പനിയും ജലദോഷവും ശമിക്കാൻ മല്ലിയിലുണ്ട് പരിഹാരം

Friday 08 March 2019 12:56 AM IST

health

പൊട്ടാസ്യം, അയേൺ, വൈറ്റമിൻ, എ, കെ, സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാൽസ്യം എന്നിവടയങ്ങിയ മല്ലി മികച്ച ഔഷധമാണ്. പച്ചമല്ലി ചതച്ചിട്ട വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ പരിഹരിക്കും. കരളിന്റെയും കുടലിന്റെയും ആരോഗ്യത്തിനും സഹായിക്കും. 10 ഗ്രാം മല്ലി ചതച്ച് തിളപ്പിച്ചാറ്റിയ രണ്ടു ലിറ്റർ വെള്ളത്തിലിട്ട് വയ്‌ക്കുക. പുലർച്ചെ വെറുംവയറ്രിൽ ഇത് കുടിക്കുന്നത് പ്രമേഹം ശമിപ്പിക്കും. ഇൻസുലിൻ ഉത്‌പാദനം ശക്തിപ്പെടുത്തി പഞ്ചസാരയുടെ അളവു കുറച്ചാണിത് സാദ്ധ്യമാക്കുന്നത്. തൈറോയ്ഡ് ശമിപ്പിക്കാനും അമിതവണ്ണം തടയാനും സഹായിക്കും.

ഇരുമ്പ് സമ്പുഷ്ടമായതിനാൽ വിളർച്ച തടയും. നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിച്ചും ചീത്ത കൊളസ്‌ട്രോളാൾ കുറച്ചും ഹൃദയാരോഗ്യം സംരക്ഷിക്കും. രോഗപ്രതിരോധശേഷി നൽകുന്ന പാനീയമാണിത്. പനി ജലദോഷം എന്നിവ ശമിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന അണുബാധകൾ തടയാൻ ഇത് അത്യുത്തമം. ആന്റിബാക്ടീരിയൽ ഘടകങ്ങളുണ്ട് ഇതിൽ. ശരീരത്തിലെ ടോക്സിനുകൾ നീക്കി ചർമ്മത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH