വേനൽക്കാലത്ത് ഐസ്ക്രീമും കൂൾ ഡ്രിങ്ക്സും ഉപയോഗിക്കുന്നത് ദോഷം ചെയ്യുമോ

Sunday 10 March 2019 1:14 AM IST

food-

വേനൽക്കാലത്തെ ഭക്ഷണം ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നുണ്ട്. അവ ഏതെന്ന് അറിഞ്ഞ് ഒഴിവാക്കുന്നതാണ് നല്ലത്. എരിവും പുളിയും ഉൾപ്പടെയുള്ള എല്ലാ മസാലകളും വേനൽക്കാലത്ത് ഒഴിവാക്കുക. മാംസാഹാരം ചൂടു വർദ്ധിപ്പിക്കുകയും ​ ദഹനപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.


ഡയറ്ര് ചെയ്യുന്നവരുടെ ഒരു പ്രധാന ഭക്ഷണമായ ചപ്പാത്തി നല്ലതാണെങ്കിലും വേനൽക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ദഹനത്തിന് കൂടുതൽ സമയമെടുക്കുകയും ചെയ്യും.


എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ചൂടുകാലത്ത് പാടേ ഉപേക്ഷിക്കുക. വേനൽക്കാലത്ത് സുലഭമായി ലഭിയ്ക്കുന്നതാണെങ്കിലും മാങ്ങയും ശരീരത്തിന്റെ ചൂട് കൂട്ടും. മിതമായ തോതിൽ കഴിക്കുന്നതാണ് നല്ലത്.


പാലുത്‌പന്നങ്ങൾ,​ പിസ, ബർഗർ,​ പഫ്‌സ് തുടങ്ങിയവ ഒഴിവാക്കണം. ഐസ്‌ക്രീം, കൂൾഡ്രിങ്ക്സ് എന്നിവ ചൂടിന് താത്‌കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുമെന്നറിയുക.


ചായ, കാപ്പി എന്നിവ ഒഴിവാക്കി നാരങ്ങാവെള്ളം,​ സംഭാരം,​ ഇളനീര് എന്നിവ കഴിക്കുക. ഡ്രൈ ഫ്രൂട്സിന്റെ ഉപയോഗം വേനൽക്കാലത്ത് പരമാവധി ഒഴിവാക്കുക. ഇവ ശരീരത്തിന്റെ താപനില ഉയർത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH