പ​രീ​ക്ഷാ​ക്കാ​ലം ആ​ഹാ​ര​ത്തിൽ ന​ല്ല​ ​ശ്ര​ദ്ധ​ ​വേ​ണം

Tuesday 12 February 2019 4:26 PM IST
food-exam

പ​രീ​ക്ഷാ​ക്കാ​ലം​ ​എ​ത്തി​ക്ക​ഴി​ഞ്ഞു.​ ​കു​ട്ടി​ക​ൾ​ക്കും​ ​ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും​ ​ടെ​ൻ​ഷ​ൻ​ ​കൂ​ടു​ന്ന​ ​കാ​ലം.​ ​ഇൗ​ ​സ​മ​യം​ ​ഉ​റ​ക്ക​മി​ള​ച്ചും​ ​ഭ​ക്ഷ​ണം​ ​വെ​ടി​ഞ്ഞും​ ​പ​ഠി​ക്കു​ന്ന​ത് ​കു​ട്ടി​ക​ളു​ടെ​ ​ശീ​ല​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​ത് ​ന​ല്ല​ത​ല്ല.


പ​ഠ​ന​ത്തോ​ടൊ​പ്പം​ ​പ്ര​ധാ​ന​മാ​ണ് ​ശ​രീ​ര​ത്തി​ന്റേ​യും​ ​മ​ന​സി​ന്റേ​യും​ ​ആ​രോ​ഗ്യ​വും.​ ​പ​രീ​ക്ഷ​യി​ൽ​ ​ന​ന്നാ​യി​ ​ശോ​ഭി​ക്കാ​ൻ​ ​ന​ന്നാ​യി​ ​പ​ഠി​ക്കു​ന്ന​തോ​ടൊ​പ്പം​ ​ന​ല്ല​ ​ഭ​ക്ഷ​ണ​വും​ ​ക​ഴി​ക്കേ​ണ്ട​തു​ണ്ട്.​ ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണം​ ​മു​ത​ൽ​ ​അ​ത്താ​ഴം​ ​വ​രെ​ ​ശ്ര​ദ്ധ​യോ​ടെ​ ​ക്ര​മീ​ക​രി​ക്ക​ണം.


ഏ​റ്റ​വും​ ​പോ​ഷ​ക​മൂ​ല്യ​മാ​യ​ ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണം​ ​ത​ന്നെ​ ​തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.​ ​ആ​വി​യി​ൽ​ ​വേ​വി​ച്ചെ​ടു​ത്ത​ ​ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് ​ദ​ഹ​ന​ത്തി​ന് ​ന​ല്ല​ത്.​
​പാ​ൽ,​ ​മു​ട്ട,​ ​പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ര​ക്ത​ത്തി​ലെ​ ​റ്റൈ​റോ​സി​ന്റെ​ ​(​അ​മി​നോ​ ​ആ​സി​ഡ്)​ ​അ​ള​വി​നെ​ ​വ​ർ​ദ്ധി​പ്പി​ച്ച് ​കു​ട്ടി​ക​ളു​ടെ​ ​ത​ല​ച്ചോ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്നു.


എ​ങ്ങ​നെ​ ​എ​പ്പോ​ൾ​ ​ക​ഴി​ക്ക​ണം
നാ​ല് ​നേ​രം​ ​വ​യ​റ് ​നി​റ​യ്ക്കാ​തെ​ ​ഇ​ട​വി​ട്ട് ​പോ​ഷ​ക​മൂ​ല്യ​മു​ള്ള​ ​ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​ ​വ​ഴി​ ​കു​ട്ടി​ ​ഉ​ന്മേ​ഷ​വാ​നാ​യി​രി​ക്കു​ക​യും​ ​പ​ഠ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ക​യും​ ​ചെ​യ്യും.

വെ​ള്ളം​ ​അ​ത്യാ​വ​ശ്യം
ധാ​രാ​ളം​ ​വെ​ള്ളം​ ​കു​ടി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ജ​ലാം​ശം​ ​ശ​രീ​ര​ത്തി​ൽ​ ​കു​റ​ഞ്ഞാ​ൽ​ ​പ​ഠ​ന​ത്തെ​ ​അ​ത് ​കാ​ര്യ​മാ​യി​ ​ബാ​ധി​ക്കും.​ ​വെ​ള്ളം​ ​ധാ​രാ​ളം​ ​അ​ട​ങ്ങി​യ​ ​പ​ഴ​ങ്ങ​ൾ​ ​(​ത​ണ്ണി​മ​ത്ത​ൻ,​ ​ഓ​റ​ഞ്ച്,​ ​മ​ധു​ര​ ​നാ​ര​ങ്ങ​)​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക.​ ​തി​ള​പ്പി​ച്ചാ​റ്റി​യ​ ​വെ​ള്ളം,​ ​പ​ഴ​ച്ചാ​റു​ക​ൾ,​ ​നാ​ര​ങ്ങാ​വെ​ള്ളം,​ ​മോ​രി​ൻ​വെ​ള്ളം,​ ​ക​രി​ക്കി​ൻ​വെ​ള്ളം​ ​തു​ട​ങ്ങി​യ​വ​ ​കു​ടി​ക്കു​ക.കു​ട്ടി​ക​ൾ​ക്ക് ​ഒ​രു​ ​ദി​വ​സ​ത്തേ​ക്കു​ള്ള​ ​ഭ​ക്ഷ​ണം​ ​ചി​ട്ട​പ്പെ​ടു​ത്തു​മ്പോ​ൾ​ ​മാം​സ്യ​ത്തി​ന്റെ​ ​സ്ഥാ​നം​ ​ഉ​റ​പ്പു​വ​രു​ത്ത​ണം.​ ​പാ​ൽ,​ ​മു​ട്ട,​ ​മ​ത്സ്യം​ ​(​ഒ​മേ​ഗ​ 3​ ​അ​ട​ങ്ങി​യ​ ​മ​ത്തി,​ ​അ​യ​ല,​ ​ചൂ​ര​)​ ​പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ശ​രീ​ര​ക​ല​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​നി​വാ​ര്യ​മാ​ണ്.​ ​ജീ​വ​കം​ ​ബി,​ ​സി,​ ​സി​ങ്ക് ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ത​ല​ച്ചോ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്നു.​ ​
(തുടരും)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH