പിള്ളച്ചേട്ടന്റെ മനസും നവോത്ഥാനവും

ദ്രോണർ | Sunday 25 November 2018 12:36 AM IST
dronar

ശ്രീ​ധ​ര​ൻ​പി​ള്ള​ച്ചേ​ട്ട​ന് ​വെ​ട്ടൊ​ന്ന് ​മു​റി​ ​ര​ണ്ട് ​എ​ന്ന​താ​ണ് ​രീ​തി.​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നെ​ ​വ​ഴി​യി​ൽ​ ​ക​ണ്ടാ​ൽ​ ​പി​ടി​ച്ചു​നി​റു​ത്തി,​ ​നാ​ട്ടി​ലെ​ന്തു​ണ്ട് ​സ​ഖാ​വേ​ ​വി​ശേ​ഷം,​ ​ബീ​ഡി​യു​ണ്ടോ​ ​തീ​പ്പെ​ട്ടി​യെ​ടു​ക്കാ​ൻ​ ​എ​ന്ന് ​ചോ​ദി​ച്ചു​വി​ടു​ന്ന​ ​രീ​തി​ ​പി​ള്ള​ച്ചേ​ട്ട​നി​ല്ല.​ ​ധ്വ​ജ​പ്ര​ണാം​ ​ഏ​ക്,​ ​ദോ,​ ​തീ​ൻ​ ​എ​ന്നും​ ​പ​റ​ഞ്ഞ് ​കാ​ല് ​ര​ണ്ടും​ ​മു​ന്നോ​ട്ട് ​നീ​ട്ടി​ ​പ​റ​ന്നൊ​രു​ ​ച​വി​ട്ടാ​ണ്.​ ​പ​ട​പ​ടേ​ന്നും​ ​കൊ​ണ്ട് ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ൻ​ ​അ​പ്പോ​ഴേ​ ​നി​ലം​പ​രി​ശാ​യി​ക്കൊ​ള്ളു​മെ​ന്ന് ​പി​ള്ള​ച്ചേ​ട്ട​ന​റി​യാം.


അ​തു​കൊ​ണ്ടാ​ണ് ,​ ​ശ​ബ​രി​മ​ല​യി​ലെ​ ​യു​വ​തീ​പ്ര​വേ​ശ​ന​ ​വി​ധി​ ​അ​വി​ടെ​ ​നി​ൽ​ക്ക​ട്ടെ,​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ​ ​ക​ളി​ ​ഇ​ങ്ങോ​ട്ട് ​വേ​ണ്ട​ ​എ​ന്ന് ​പി​ള്ള​ച്ചേ​ട്ട​ൻ​ ​ക​ട്ടാ​യം​ ​പ​റ​ഞ്ഞ​ത്.​ ​ഇ​ക്ക​ണ്ട​തൊ​ന്നും​ ​ക​ളി​യ​ല്ല​ ​മ​ന്ന​വാ​ ​എ​ന്ന് ​മ​ന്ദ​സ്മി​തം​ ​തൂ​കി​ ​പി​ള്ള​ച്ചേ​ട്ട​ൻ​ ​മൂ​ളി​പ്പാ​ടു​ന്ന​ത് ​ക​ണ്ട് ​ആ​ദ്യം​ ​അ​റി​യാ​തെ​ ​ഏ​മ്പ​ക്കം​ ​വി​ട്ടു​പോ​യ​ത് ​അ​മി​ത് ​ഷാ​ജി​യ​ണ്ണ​നാ​ണെ​ന്നും​ ​അ​ത​ല്ല​ ​ന.​മോ.​ജി​യാ​ണെ​ന്നും​ ​ര​ണ്ട് ​വ​ർ​ത്ത​മാ​ന​മു​ണ്ട്.
പി​ള്ള​ച്ചേ​ട്ട​നെ​ ​ക​ണ്ടാ​ൽ​ ​ഊ​രി​ലെ​ ​പ​ഞ്ഞ​മ​റി​യാം​ ​എ​ന്ന് ​വി.​ ​മു​ര​ളീ​ധ​‌​ർ​ജി​ ​ഊ​റി​യൂ​റി​ച്ചി​രി​ക്കാ​റു​ണ്ട്.​ ​ആ​ ​ചി​രി​ ​കൊ​ല​ച്ചി​രി​യാ​ണെ​ന്ന് ​പി​ള്ള​ച്ചേ​ട്ട​ന് ​അ​റി​യാ​ത്ത​ത​ല്ല.​ ​പ​ക്ഷേ​ ​പി​ള്ള​ച്ചേ​ട്ട​ൻ​ ​ഒ​ന്ന് ​തീ​രു​മാ​നി​ച്ചാ​ൽ​ ​തീ​രു​മാ​നി​ച്ച​താ​ണ്.​ ​അ​തി​ൽ​ ​നി​ന്ന് ​ആ​ന​ ​പി​ടി​ച്ചു​വ​ലി​ച്ചാ​ലും​ ​ചേ​ട്ട​നെ​ ​പി​ന്തി​രി​പ്പി​ക്കാ​നാ​വി​ല്ല.


ചേ​ട്ട​ൻ​ ​ശ​ബ​രി​മ​ല​യി​ൽ​ ​സ​മ​ര​ത്തി​ന് ​കാ​ലാ​ൾ​പ്പ​ട​യെ​ ​വി​ട്ട​തി​ന്റെ​ ​ഗു​ട്ട​ൻ​സ് ​പി​ടി​കി​ട്ടാ​ത്ത​ ​ചി​ല​ ​യു​വ​മോ​ർ​ച്ച​പ്പി​ള്ളാ​രു​ണ്ടാ​യി​രു​ന്നു.​ ​അ​ന്തം​വി​ട്ട​ ​പെ​രു​ച്ചാ​ഴി​യെ​ ​പോ​ലെ​ ​അ​വ​രു​ടെ​ ​നി​ല്പ് ​ക​ണ്ട​പ്പോ​ഴാ​ണ് ​പി​ള്ള​ച്ചേ​ട്ട​ൻ​ ​ആ​ ​ര​ഹ​സ്യ​മ​ങ്ങ് ​തു​റ​ന്നു​പ​റ​ഞ്ഞ​ത്.​ ​അ​ത് ​അ​വ​രു​ടെ​ ​നി​ല്പ് ​ക​ണ്ടി​ട്ടു​ള്ള​ ​സ​ഹ​താ​പം​ ​കൊ​ണ്ടാ​യി​രു​ന്നു.​ ​സു​വ​ർ​ണ്ണാ​വ​സ​ര​ ​വി​ളം​ബ​രം​ ​എ​ന്ന് ​ആ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ഇ​ന്ന് ​ച​രി​ത്ര​രേ​ഖ​യാ​യി​ ​മാ​റി​ക്ക​ഴി​ഞ്ഞു.


പോ​രി​ന് ​അ​ട​വ് ​പ​ല​തും​ ​പ​യ​റ്റി​ ​ശീ​ല​മു​ള്ള​യാ​ളാ​ണ് ​പി​ള്ള​ച്ചേ​ട്ട​ൻ.​ ​ചേ​ട്ട​നെ​ ​അ​തി​ർ​ത്തി​യി​ൽ​ ​തീ​വ്ര​വാ​ദി​ക​ളെ​ ​നേ​രി​ടാ​ൻ​ ​നി​യോ​ഗി​ക്കാ​ൻ​ ​പോ​ലും​ ​ന.​മോ.​ജി​ ​ആ​ലോ​ചി​ച്ച​താ​ണെ​ന്ന് ​ഇ​ന്റ​ലി​ജ​ൻസ് ​റി​പ്പോ​‌​ർ​ട്ടു​ണ്ട്.​ ​അ​ങ്ങ​നെ​ ​വ​ന്നാ​ൽ​ ​ഇ​വി​ടെ​ ​ശ​ബ​രി​മ​ല​യി​ലെ​ ​കാ​ര്യം​ ​ആ​ര് ​നോ​ക്കു​മെ​ന്ന​ ​ആ​ധി​ ​ക​ല​ശ​ലാ​യ​പ്പോ​ൾ​ ​ന.​മോ.​ജി​ ​ആ​ ​പ്ലാ​ന​ങ്ങ് ​ഡ്രോ​പ്പ് ​ചെ​യ്തു.​ ​ശ​ബ​രി​മ​ല​യി​ൽ​ ​പ​ത്ത് ​വ​യ​സി​നും​ ​അ​മ്പ​ത് ​വ​യ​സി​നു​മി​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​ഏ​തെ​ങ്കി​ലും​ ​പെ​ണ്ണൊ​രു​ത്തി​ ​ക​യ​റാ​നൊ​രു​ങ്ങി​യാ​ൽ​ ​ത​ട​യാ​ൻ​ ​ചി​ല​പ്പോ​ൾ​ ​പി​ള്ള​ച്ചേ​ട്ട​ൻ​ ​ശോ​ഭാ​ജി​-​ ​സു​രേ​ന്ദ്രാ​ജി​-​ ​തി​ല്ല​ങ്കേ​രി​ജി​യാ​ദി​ക​ളെ​ ​പ​റ​ഞ്ഞ​യ​ച്ചെ​ന്ന് ​വ​രും.​ ​അ​ത് ​ശ​രി​ക്കും​ ​ത​ട​യാ​നു​ള്ള​ത​ല്ല.​ ​ത​ട​യാ​നെ​ന്ന​ ​വ്യാ​ജേ​ന​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ​ ​ക​ണ്ടു​പി​ടി​ച്ച് ​കൊ​ടു​ക്കാ​നാ​ണ്.​ ​യു​വ​തി​ക​ൾ​ ​ശ​ബ​രി​മ​ല​യ​ല്ല,​ ​ഹി​മാ​ല​യം​ ​കേ​റി​യാ​ലും​ ​കു​ഴ​പ്പ​മി​ല്ല,​ ​പി​ള്ള​ച്ചേ​ട്ട​ന് ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ​ ​കി​ട്ടി​യാ​ൽ​ ​മാ​ത്രം​ ​മ​തി.


അ​തു​കൊ​ണ്ടെ​ന്തു​ണ്ടാ​യി,​ ​പി​ള്ള​ച്ചേ​ട്ട​ൻ​ ​ഒ​ര​ജ​ൻ​ഡ​ ​നി​ശ്ച​യി​ച്ചു,​ ​അ​തി​ൽ​ ​ഓ​രോ​രു​ത്ത​രാ​യി​ ​വ​ന്ന് ​വീ​ണു​കൊ​ടു​ത്തു.​ ​അ​ക്കാ​ര്യ​വും​ ​പി​ള്ള​ച്ചേ​ട്ട​ൻ​ ​ര​ഹ​സ്യ​മാ​യി​ ​യു​വ​മോ​ർ​ച്ചാ​ക്കാ​രോ​ടാ​ണ് ​പ​റ​ഞ്ഞ​ത്.​ ​പി​ള്ള​ച്ചേ​ട്ട​ന്റെ​ ​അ​ജ​ൻ​ഡ​ ​പി​ടി​ ​കി​ട്ടി​യ​പ്പോ​ഴാ​ണ് ​പി​ണ​റാ​യി​ ​സ​ഖാ​വി​ന്റെ​ ​ബെ​ഹ്റ​പ്പൊ​ലീ​സി​നും​ ​ചി​ല​ ​തോ​ന്ന​ലു​ക​ളൊ​ക്കെ​യു​ണ്ടാ​യ​ത്.​ ​അ​ങ്ങ​നെ​ ​സു​രേ​ന്ദ്ര​ൻ​ജി​ ​തൊ​ട്ട് ​ശ​ശി​ക​ല​ടീ​ച്ച​ർ​ ​വ​രെ​യു​ള്ള​വ​രെ​ ​അ​ക്ഷ​ര​മാ​ല​യും​ ​ഗു​ണ​കോ​ഷ്ഠ​വും​ ​പ​ഠി​പ്പി​ക്കാ​ൻ​ ​ബെ​ഹ്റ​പ്പൊ​ലീ​സ് ​തു​നി​യു​ക​യു​ണ്ടാ​യി.​ ​അ​ങ്ങ​നെ​ ​അ​വ​രു​ടെ​ ​ഗു​ണ​കോ​ഷ്ഠം​ ​പ​ഠി​പ്പ് ​കാ​ര​ണം​ ​ശ​ബ​രി​മ​ല​യി​ൽ​ ​ഇ​പ്പോ​ൾ​ ​വ​ലി​യ​ ​കു​ഴ​പ്പ​മി​ല്ലാ​തെ​ ​കാ​ര്യ​ങ്ങ​ൾ​ ​നീ​ങ്ങു​ന്നു​വെ​ന്നാ​ണ് ​അ​ശ​രീ​രി.​ ​ഇ​ത് ​അ​മി​ത് ​ഷാ​ജി​യ​ണ്ണ​ന​റി​ഞ്ഞാ​ൽ​ ​പി​ള്ള​ച്ചേ​ട്ട​ൻ​ ​ഗു​ണ​കോ​ഷ്ഠം​ ​പ​ഠി​ക്കേ​ണ്ടി​ ​വ​രു​മോ​യെ​ന്ന​ ​ശ​ങ്ക​യും​ ​ക​ല​ശ​ലാ​യി​ ​ഉ​യ​രു​ന്നു​ണ്ട്.​ ​അ​തി​നാ​ൽ​ ​പി​ള്ള​ച്ചേ​ട്ട​നി​പ്പോ​ൾ​ ​സ​മാ​ധാ​നി​ക്കു​ന്ന​ത് ​വ​രു​മോ​രോ​ ​ദ​ശ​ ​വ​ന്ന​പോ​ലെ​ ​പോം​ ​എ​ന്നാ​ണ​ത്രെ.

ന​വോ​ത്ഥാ​ന​ത്തി​ന് ​പി​ന്തു​ട​ർ​ച്ച​ ​സൃ​ഷ്ടി​ക്കാ​ൻ​ ​എ​ളു​പ്പ​വ​ഴി​യൊ​ന്നു​മി​ല്ലെ​ന്ന് ​പി​ണ​റാ​യി​ ​സ​ഖാ​വ് ​തൊ​ട്ട് ​കോ​ടി​യേ​രി​ ​സ​ഖാ​വ് ​വ​രെ​യു​ള്ള​വ​ർ​ക്ക് ​ന​ല്ല​പോ​ലെ​ ​അ​റി​യാം.​ ​ന​വോ​ത്ഥാ​നം,​ ​ന​വോ​ത്ഥാ​നം​ ​എ​ന്ന് ​നാ​ഴി​ക​യ്ക്ക് ​നാ​ല്പ​ത് ​വ​ട്ടം​ ​ഉ​രു​വി​ട്ടാ​ൽ​ ​അ​ത് ​താ​നേ​ ​വ​ന്നു​കൊ​ള്ളും​ ​എ​ന്ന് ​പി.​ ​സ​ഖാ​വോ​ ​കോ.​ ​സ​ഖാ​വോ​ ​ക​രു​താ​റി​ല്ല.​ ​വി​പ്ല​വം​ ​വി​രി​യി​ക്കു​ന്ന​ത് ​പോ​ലൊ​രു​ ​ഏ​ർ​പ്പാ​ട് ​ത​ന്നെ​യാ​ണീ​ ​ന​വോ​ത്ഥാ​നം​ ​വി​രി​യി​ക്ക​ൽ​ ​ഏ​ർ​പ്പാ​ടും.


പാ​ല​ക്കാ​ട്ടെ​ ​ഷൊ​ർ​ണ്ണൂ​രി​ൽ​ ​അ​തി​നാ​ൽ​ ​ന​വോ​ത്ഥാ​നം​ ​വ​രു​ത്താ​നാ​യി​ ​ശ​ശി​ ​സ​ഖാ​വി​നെ​ ​നി​യോ​ഗി​ച്ചു.​ ​അ​തി​ലെ​ന്താ​ണി​ത്ര​ ​തെ​റ്റ് ​?​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ആ​രോ​ഗ്യം​ ​വേ​ണ്ടു​വോ​ള​മു​ള്ള​ ​ത​ടി​യാ​ണ്.​ ​അ​തി​ന​ല്പം​ ​കാ​റ്റ് ​കൊ​ള്ളി​ച്ചാ​ൽ​ ​ആ​രോ​ഗ്യം​ ​പു​ഷ്ടി​പ്പെ​ടാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​നൂ​റ്റു​ക്ക് ​നൂ​റ് ​ശ​ത​മാ​ന​വു​മാ​ണ്.​ ​കാ​ൽ​ന​ട​ ​ജാ​ഥ​യാ​വു​മ്പോ​ൾ​ ​കാ​റ്റ് ​വേ​ണ്ടു​വോ​ളം​ ​കൊ​ള്ളും,​ ​ആ​രോ​ഗ്യം​ ​പു​ഷ്ടി​പ്പെ​ടും,​ ​ന​വോ​ത്ഥാ​നം​ ​പു​ഷ്പം​ ​പോ​ലെ​ ​വി​ട​രും.


ന​വോ​ത്ഥാ​ന​മെ​ന്നാ​ൽ​ ​ച​ക്ക​യാ​ണോ​ ​മാ​ങ്ങ​യാ​ണോ​ ​എ​ന്ന് ​തി​രി​ച്ച​റി​യാ​ത്ത​ ​കോ​ല​ങ്ങ​ൾ​ ​പ​ല​തും​ ​പ​റ​യും.​ ​ഡി​ഫി​ക്കാ​രി​ക​ളെ​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​പ​ഠി​പ്പി​ക്കാ​ൻ​ ​കെ​ല്പു​ള്ള​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ആ​രോ​ഗ്യ​വു​മാ​യി​ ​ന​ട​ക്കു​ന്ന​ ​ശ​ശി​സ​ഖാ​വ് ​ജാ​ഥ​ ​ന​യി​ക്കു​മ്പോ​ഴാ​ണ് ​ന​വോ​ത്ഥാ​നം​ ​കി​ളി​ർ​ത്ത് ​വ​രി​ക​യെ​ന്ന് ​ബോ​ദ്ധ​മി​ല്ലാ​ത്ത​ ​പ​രി​ഷ​ക​ളാ​ണവ​ർ.​ ​അ​തി​നാ​ൽ​ ​കു​റ്റം​ ​പ​റ​യു​ന്ന​വ​രോ​ട് ​ഒ​ന്നേ​ ​ചോ​ദി​ക്കാ​നു​ള്ളൂ​:​ ​ഞ​ങ്ങ​ടെ​ ​ഡി​ഫി​യി​ൽ​ ​ഞ​ങ്ങ​ള് ​ന​വോ​ത്ഥാ​നം​ ​വി​രി​യി​ച്ചാ​ൽ​ ​നി​ങ്ങ​ൾ​ക്കെ​ന്താ​ ​കോ​ൺ​ഗ്ര​സേ...


ഉ​പ്പു​നി​യ​മം​ ​ലം​ഘി​ച്ച് ​ഉ​പ്പ് ​കു​റു​ക്കി​യ​ ​ആ​ളാ​ണ് ​താ​ൻ​ ​എ​ന്ന് ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​ ​ആ​രോ​ടും​ ​പ​റ​ഞ്ഞ് ​ന​ട​ക്കാ​റി​ല്ല.​ ​അ​ത് ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യു​ടെ​ ​വി​ന​യം​ ​ഒ​ന്ന് ​കൊ​ണ്ട് ​മാ​ത്ര​മാ​ണ്.​ ​നി​യ​മ​ലം​ഘ​ന​പ്ര​സ്ഥാ​ന​ത്തി​ന് ​ശേ​ഷം​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യും​ ​കൂ​ട്ട​രും​ ​ന​ട​ത്തി​യ​ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​ണ് ​ശ​ബ​രി​മ​ല​ ​അ​യ്യ​പ്പ​ന്റ​ടു​ത്ത് ​കാ​ണി​ച്ച​ത്.​ ​ചെ​ന്നി​ത്ത​ല​ഗാ​ന്ധി​യു​ടെ​ ​നി​രോ​ധ​നാ​ജ്ഞാ​ലം​ഘ​നം​ ​ഇ​തി​നോ​ട​കം​ ​ച​രി​ത്ര​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട് ​ക​ഴി​ഞ്ഞെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​പ​ക്ഷേ​ ​അ​തി​ന്റെ​ ​അ​ഹ​ങ്കാ​രം​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​ ​ല​വ​ലേ​ശം​ ​കാ​ണി​ക്കാ​റി​ല്ല.​ ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​യോ​ട് ​പോ​ലും​ ​ക.​മാ.​ന്നൊ​ര​ക്ഷ​രം​ ​ഇ​തേ​പ്പ​റ്റി​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​ ​ഉ​രി​യാ​ടി​യി​ട്ടി​ല്ല.​ ​അ​തു​കൊ​ണ്ടെ​ന്തു​ണ്ടാ​യി,​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യെ​ ​ക​ണ്ട​ ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​ ​കോ​രി​ത്ത​രി​ച്ച് ​നി​ന്നു​പോ​യി​ ​പോ​ലും.​ ​കാ​ര​ണം​ ​ഇ​ദ്ദേ​ഹ​മ​ല്ലേ​ ​നി​രോ​ധ​നാ​ജ്ഞ​ ​ലം​ഘി​ച്ച​ ​മ​ഹാ​നാ​യ​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​സേ​നാ​നി​യെ​ന്ന് ​ഓ​ർ​ത്തി​ട്ടാ​യി​രു​ന്നു​ ​അ​ത്.
ശ​ബ​രി​മ​ല​യി​ൽ​ ​ചെ​ന്ന് ​നി​രോ​ധ​നാ​ജ്ഞ​ ​ലം​ഘി​ക്കാ​ൻ​ ​അ​ഹിം​സാ​രീ​തി​യി​ലു​ള്ള​ ​സ​മ​ര​മു​റ​ക​ളാ​ലോ​ചി​ച്ചാ​ണ് ​ചെ​ന്നി​ത്ത​ല​ഗാ​ന്ധി​യും​ ​സം​ഘ​വും​ ​പു​റ​പ്പെ​ട്ട​ത്.​ ​നി​രോ​ധ​നാ​ജ്ഞ​ ​ലം​ഘി​ച്ചാ​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്തോ​ള​ണ​മെ​ന്ന് ​അ​റി​യാ​ത്ത​ ​ബെ​ഹ്റ​പ്പൊ​ലീ​സി​ന്റെ​ ​ചി​ല​ ​കി​ങ്ക​ര​ന്മാ​ർ​ ​പ​ക്ഷേ​ ​അ​തി​ന് ​ത​യ്യാ​റാ​യി​ല്ല.​ ​അ​റ​സ്റ്റ് ​ചെ​യ്യൂ,​ ​ചെ​യ്യൂ​ ​എ​ന്ന് ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​ക്ക് ​വി​ളി​ച്ച് ​പ​റ​യേ​ണ്ടി​ ​വ​ന്ന​ത് ​അ​തി​നാ​ലാ​യി​രു​ന്നു.​ ​ഉ​പ്പു​നി​യ​മം​ ​ലം​ഘി​ച്ച​പ്പോ​ൾ​ ​പോ​ലും​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​ക്ക് ​ഇ​ങ്ങ​നെ​ ​പൊ​ലീ​സി​ന്റെ​ ​ത​ല​തി​രി​ഞ്ഞ​ ​ഏ​ർ​പ്പാ​ട് ​കാ​ണേ​ണ്ടി​ ​വ​ന്നി​ട്ടി​ല്ല.​ ​'​ ​ഒ​ളി​വി​ൽ​ ​പോ​യ​ ​ക​ക്ഷി​യെ​ ​ആ​ർ​ക്കും​ ​വേ​ണ്ട,​ ​പ​ക്ഷേ​ ​പി​ടി​കൊ​ടു​ക്കി​ല്ലെ​ന്നാ​ണ് ​വാ​ശി​ ​'​ ​എ​ന്ന​ ​മ​ട്ടി​ലാ​യി​പ്പോ​യി​ ​എ​ന്നാ​വും​ ​ഇ​ത് ​ക​ണ്ട​ ​പി​ണ​റാ​യി​സ​ഖാ​വ് ​പ​റ​ഞ്ഞി​ട്ടു​ണ്ടാ​വു​ക.​ ​അ​ത് ​കാ​ര്യ​മാ​ക്കേ​ണ്ട.​ ​ഇ​നി​യും​ ​ഇ​തു​പോ​ലു​ള്ള​ ​നി​യ​മ​ലം​ഘ​ന​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​കൊ​ടു​ക്കാ​ൻ​ ​ഈ​ ​ശ​രീ​രം​ ​ബാ​ക്കി​യു​ണ്ടാ​വേ​ണ്ട​ത് ​നാ​ടി​ന്റെ​ ​ആ​വ​ശ്യ​മാ​ണ്.

ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT