രക്തം കട്ട പിടിക്കാതിരിക്കാൻ ഹെപാരിൻ വേണം

Tuesday 08 January 2019 2:39 PM IST
health-care

ഇ.സി.എം .ഒ ചികിത്സയിൽ ഉപയോഗിക്കുന്നതിൽ പ്രധാനപ്പെട്ടതാണ് പുറത്തെത്തുന്ന രക്തം പമ്പ് വഴി മറ്റ് ഘടകങ്ങളിലെത്തും. ഓക്സിജനറേറ്റർ അതിപ്രധാനമായ ഘടകം കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ഒരു നേർത്ത പടലം ഇതുവഴി, രക്തത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളപ്പെടുകയും ഓക്സിജൻ ആഗിരണപ്പെടുകയും ചെയ്യുന്നു.
ഹീറ്റ് എക്സ്‌ചേഞ്ചർ രക്തത്തിന്റെ താപനില ക്രമീകരിക്കാനുപയോഗിക്കുന്നു.

രോഗിയുടെ കഴുത്തിലെയോ, അരക്കെട്ടിലെയോ രക്തധമനികളിൽ നിന്നാണ് രക്തം പുറത്തേക്കോ അകത്തേക്കോ എത്തിക്കുന്നത്. രക്തം കട്ട പിടിക്കാതിരിക്കാൻ ഹെപാരിൻ എന്ന മരുന്ന് ഈ പ്രക്രിയയ്ക്ക് അത്യന്താപേക്ഷിതമാണ്.
പിന്നീട് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണഗതിയിലെത്തുമ്പോൾ ക്രമേണ രോഗിയെ ഈ മെഷിനിൽ നിന്ന് വേർപെടുത്തുന്നു.ഉപയോഗിക്കുന്ന സന്ദർഭങ്ങൾ

1. വീനോ ആർട്ടീരിയൽ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകുന്നതിനാൽ, താഴെപ്പറയുന്ന അവസ്ഥയിൽ ഉപയോഗിക്കുന്നു.

മാരകമായ ഹൃദയാഘാതം
വൈറൽ മയോകാർഡൈറ്റിസ്
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഹൃദയത്തിന് സംഭവിച്ചേക്കാവുന്ന ക്ഷതങ്ങൾ തരണം ചെയ്യാൻ.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുൻപോ, പിൻപോ
മാറ്റിവയ്ക്കുന്നതിന് അനുയോജ്യമായ ഹൃദയം ലഭിക്കുന്നതുവരെ ഇടക്കാലാശ്വാസമായി

2. വീനോ വീനസ് ശ്വാസകോശത്തിന് മാത്രം വിശ്രമം നൽകുന്നു. ഹൃദയം പ്രവർത്തനക്ഷമമാണെങ്കിൽ മാത്രമേ, ഇതുപയോഗിക്കാൻ സാധിക്കുകയുള്ളൂ.

പക്ഷിപ്പനി മുതലായ രോഗങ്ങളിൽ, സംഭവിക്കുന്ന തീവ്രമായ ശ്വാസകോശ രോഗങ്ങൾ, അഥവാ എ.ആർ.ഡി.എസ്.
ശ്വാസകോശത്തിന് സംഭവിക്കുന്ന മാരകമായ ക്ഷതങ്ങൾ തീപിടിത്തത്തിലെ പുക, അല്ലെങ്കിൽ, റോഡപകടങ്ങൾ മൂലം.
ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുൻപോ, പിൻപോ.
നവജാത ശിശുക്കളിൽ കാണപ്പെടുന്ന ശ്വാസകോശത്തിന്റെ വളർച്ചക്കുറവ്, ഡയഫ്രമാറ്റിക് ഹെർണിയ മുതലായവ.


ഡോ. സുജിത്. വി.ഐ
കൺസൾട്ടന്റ്
ഡിപ്പാർട്ട്‌മെന്റ് ഒഫ്
കാർഡിയോതൊറാസിക്
സർജറി
എസ്.യു.ടി ഹോസ്പിറ്റൽ,
പട്ടം,ഫോൺ: 9074919214

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH