ചരിത്രം, വർത്തമാനം

ദ്രോണർ | Sunday 18 November 2018 12:15 AM IST
dronor-illustration

നി​ങ്ങ​ളെ​ന്നെ​ ​ബി.​ജെ.​പി​യാ​ക്കി​ ​എ​ന്ന​ ​ച​രി​ത്ര​നാ​ട​ക​ത്തി​ന്റെ​ ​എ​ഴു​ത്തു​കു​ത്തി​ൽ​ ​കെ.​എ​സ് ​ബ്രി​ഗേ​ഡ് ​തി​യേ​റ്റേ​ഴ്സി​ന്റെ​ ​പ്രൊ​പ്രൈ​റ്റ​ർ​ ​കം​ ​മാ​നേ​ജ​രും​ ​സു​പ്ര​സി​ദ്ധ​ ​ബാ​ലെ​ ​ക​ലാ​കാ​ര​നും​ ​സ​ർ​വോ​പ​രി​ ​സം​ഗീ​ത​നാ​ട​ക​ക്കാ​ര​നു​മാ​യ​ ​സു​ധാ​ക​രേ​ട്ട​ൻ​ ​വ്യാ​പൃ​ത​നാ​യി​രി​ക്കു​മ്പോ​ഴാ​ണ് ​ആ​ ​മ​ണി​മു​ഴ​ക്ക​മു​ണ്ടാ​യ​ത്.​ ​മ​ന​സി​ൽ​ ​മ​ണി​ ​മു​ഴ​ങ്ങി​യെ​ന്നാ​ണ് ​സു​ധാ​ക​രേ​ട്ട​ൻ​ ​അ​ടു​പ്പ​മു​ള്ള​വ​രോ​ടെ​ല്ലാം​ ​പ​റ​ഞ്ഞ​തെ​ങ്കി​ലും​ ​ആ​ ​മ​ണി​ ​മു​ഴ​ങ്ങി​യ​ത് ​ആ​ർ​ക്ക് ​വേ​ണ്ടി​യാ​ണെ​ന്ന് ​ആ​രും​ ​വെ​റു​തെ​ ​മ​ന​സ്ചൊ​റി​ഞ്ഞ് ​പു​ണ്ണാ​ക്കാ​ൻ​ ​മെ​ന​ക്കെ​ട്ടി​രു​ന്നി​ല്ല.


കു​മ്പ​ക്കു​ടി​ ​സു​ധാ​ക​രേ​ട്ട​ന്റെ​ ​ച​രി​ത്ര​പാ​ണ്ഡി​ത്യം​ ​അ​ള​ന്ന് ​കു​റി​ക്കാ​ൻ​ ​ചെ​ന്നാ​ൽ​ ​അ​ദ്ഭു​ത​ങ്ങ​ളു​ടെ​ ​പാ​രാ​വാ​ര​ത്തി​ൽ​ ​ചെ​ന്ന് ​പ​തി​ക്കു​മെ​ന്ന​തി​നാ​ൽ​ ​ആ​രും​ ​ത​ന്നെ​ ​അ​തി​ന് ​മെ​ന​ക്കെ​ട്ടി​രു​ന്നി​ല്ല.​ ​ത​ല​ശ്ശേ​രി​ ​ബ്ര​ണ്ണ​ൻ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ച​രി​ത്ര​ത്തി​ൽ​ ​നേ​ടി​യ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​നോ​ക്കി​ ​സ​ലാം​ ​പ​റ​ഞ്ഞ് ​പി​രി​യു​ക​യാ​ണ് ​ചെ​യ്തു​പോ​ന്ന​ത്.​ ​അ​ത് ​ലോ​ക​ച​രി​ത്ര​മാ​ണെ​ന്നും​ ​കേ​ര​ള​ച​രി​ത്ര​മൊ​ന്നും​ ​അ​തി​ൽ​ ​വ​രി​ല്ലെ​ന്നും​ ​ചി​ല​ ​ച​രി​ത്ര​പ​ണ്ഡി​ത​ർ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​ച​രി​ത്ര​മെ​ന്നാ​ൽ​ ​ചു​ക്കാ​ണോ​ ​ചു​ണ്ണാ​മ്പാ​ണോ​ ​എ​ന്ന​റി​യാ​ത്ത​ ​പാ​മ​ര​ന്മാ​രാ​ണ് ​ഈ​ ​ശ്രേ​ഷ്ഠ​ർ​ ​എ​ന്ന​റി​യാ​വു​ന്ന​ ​സു​ധാ​ക​രേ​ട്ട​ൻ​ ​വെ​റു​തെ​ ​മ​ന്ദ​സ്മി​തം​ ​തൂ​കി​ ​നി​ൽ​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്തു​വ​രു​ന്ന​ത്.​ ​ക​റ​ക​ള​ഞ്ഞ​ ​സോ​ഷ്യ​ലി​സ്റ്റാ​യി​ ​തു​ട​ങ്ങി​ ​ഗോ​പാ​ല​ൻ​ജ​ന​ത​യി​ലൂ​ടെ​ ​കോ​ൺ​ഗ്ര​സി​ലേ​ക്ക് ​വ​ന്ന​ ​സു​ധാ​ക​രേ​ട്ട​ൻ​ ​അ​ന്ന് ​തൊ​ട്ട് ​ഗാ​ന്ധി​ത്തൊ​പ്പി​ ​ത​ല​യി​ൽ​ ​ക​മ​ഴ്ത്തി​ ​രാ​വി​ലെ​ ​പ​ച്ച​വെ​ള്ളം​ ​ച​വ​ച്ച​ര​ച്ച് ​കു​ടി​ച്ച് ​ച​ർ​ക്ക​യി​ൽ​ ​നൂ​ൽ​നൂ​റ്റ് ​ര​ഘു​പ​തി​ ​രാ​ഘ​വ​ ​പാ​ടി​ക്ക​ഴി​ഞ്ഞേ​ ​നാ​ട​ക​മെ​ഴു​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ക്കാ​റു​ള്ളൂ.


നാ​ട​ക​ത്തി​ലെ​ ​മ​നോ​ധ​ർ​മ്മ​പ്ര​ധാ​ന​മാ​യ​ ​ഭാ​ഗ​ങ്ങ​ൾ​ ​ര​ച​നാ​വേ​ള​യി​ലേ​ ​അ​ഭി​ന​യി​ച്ച് ​കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​ ​ശീ​ല​മു​ള്ള​ത് ​കൊ​ണ്ടാ​ണ് ​പു​തി​യ​ ​ഡ്രാ​മ​യി​ലെ​ ​നി​ങ്ങ​ളെ​ന്നെ​ ​ബി.​ജെ.​പി​യാ​ക്കി​ ​എ​ന്ന​ ​കാ​ത​ലാ​യ​ ​ഡ​യ​ലോ​ഗ് ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ൽ​ ​സു​ധാ​ക​രേ​ട്ട​ൻ​ ​വ​ച്ച് ​കാ​ച്ചി​യ​ത്.​ ​അ​തു​കേ​ട്ട് ​ന​ടു​ങ്ങി​യ​വ​രി​ൽ​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​ ​തൊ​ട്ട് ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​ ​വ​രെ​യു​ണ്ടെ​ന്നാ​ണ് ​വ​ർ​ത്ത​മാ​നം.​ ​ബ​ലേ​ ​ഭേ​ഷ് ​എ​ന്നാ​ണ​ത്രെ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​ഗാ​ന്ധി​ ​അ​ന്നേ​രം​ ​അ​ദ്ഭു​ത​പ​ര​ത​ന്ത്ര​നാ​യി​ ​പ​റ​ഞ്ഞു​പോ​യ​ത്.
ഡ്രാ​മാ​സ്കോ​പ്പ് ​ആ​യ​ത് ​കൊ​ണ്ട് ​ര​ച​ന,​​​ ​സം​വി​ധാ​നം,​​​ ​ക​ലാ​സം​വി​ധാ​നം,​​​ ​സം​ഘ​ട്ട​നം​ ​എ​ന്നീ​ ​പ​രി​പാ​ടി​ക​ൾ​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​സു​ധാ​ക​രേ​ട്ട​ൻ​ ​ത​ന്നെ​യാ​ണ്.​ ​സു​ധാ​ക​രേ​ട്ട​ൻ​ ​ച​രി​ത്ര​നാ​ട​ക​ത്തി​ലേ​ക്ക് ​ക​ട​ന്നാ​ൽ​ ​പി​ന്നെ​ ​ആ​രെ​ന്നോ​ ​എ​ന്തെ​ന്നോ​ ​ഒ​രു​ ​നി​ശ്ച​യ​വു​മു​ണ്ടാ​വി​ല്ല.​ ​ബെ​ല്ലും​ ​ബ്രേ​ക്കും​ ​വി​ട്ട​ ​സൈ​ക്കി​ൾ​ ​പോ​ലെ​ ​ആ​ ​ച​രി​ത്ര​ബോ​ധ​മി​ങ്ങ​നെ​ ​ഇ​റ​ങ്ങി​യി​റ​ങ്ങി​ ​വ​രു​ന്ന​ത് ​ക​ണ്ടി​ട്ട് ​എ​ന്തി​ന​ധി​കം​ ​പ​റ​യു​ന്നു,​​​ ​സാ​ക്ഷാ​ൽ​ ​ബി.​ജെ.​പി​യു​ടെ​ ​അ​മി​ത് ​ഷാ​ജി​യ​ണ്ണ​ൻ​ ​പോ​ലും​ ​അ​ന്തം​വി​ട്ട് ​നി​ന്ന് ​പോ​യി​ട്ടു​ണ്ട്.


പ​ണ്ടെ​ങ്ങാ​ണ്ടോ​ ​ശ​ബ​രി​മ​ല​യി​ൽ​ ​തീ​പി​ടി​ച്ച​പ്പോ​ൾ​ ,​ ​ഒ​ര​മ്പ​ലം​ ​ക​ത്തി​ ​ന​ശി​ച്ചാ​ൽ​ ​അ​ത്ര​യും​ ​അ​ന്ധ​വി​ശ്വാ​സം​ ​തീ​ർ​ന്ന് ​കി​ട്ടു​മെ​ന്ന് ​ആ​രോ​ ​പ​റ​ഞ്ഞ​താ​യി​ ​സു​ധാ​ക​രേ​ട്ട​ൻ​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​സു​ധാ​ക​രേ​ട്ട​ൻ​ ​ക​ണ്ട​ ​ലോ​ക​ത്ത് ​അ​ങ്ങ​നെ​ ​പ​റ​യാ​ൻ​ ​ധൈ​ര്യ​മു​ള്ള​ ​ഒ​റ്റ​ ​പ​ഹ​യ​നേ​ ​ഉ​ണ്ടാ​യി​ട്ടു​ള്ളൂ.​ ​അ​ത് ​ഈ​യെ​മ്മ​സ്സാ​ണ്.​ ​സി.​കേ​ശ​വ​നെ​ന്നൊ​രു​ ​മു​ഖ്യ​മ​ന്ത്രി​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും​ ​തി​രു​വി​താം​കൂ​ർ​ ​സ്റ്റേ​റ്റ് ​കോ​ൺ​ഗ്ര​സ് ​ഉ​ണ്ടാ​ക്കി​യ​ ​നേ​താ​വാ​യി​രു​ന്നെ​ന്നും​ ​സു​ധാ​ക​രേ​ട്ട​ൻ​ ​അ​റി​യ​ണ​മെ​ന്ന് ​ആ​രും​ ​വാ​ശി​ ​പി​ടി​ക്കേ​ണ്ട​തി​ല്ല.​ ​സു​ധാ​ക​രേ​ട്ട​ന്റെ​ ​ച​രി​ത്ര​പു​സ്ത​ക​ത്തി​ൽ​ ​തി​രു​വി​താം​കൂ​ർ​ ​ച​രി​ത്രം​ ​അ​ത്ര​ക​ണ്ട് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കു​ഴ​പ്പ​മ​ല്ല.​ ​സു​ധാ​ക​രേ​ട്ട​നോ​ട് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഏ​റ്റു​മു​ട്ടാ​ൻ​ ​സം​ഘ​പ​രി​വാ​ര​ത്തി​ലെ​ ​മോ​ഹ​ൻ​ദാ​സ് ​ജി​ ​തൊ​ട്ട് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ജി​ ​വ​രെ​ ​ധൈ​ര്യം​ ​കാ​ണി​ച്ചി​ട്ടു​ണ്ട്.​ ​കെ.​ ​ദാ​മോ​ദ​ര​നെ​ന്ന​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നാ​ണി​ത് ​പ​റ​ഞ്ഞ​തെ​ന്ന് ​മോ​ഹ​ൻ​ദാ​സ്ജി​യു​ടെ​ ​ച​രി​ത്ര​പു​സ്ത​ക​ത്തി​ൽ​ ​കി​റു​കൃ​ത്യ​മാ​യി​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് ​കാ​ര​ണ​മാ​യി​രു​ന്നു​ ​ഇ​ങ്ങ​നെ​യൊ​രു​ ​ഏ​റ്റു​മു​ട്ട​ലി​ന് ​ക​ള​മൊ​രു​ങ്ങി​യ​ത്.​ ​സു​ധാ​ക​രേ​ട്ട​ന്റെ​ ​ച​രി​ത്ര​വും​ ​ഭൂ​മി​ശാ​സ്ത്ര​വും​ ​മോ​ഹ​ൻ​ദാ​സ്ജി​യു​ടെ​ ​ച​രി​ത്ര​പു​സ്ത​കം​ ​പോ​ലെ​ ​വ​ള​വും​തി​രി​വും​ ​കു​ണ്ടും​ ​കു​ഴി​യും​ ​നി​റ​ഞ്ഞ​താ​ണെ​ന്നും​ ​അ​ല്ലെ​ന്നും​ ​വാ​ദ​ഗ​തി​ക​ളു​ണ്ട്.​ ​എ​ന്താ​യാ​ലും​ ​സു​ധാ​ക​രേ​ട്ട​ന്റെ​ ​ച​രി​ത്രം​ ​ഒ​ന്ന് ​വേ​റെ​ത്ത​ന്നെ​യാ​ണ്.​ ​അ​താ​ണ​തി​ന്റെ​ ​ഒ​രി​ത്.​ ​അ​തു​കൊ​ണ്ട് ​സി.​ ​കേ​ശ​വ​ൻ​ ​ച​രി​ത്ര​ത്തി​ൽ​ ​നി​ന്നി​റ​ങ്ങി​ ​വ​ന്ന് ​ചൂ​ര​ലെ​ടു​ത്ത് ​വീ​ശി​യാ​ലും​ ​സു​ധാ​ക​രേ​ട്ട​ൻ​ ​വി​ര​ണ്ട് ​പോ​കാ​നി​ട​യി​ല്ല.​ ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റാ​യി​ ​സു​ധാ​ക​രേ​ട്ട​നെ​ ​നി​ശ്ച​യി​ച്ച​ത് ​പോ​ലും​ ​സി.​ ​കേ​ശ​വ​ൻ​ ​ച​രി​ത്ര​ത്തി​ൽ​ ​നി​ന്നി​റ​ങ്ങി​ ​വ​രാ​തി​രി​ക്കാ​ൻ​ ​മാ​ത്ര​മാ​ണ് !

രാ​ജ്യ​സ്നേ​ഹ​ത്തി​ന്റെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഒ​പ്പും​ ​സീ​ലും​ ​പ​തി​പ്പി​ച്ച് ​കി​ട്ടു​ക​ ​ചി​ല്ല​റ​ ​പ​ണി​യ​ല്ല.​ ​കൃ​ഷ്ണാ,​ ​നീ​യൊ​ന്ന് ​വേ​ഗം​ ​വ​ന്ന് ​മു​ഖം​ ​കാ​ണി​ക്ക് ​എ​ന്ന് ​ടി​യെം​ ​കൃ​ഷ്ണ​ ​കൈ​യും​ ​ക​ളാ​സ​വും​ ​കാ​ണി​ച്ച് ​നീ​ട്ടി​പ്പാ​ടി​യാ​ലൊ​ന്നും​ ​ആ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഒ​പ്പി​ട്ട് ​കി​ട്ടു​മെ​ന്ന് ​ക​ണ​ക്കാ​ക്കേ​ണ്ട​തി​ല്ല.​ ​കൃ​ഷ്ണാ​ ​നീ​ ​ബേ​ഗ​നേ​ ​ബാ​രോ​ ​എ​ന്ന് ​ടി​യെം​ ​കൃ​ഷ്ണ​ ​പാ​ടി​യ​ത് ​ക​ണ്ട് ​അ​തേ​തോ​ ​രാ​ജ്യ​ദ്റോ​ഹി​യെ​ ​മാ​ത്രം​ ​ഉ​ദ്ദേ​ശി​ച്ച് ​പാ​ടി​യ​താ​ണെ​ന്ന് ​ആ​രെ​ങ്കി​ലും​ ​ക​രു​തി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​വ​രെ​ ​കു​റ്റം​ ​പ​റ​യാ​നാ​വി​ല്ല.
രാ​ജ്യ​ദ്റോ​ഹി​ ​പാ​ട്ട് ​പാ​ടു​ന്ന​ത് ​രാ​ജ്യ​ദ്റോ​ഹി​ക​ളെ​പ്പ​റ്റി​ ​മാ​ത്ര​മാ​ണെ​ന്ന​റി​യാ​ത്ത​വ​രൊ​ന്നു​മ​ല്ല​ ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​റ്റി​ക്കാ​ർ.​ ​സം​ഘ​പ​രി​വാ​ര​ത്തി​ലെ​ ​ഫേ​സ്ബു​ക്ക് ​ശി​ങ്ക​ങ്ങ​ൾ​ ​ഒ​ന്ന് ​ക​ണ്ണു​രു​ട്ടി​യാ​ൽ​ ​ഏ​ത് ​രാ​ജ്യ​ദ്റോ​ഹി​യും​ ​പാ​ട്ടും​ ​ആ​ട്ട​വും​ ​നി​റു​ത്തു​മെ​ന്ന് ​മ​ന​സി​ലാ​ക്കാ​ൻ​ ​അ​ഫ്ഗാ​നി​സ്ഥാ​ൻ​ ​വ​രെ​യൊ​ന്നും​ ​പോ​കേ​ണ്ട​തി​ല്ല.​ ​അം​ബാ​നി​ ​മു​ത​ലാ​ളി​ക്ക് ​നാ​ല് ​വി​മാ​നം​ ​വാ​ങ്ങി​ക്കൊ​ടു​ത്താ​ൽ​ ​അ​ത് ​നോ​ക്കി,​ ​ഹാ,​ ​പു​ഷ്പ​ക​വി​മാ​ന​മേ...​ ​എ​ന്ന് ​നീ​ട്ടി​പ്പാ​ടാ​ന​റി​യ​ണം.​ ​എ​ങ്കി​ൽ​ ​ഓ​ൺ​ദ​ ​സ്പോ​ട്ട് ​രാ​ജ്യ​സ്നേ​ഹ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​ ​പ​തി​ച്ചു​കി​ട്ടും.​ ​അ​ല്ലാ​തെ​ ​ച​രി​ത്രം,​ ​ന​വോ​ത്ഥാ​നം​ ​എ​ന്നെ​ല്ലാം​ ​പ​റ​ഞ്ഞ് ​ന​ട​ന്നാ​ൽ​ ​ഏ​ത് ​പ​ണി​യാ​ണ് ​കി​ട്ടു​ക​യെ​ന്ന​റി​യ​ണ​മെ​ങ്കി​ൽ​ ​ഇ​ള​യി​ടം​ ​സു​നി​ല് ​മാ​ഷോ​ട് ​ചോ​ദി​ച്ചോ​ളൂ.​ ​സു​നി​ല് ​മാ​ഷ് ​മൂ​ത്ത​യി​ട​മാ​യി​ ​പ​രി​ണ​മി​ക്കാ​ത്ത​തി​നാ​ലും​ ​ടീ​യെം​ ​കൃ​ഷ്ണ​യ്ക്ക് ​വേ​ണ്ട​ത്ര​ ​പ​ക്വ​ത​യി​ല്ലാ​ത്ത​ത് ​കൊ​ണ്ടും​ ​സൂ​ക്ഷി​ച്ചും​ ​ക​ണ്ടും​ ​നി​ൽ​ക്കു​ക​യെ​ന്ന് ​ഉ​പ​ദേ​ശി​ക്കാ​നേ​ ​ഇ​ത്ത​രു​ണ​ത്തി​ൽ​ ​സാ​ധി​ക്കൂ.

ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT