ചേമ്പിലയിലുണ്ട് ആരും അറിയാത്ത ഒരു ആരോഗ്യ രഹസ്യം

Tuesday 12 March 2019 12:39 AM IST

health

ചേമ്പിന്റെ തളിരിലകൾ പോഷക സമ്പന്നമാണ്. പ്രോട്ടീൻ, ഡയറ്റെറി ഫൈബർ, ആസ്‌കോർബിക് ആസിഡ്, അയേൺ, റൈബോഫ്‌ളേവിൻ, തയാമിൻ, ഫോസ്ഫറസ്, വൈറ്റമിൻ ബി 6, വൈറ്റമിൻ സി, പൊട്ടാസ്യം, നിയാസിൻ, മാംഗനീസ്, കോപ്പർ എന്നീ ഘടകങ്ങളാണ് ചേമ്പിലയുടെ ഗുണമേന്മ. ആഴ്‌ചയിൽ മൂന്ന് തവണയെങ്കിലും കഴിച്ചാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാം. ഡയറ്റെറി ഫൈബറും മെഥിയോനൈൻ എന്ന ഘടകവുമാണിതിന് സഹായിക്കുന്നത്. നാരുകൾ ദഹനം എളുപ്പമാക്കും. കുടൽ ക്യാൻസറിനെ പ്രതിരോധിയ്ക്കും. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുകയും സ്‌ട്രോക്കിനെ പ്രതിരോധിക്കുകയും ചെയ്യും. ചേമ്പില പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇരുമ്പിനാൽ സമ്പുഷ്ടമായതിനാൽ ഹീമോഗ്ലോബിൻ ഉൽപാദനത്തിനു സഹായിക്കുന്നു. വൈറ്റമിൻ എ മയോപ്പിയ, തിമിരം എന്നിവയെ അകറ്റും. കോശനാശം തടയാൻ ഉത്തമമാണ് ചേമ്പില. ഇതിലെ ഫിനോളിക് ആസിഡ്, കരാറ്റനോയ്ഡുകൾ എന്നിവയെല്ലാം ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളവയാണ്. ചർമത്തിന്റ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കും. തടി കുറയ്ക്കാൻ സഹായകമാണ്. ഒപ്പം ശരീരത്തിന് ഊർജവും നൽകുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH