മെലിഞ്ഞ വിഷമം മാറ്റാം, വണ്ണം വയ്ക്കാൻ പത്ത് വഴികളിതാ

Sunday 06 January 2019 12:18 PM IST
food
  • അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ധാന്യങ്ങൾ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
  • മത്സ്യം, മാംസം, പയറുവർഗങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • ഓരോ ദിവസവും കഴിക്കുന്ന ചോറിന്റെ അളവിൽ ചെറിയ വർദ്ധനവ് വരുത്തുക.
  • പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുക.
  • ധാരാളം പഴവർഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.
  • തൈരും ഉപ്പേരിയും ചേർന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം.
  • വെള്ളം മാത്രം കുടിക്കാതെ, കാലറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകൾ, പാൽ എന്നിവ ഉദാഹരണം. ഇടയ്ക്ക് ഒരു സോഡാ കുടിക്കാം.
  • ആഹാരത്തിന് കൃത്യസമയം പാലിക്കണം.
  • തൈറോയ്ഡ്,ഡയബറ്റിക്ക് മുതലായവ മൂലവും ശരീരം മെലിഞ്ഞ് പോകുന്നതിന് കാരണമാകുന്നു. അതിനാൽ രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് നന്നായിരിക്കും.
  • ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തിൽ ഇട്ട് വയ്ക്കുക. പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം കുടിക്കുക. ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് വണ്ണം വയ്ക്കാൻ സഹായിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH