാ​മ​നോ​ ​ടി.​കെ.​ ​മാ​ധ​വ​നോ​ ​സാ​മൂ​ഹ്യ​വി​പ്ല​വം​ ​ന​ട​ത്തി​യാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​നാ​ട്ടു​കാ​ർ​ക്കെ​ന്ത് ​ചേ​തം.​ ​അ​വ​രു​ടെ​ ​സാ​മൂ​ഹ്യ​വി​പ്ല​വം​ ​നാ​ട്ടു​കാ​ര​റി​ഞ്ഞി​ല്ലെ​ങ്കി​ലും​ ​ന​വോ​ത്ഥാ​നം​ ​ഇ​ങ്ങോ​ട്ട് ​ക​ട​ന്ന് ​വ​രാ​തി​രി​ക്ക​രു​ത് ​എ​ന്ന​ ​ഒ​റ്റ​ച്ചി​ന്ത​യേ​ ​ന​മു​ക്കു​ള്ളൂ.​ ​വി​വ​ര​ ​സ​മ്പ​ർ​ക്ക​വ​കു​പ്പി​ന്റെ​ ​ന​വോ​ത്ഥാ​ന​ചി​ന്ത​ക​ളെ​ ​പാ​വം​ ​ബ്രാ​ണ്ടി​യെ​യെ​ന്ന​ ​പോ​ലെ​ ​നി​ങ്ങ​ൾ​ ​വെ​റു​തെ​ ​സം​ശ​യി​ക്ക​രു​ത്.

ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT