രോഗമകറ്റാൻ വെളുത്തുള്ളി

Friday 09 November 2018 12:23 AM IST
garlic

വെളുത്തുള്ളി വെറുമൊരു രുചിക്കൂട്ടല്ല. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക, രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറയ്ക്കുക, ഹൃദ്രോഗം അകറ്റുക എന്നീ സവിശേഷ ഗുണങ്ങൾ കൂടിയുണ്ടിതിന്. മഗ്നീഷ്യം, വിറ്റമിൻ ബി 6, വിറ്റമിൻ സി, സെലെനിയം, ചെറിയ അളവിൽ കാത്സ്യം, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിൻ ബി 1 എന്നിവയാൽ സമ്പുഷ്ടമാണ് വെളുത്തുള്ളി. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ കഴിവുണ്ട്.

വെളുത്തുള്ളിയിലുള്ള അജോയീൻ രക്തം കട്ടപിടിക്കുന്നത് തടയും. ഹൃദയാഘാതത്തിൽ നിന്ന് സംരക്ഷണം നൽകുന്നു. പ്രായമേറുമ്പോൾ ഹൃദയത്തിലെ രക്ത ധമനികൾക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടാറുണ്ട്. ഇതിനെ വെളുത്തുള്ളി പ്രതിരോധിക്കും.

ആസ്തമ, ശ്വാസംമുട്ടൽ, ക്രോണിക്ക് ബ്രോങ്കൈറ്റീസ് എന്നിവയ്‌ക്ക് ശമനം നൽകും. ഇൻസുലിൻ വർധിപ്പിച്ച് പ്രമേഹം നിയന്ത്രിക്കും.

ശരീരത്തിൽ ഇരുമ്പിനെ കൂടുതലായി ആഗിരണം ചെയ്യുന്നത് ഫെറോപോർട്ടിൻ എന്ന പ്രോട്ടീനാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ഡൈ അലൈൽ സൾഫൈഡ് ഇവയുടെ ഉൽപ്പാദനം വർധിപ്പിച്ച് ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH