ബലരാമന്റെ ഒരു ഫേസ്ബുക് വീരഗാഥ

ദ്രോണർ... | Sunday 03 March 2019 12:20 AM IST

vara

ബ​ല​രാ​മ​ന്റെ​ ​ഫേ​സ്ബു​ക്കും​ ​മി​റാ​ഷ് ​യു​ദ്ധ​വി​മാ​ന​വും​ ​ഒ​രു​മി​ച്ചു​വ​ന്നാ​ൽ​ ​പാ​കി​സ്ഥാ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഇ​മ്രാ​ൻ​ഖാ​ൻ​ ​പോ​ലും​ ​പേ​ടി​ച്ച് ​നി​ല​വി​ളി​ച്ച് ​പോ​വുക​ ​ആ​ദ്യ​ത്തെ​ ​സാ​ധ​ന​ത്തെ​ ​കാ​ണു​ന്ന​ ​മാ​ത്ര​യി​ലാ​യി​രി​ക്കും.​ ​അ​ത്ര​യ്ക്ക് ​പ്ര​ഹ​ര​ശേ​ഷി​യു​ള്ള​ ​ഇ​ന​മാ​ണ​ത്രെ​ ​വി.​ടി.​ ​ബ​ല​രാ​മ​ന്റെ​ ​ഫേ​സ്ബു​ക്ക്.​ ​ര​ണ്ടാം​ ​ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ​ ​സ​ഖ്യ​ക​ക്ഷി​ക​ൾ​ ​അ​ച്ചു​ത​ണ്ട് ​ശ​ക്തി​ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന് ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​ആ​ ​വ​ജ്രാ​യു​ധം​ ​ഏ​താ​യി​രു​ന്നു​ ​എ​ന്നാ​ണ് ​ക​രു​തു​ന്ന​ത്?​​​ ​അ​ത് ​ബ​ല​രാ​മ​ന്റെ​ ​ഫേ​സ്ബു​ക്ക് ​പേ​ജു​ക​ളാ​യി​രു​ന്നു.​ ​പ​ര​മ​ര​ഹ​സ്യ​മാ​യ​ ​ഈ​ ​വ​ജ്രാ​യു​ധം​ ​ബ​ല​രാ​മ​നാ​യി​ട്ട് ​അ​ങ്ങ​നെ​ ​പു​റ​ത്തെ​ടു​ക്കാ​റി​ല്ല.​ ​അ​റ്റ​കൈ​ക്കേ​ ​ബ​ല​രാ​മ​നി​തെ​ടു​ത്ത് ​പ​യ​റ്റാ​റു​ള്ളൂ.​ ​നി​യ​മ​സ​ഭ​യി​ലൊ​ക്കെ​ ​ബ​ഹു​മാ​ന്യ​നാ​യ​ ​മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ​ബ​ല​രാ​മ​ൻ​ ​വി​ളി​ച്ചെ​ന്നി​രി​ക്കും.​ ​പ​ക്ഷേ​ ​ബ​ല​രാ​മ​ന് ​അ​ള​ ​മു​ട്ടി​യാ​ൽ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​നെ​യും​ ​എ​ടാ​ ​വി​ജ​യാ​ ​എ​ന്നേ​ ​വി​ളി​ക്കൂ.​ ​അ​ത് ​ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണെ​ന്ന് ​മാ​ത്രം.​ ​അ​വ​നെ​പ്പേ​ടി​ച്ചീ​ ​വ​ഴി​യാ​രും​ ​ന​ട​പ്പീ​ല​ ​എ​ന്നാ​ണ​ത്രെ​ ​ആ​ ​ഫേ​സ്ബു​ക്ക് ​പേ​ജി​നോ​ടു​ള്ള​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യു​ടെ​ ​പോ​ലും​ ​ആ​റ്റി​റ്റ്യൂ​ഡ്.​ ​ബ​ല​രാ​മ​നെ​ ​ക​ണ്ടാ​ലാ​രും​ ​ഇ​ങ്ങ​നെ​യൊ​രു​ ​ഫേ​സ്ബു​ക്ക് ക​ര​ടി​ ​ഒ​ളി​ഞ്ഞി​രി​പ്പു​ള്ള​ ​ദേ​ഹി​യാ​ണെ​ന്ന് ​പ​റ​യി​ല്ല.​ ​കാ​ണു​ന്ന​തി​ല​ല്ല​ല്ലോ​ ​കാ​ര്യം!


ആ​രാ​ച്ചാ​ർ​ ​എ​ന്ന​ ​നോ​വ​ലെ​ഴു​തി​യ​പ്പോ​ൾ​ ​പോ​ലും​ ​ഈ​യൊ​രു​ ​മാ​ര​ണം​ ​കെ.​ആ​ർ.​ ​മീ​ര​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ​ഏ​റ്റ​വും​ ​പു​തി​യ​ ​ഇ​ന്റ​ലി​ജ​ന്റ്സ് ​റി​പ്പോ​ർ​ട്ട്.​ ​ആ​രാ​ച്ചാ​രെ​ക്കു​റി​ച്ച് ​ഡോ.​ലീ​ലാ​വ​തി​ടീ​ച്ച​റി​ൽ​ ​നി​ന്ന് ​വ​ന്ന​ ​പ​രാ​മ​ർ​ശ​ത്തി​ന്റെ​ ​ഞെ​ട്ട​ൽ​മാ​റും​ ​മു​മ്പെ​യാ​ണ് ​ബ​ല​രാ​മ​ന്റെ​ ​അ​മ്പ്.​ഇ​മ്രാ​ൻ​ഖാ​നെ​ ​വി​ര​ട്ടാ​ൻ​ ​ന.​മോ.​ജി​ ​പോ​ലും​ ​പ്ര​ത്യേ​ക​ ​മി​റാ​ഷ് ​അ​യ​ച്ച് ​ര​ഹ​സ്യ​മാ​യി​ ​ബ​ല​രാ​മ​നെ​യും​ ​ആ​ ​എ​ടു​ത്താ​ൽ​ ​പൊ​ങ്ങാ​ത്ത​ ​ഫേ​സ്ബു​ക്ക് ​പേ​ജി​നെ​യും​ ​രാ​യ്ക്കു​രാ​മാ​നം​ ​ശ്രീ​ന​ഗ​റി​ലെ​ത്തി​ച്ചെ​ന്ന​ ​വി​വ​രം​ ​കെ.​ആ​ർ.​ ​മീ​ര​ ​അ​റി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​അ​വ​ര​തി​നെ​ ​നി​സ്സാ​ര​വ​ത്ക​രി​ച്ചു​ക​ള​ഞ്ഞ​ത്.​ ​'​അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​രോ​ട് ​പോ​ ​മോ​നേ​ ​ബാ​ല​-​രാ​മാ,​​​ ​പോ​യി​ ​ത​ര​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ​ലൈ​ക്ക​ടി​ക്കൂ​ ​മോ​നേ​ ​എ​ന്ന് ​വാ​ത്സ​ല്യ​പൂ​ർ​വം​ ​ഉ​പ​ദേ​ശി​ക്കു​ക​"​ ​എ​ന്നാ​ണ് ​മീ​ര​ച്ചേ​ച്ചി​ ​ഫേ​സ്ബു​ക്കി​ൽ​ ​പ​രി​ഹ​സി​ച്ചു​ക​ള​ഞ്ഞ​ത്.
'​പോ​ ​മോ​നേ​ ​ബാ​ല​-​രാ​മാ​ ​എ​ന്ന​ല്ല,​​​ ​അ​തി​ന​പ്പു​റ​വും​ ​മ​ഹാ​സാ​ഹി​ത്യ​കാ​രി​ക്ക് ​പ​റ​യാം,​​​ ​എ​ന്നാ​ൽ​ ​തി​രി​ച്ച് ​പോ​ ​മോ​ളേ​ ​മീ​രേ​ ​എ​ന്നു​ ​പ​റ​യാ​നാ​ർ​ക്കെ​ങ്കി​ലും​ ​തോ​ന്നി​യാ​ൽ​ ​ആ​ ​പേ​ര് ​അ​ല്പം​ ​പോ​ലും​ ​ഭേ​ദ​ഗ​തി​പ്പെ​ടു​ത്ത​രു​തെ​ന്ന് ​ഏ​വ​രോ​ടും​ ​അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു​"​ ​എ​ന്നാ​ണ് ​ബ​ല​രാ​മ​ന്റെ​ ​ഫേ​സ്ബു​ക്ക് ​മ​റു​പ​ടി.​ ​ഇ​തി​നെ​ ​സ്ത്രീ​വി​രു​ദ്ധം​ ​എ​ന്നെ​ല്ലാം​ ​വി​മ​ർ​ശി​ച്ച് ​ചി​ല​ ​ഏ​ടാ​കൂ​ട​ങ്ങ​ൾ​ ​രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.​ ​ഇ​തി​ലും​ ​വ​ലു​ത് ​ഫേ​സ്ബു​ക്ക് ​മാ​ള​ത്തി​ലൊ​ളി​ഞ്ഞ് ​കി​ട​പ്പു​ള്ള​ത് ​കൊ​ണ്ട് ​അ​വ​ർ​ക്കെ​ല്ലാം​ ​ന​ല്ല​ത് ​വ​ര​ട്ടെ​യെ​ന്ന് ​മാ​ത്ര​മേ​ ​ഇ​ത്ത​രു​ണ​ത്തി​ൽ​ ​ഉ​പ​ദേ​ശി​ക്കാ​നു​ള്ളൂ.


ബ​ല​രാ​മ​ൻ​ ​പ​റ​ഞ്ഞ​ ​ആ​ ​ഭേ​ദ​ഗ​തി​ ​എ​വ്വി​ധ​മാ​ക​ണ​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യാ​ൽ​ ​അ​ണി​ക​ളു​ടെ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​അ​ക​റ്റു​മ​ല്ലോ​ ​എ​ന്ന് ​മീ​ര​ച്ചേ​ച്ചി​ ​വീ​ണ്ടും​ ​ഉ​പ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​കൊ​ണ്ടി​ട്ടും​ ​പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ​ ​പി​ന്നെ​ ​മീ​ര​ച്ചേ​ച്ചി​യോ​ട് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ല!


ആ​പ​ത്ബാ​ന്ധ​വ​നും​ ​ആ​ശ്രി​ത​വ​ത്സ​ല​നു​മാ​യ​ ​ന.​മോ.​ജി​യു​ടെ​ ​സ്വ​ഭാ​വ​വി​ശേ​ഷ​ങ്ങ​ൾ​ ​സ്വീ​ഡ​നി​ലെ​ ​കോ​ത്താ​യി​മു​ക്കി​ലി​രു​ന്ന് ​കൊ​ണ്ട് ​ഏ​ത് ​എ​റി​ക്സ​ണി​നാ​യാ​ലും​ ​തി​രി​ച്ച​റി​യാ​നാ​യെ​ന്ന് ​വ​രി​ല്ല.​ ​ആ​പ​ത്ബാ​ന്ധ​വ​നേ​ ​ശ​ര​ണ​മെ​ന്റ​യ്യ​പ്പാ,​ ​വി​ല്ലാ​ളി​വീ​ര​നേ​ ​ശ​ര​ണ​മെ​ന്റ​യ്യ​പ്പാ​ ​എ​ന്ന് ​ഏ​ത് ​പാ​തി​രാ​വി​ലും​ ​സു​വ​ർ​ണാ​വ​സ​രം​ ​ശ്രീ​ധ​ര​ൻ​പി​ള്ള​ച്ചേ​ട്ട​ൻ​ ​ന.​മോ.​ജി​യെ​ ​ക​ണ്ടാ​ൽ​ ​ഉ​ച്ച​ത്തി​ൽ​ ​വി​ളി​ച്ചു​പോ​വു​മാ​യി​രു​ന്നു.​ ​അ​മി​ത് ​ഷാ​ജി​യ​ണ്ണ​നെ​ ​ക​ണ്ടാ​ലും​ ​അ​തു​ത​ന്നെ​യാ​യി​രു​ന്നു​ ​പി​ള്ള​ച്ചേ​ട്ട​ന്റെ​ ​മ​നോ​നി​ല.​ ​ആ​ ​മ​നോ​നി​ല​ ​മാ​റ്റി​യെ​ടു​ക്കാ​ൻ​ ​ലോ​ക​ത്തൊ​രു​ ​മ​ന​ശ്ശാ​സ്ത്ര​ജ്ഞ​നും​ ​സ​ഞ്ച​രി​ക്കാ​ത്ത​ ​വ​ഴി​യി​ലൂ​ടെ​ ​വി. ​മു​ര​ളീ​ധ​ർ​ജി​ ​സ​ഞ്ച​രി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​മി​ത് ​ഷാ​ജി​യ​ണ്ണ​ൻ​ ​എ​ങ്ങ​നെ​ ​പെ​രു​മാ​റു​മെ​ന്ന് ​തീ​ർ​ച്ച​യി​ല്ലാ​ത്ത​ത് ​കാ​ര​ണം​ ​വേ​ണ്ടെ​ന്നു​വ​ച്ചു!​ ​അ​തു​പോ​ട്ടെ,​ ​സാ​ര​മി​ല്ല.


ന.​മോ.​ജി​യാ​രാ​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​ത് ​ന​മ്മു​ടെ​ ​ന​മ​ശ്ശി​വാ​യം​ ​പ​ര​മ​ശി​വേ​ട്ട​ന​ല്ലേ​ ​എ​ന്ന് ​ചോ​ദി​ക്കു​ന്ന​ ​പ്ര​കൃ​ത​മാ​ണ് ​സ്വീ​ഡി​ഷ് ​ക​മ്പ​നി​യാ​യ​ ​എ​റി​ക്സ​ണി​ന്റേ​ത്.​ ​എ​ന്നു​വ​ച്ച് ​അ​നി​ൽ​ ​അം​ബാ​നി​മു​ത​ലാ​ളി​ക്ക് ​അ​തി​നോ​ട് ​വി​രോ​ധ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.​ ​പാ​വം​ ​എ​റി​ക്സ​ൺ,​ ​ജ​ന​റ​ൽ​നോ​ള​ജി​ൽ​ ​വീ​ക്ക് ​ആ​യ​ ​ക​ക്ഷി​യ​ല്ലേ​ ​എ​ന്ന് ​സ​മാ​ധാ​നി​ക്കു​ക​യാ​ണ് ​അ​നി​ലം​ബാ​നി​ച്ചേ​ട്ട​ൻ​ ​ചെ​യ്ത​ത്.​ ​ന.​മോ.​ജി​യെ​ ​അ​റി​യാ​ത്ത​ ​എ​റി​ക്സ​ൺ​ ​ക​മ്പ​നി​ക്കാ​ർ​ക്ക് ​ദേ​ശ​സ്നേ​ഹ​മെ​ന്താ​ണെ​ന്ന് ​തി​രി​ച്ച​റി​യ​ണ​മെ​ന്ന് ​ന​മു​ക്കാ​ർ​ക്കും​ ​വാ​ശി​ ​പി​ടി​ക്കാ​നാ​വി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​അ​നി​ൽ​ ​അം​ബാ​നി​മു​ത​ലാ​ളി​ ​വാ​ശി​ ​പി​ടി​ക്കാ​തി​രു​ന്ന​തും.​ ​പ​ക്ഷേ​ ​എ​റി​ക്സ​ണി​ന് ​ക​ണ്ണും​ ​മൂ​ക്കും​ ​നോ​ട്ട​മു​ണ്ടാ​യി​ല്ല.​ ​അ​തു​കൊ​ണ്ട് ​അം​ബാ​നി​ ​മു​ത​ലാ​ളി​യു​ടെ​ ​ദേ​ശ​സ്നേ​ഹ​ത്തി​ന് ​ക​പ്പ​ല​ണ്ടി​ ​പൊ​തി​ഞ്ഞു​കെ​ട്ടു​ന്ന​ ​ക​ട​ലാ​സി​ന്റെ​ ​വി​ല​ ​പോ​ലും​ ​ക​ല്പി​ക്കാ​ൻ​ ​ക​ണ്ണി​ൽ​ ​ചോ​ര​യി​ല്ലാ​ത്ത​ ​എ​റി​ക്സ​ൺ​ ​ത​യ്യാ​റാ​യി​ല്ല.


സു​പ്രീം​കോ​ട​തി​യു​ടെ​ ​മ​നോ​നി​ല​യാ​ണ് ​അ​തി​ലു​മേ​റെ​ ​അ​പ​ക​ട​ക​ര​മാ​യി​പ്പോ​യ​ത് ​എ​ന്നോ​ർ​ക്കു​മ്പോ​ഴാ​ണ് ​അം​ബാ​നി​മു​ത​ലാ​ളി​ക്ക് ​ക​ണ്ണു​നീ​ർ​ ​ധാ​ര​ധാ​ര​യാ​യി​ ​ഒ​ഴു​കു​ന്ന​ത്.​ ​ദേ​ശ​സ്നേ​ഹ​ത്തി​ന് 453​ ​കോ​ടി​ ​അ​ല്പം​ ​കൂ​ടി​പ്പോ​യ​ത​ല്ലേ​ ​എ​ന്ന് ​സം​ശ​യി​ച്ച​ത് ​കൊ​ണ്ടാ​ണ് ​കോ​ട​തി​ ​പ​റ​ഞ്ഞി​ട്ടും​ ​എ​റി​ക്സ​ൺ​ ​ക​മ്പ​നി​ക്ക് ​മു​ത​ലാ​ളി​ ​ആ​ ​കോ​ടി​ ​കൊ​ടു​ക്കാ​ൻ​ ​മ​ടി​ച്ചു​നി​ന്ന​ത്.​ ​എ​ന്നി​ട്ടും​ ​കോ​ട​തി​ ​അ​തി​ന്,​ ​ആ​ ​ദേ​ശ​സ്നേ​ഹ​ത്തി​ന്,​ ​വി​ല​ ​പ​റ​ഞ്ഞു​ ​ക​ള​ഞ്ഞു​!​ ​കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ​ഒ​രു​ ​കോ​ടി​ ​കൊ​ടു​ക്ക​ണ​മ​ത്രെ.
അ​ല്ലെ​ങ്കി​ലും​ ​ദേ​ശ​സ്നേ​ഹം​ ​അ​ങ്ങ​നെ​യി​ങ്ങ​നെ​യൊ​ന്നും​ ​ത​ഴ​ച്ചു​വ​ള​രി​ല്ല.​ ​വ​യ​ല​റി​ഞ്ഞ് ​വി​ത്തി​ട​ണ​മെ​ന്ന് ​പ​ണ്ടാ​രാ​ണ്ടോ​ ​പ​റ​ഞ്ഞി​ട്ടി​ല്ലേ.​ ​അ​തു​ത​ന്നെ​യാ​ണ് ​ന.​മോ.​ജി​യും​ ​ചെ​യ്തു​വ​രു​ന്ന​ത്.​
ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT