കാൻസർ തിരിച്ചറിയാം തുടക്കത്തിൽത്തന്നെ, തള്ളിക്കളയരുത് ഈ ലക്ഷണങ്ങൾ

Thursday 07 February 2019 11:44 AM IST
cancer

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ചിലതരം കാൻസറുകളുടെ വ്യാപനവും അതിലുള്ള സങ്കീർണതകളും ലഘുകരിച്ചുവരുന്നതായി കണ്ടുവരുന്നു. ജനിതകമായ ഒട്ടേറെ ഘടകങ്ങളും കാൻസർ എന്ന രോഗത്തിന് വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ഒരിക്കൽ കാൻസർ നമ്മുടെ ശരീരത്തിൽ വ്യാപിച്ചുകഴിഞ്ഞാൽ ചികിത്സ ഫലപ്രാപ്തിയിലെത്തിയെന്ന് വരില്ല. കാൻസർ രോഗ ചികിത്സയിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് മറ്റ് അവയവങ്ങളിലേക്ക് പെട്ടെന്നുള്ള വ്യാപനം. അതായത് രക്തക്കുഴലുകൾ, നാഡീവ്യൂഹങ്ങൾ എന്നിവയിലെല്ലാം കാൻസർ ബാധിക്കുന്നു. മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ആന്തരീക അവയവങ്ങളെ ബാധിക്കുന്ന കാൻസർ പെട്ടെന്ന് തന്നെ വ്യാപിക്കുകയും ലക്ഷണങ്ങൾ കാണി ക്കുകയും ചെയ്യുന്നു.

പ്രകടമായ ലക്ഷണങ്ങൾ ഒന്നും തന്നെ ചിലപ്പോൾ കാൻസർ രോഗികളിൽ കാണാതെയും രോഗവ്യാപനമുണ്ടാകാം. എന്നാൽ എല്ലാ ലക്ഷണങ്ങളും കാൻസർ ആകണമെന്നില്ല. ഉദാഹരണത്തിന് പാൻക്രിയാസിൽ ഉണ്ടാകുന്ന കാൻസർ കാലുകളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും രക്തം കട്ടിയാവുകയും ചെയ്യുന്നു. ശ്വാസകോശ കാൻസർ രോഗികളിൽ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതായി കണ്ടുവരുന്നു. ഇങ്ങനെയുള്ള രോഗി കളുടെ നാഡികൾക്കും, പേശികൾക്കും നാശം സംഭവിക്കുകയും സാരമായി ദൗർബല്യം ഉണ്ടാകുകയും ചെയ്യുന്നു.

കാൻസറിന്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ

1. യാതൊരു ലക്ഷണങ്ങളും നൽകാതെ ഭാരം കുറയുക
കാൻസർ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അകാരണമായി ശരീരഭാരം കുറഞ്ഞു വരുക എന്നത്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെയില്ലാതെ ശരീരഭാരം കുറഞ്ഞുവരുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആകെ ശരീരഭാരത്തിൽ നിന്നും 5 കിലോഗ്രാമോ അതിൽ കൂടുതലോ അകാരണമായി കുറയുന്നത് കാൻസർ രോഗത്തിന്റെ പ്രാഥമിക ലക്ഷണമായി കണക്കാക്കാവുന്നതാണ്. സാധാരണയായി പാൻക്രിയാസ്, അന്നനാളം, ഉദരം, ശ്വാസകോശം എന്നിവകളിലുണ്ടാകുന്ന കാൻസറിന്റെ പ്രഥമ ലക്ഷണങ്ങളിലൊന്നായി ശരീരഭാരം കുറയുന്നതിനെ കണക്കാക്കാവുന്നതാണ്.

2. തുടർച്ചയായ പുറം വേദന

ശാരീരികാവശതയുടെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ് പുറം വേദന. ചെറിയൊരളവു വരെ മാത്രം കാൻസർ ലക്ഷണങ്ങളുടെ തുടക്കമായി ഇതിനെ കണക്കാക്കാറുണ്ട്. കാരണം അവയവങ്ങളിൽ ബാധിക്കുന്ന കാൻസറിന്റെ ബുദ്ധി മുട്ടുകളിലൊന്നാണ് നട്ടെല്ലിനുള്ളിലെ വേദന, ഉദാഹരണമായി പ്രോസ്റ്റേറ്റ് കാൻസർ ബാധിതരിൽ കലശലായ പുറംവേദന, അരക്കെട്ടിലെ വേദന, എന്നിവ കണ്ടു വരുന്നു.

3. ക്ഷീണം

ക്ഷീണം എന്ന അവസ്ഥ സാധാരണയായി വിശ്രമത്തിലൂടെ പരിഹരിക്കാവുന്നതാണ് എന്നതാണ് പൊതുവായ ധാരണ. കലശലായ ശാരീരിക ക്ഷീണം കാൻസറിന്റെ മുന്നറിയിപ്പുകളിലൊന്നായി കണക്കാക്കാം. ലുക്കീമിയ അഥവാ രക്താർബുദം പോലുള്ള കാൻസർ ലക്ഷണങ്ങൾ കണ്ടുവരുന്നവരിൽ കലശലായ ശാരീരിക ക്ഷീണം കണ്ടുവരാറുണ്ട്. ദഹന പ്രക്രിയയെ സങ്കീർണ്ണമാക്കുകയും രക്തനഷ്ടം ധാരാളമായി സംഭവിക്കുകയും ചെയ്യുന്ന 'മലാശയ കാൻസർ' പോലുള്ളവയിൽ കലശലായി ക്ഷീണം കണ്ടുവരാറുണ്ട്.

4. തൊലിപ്പുറത്തുണ്ടാകുന്ന മാറ്റം

മനുഷ്യശരീരത്തിലെ ത്വക്കിൽ ഉണ്ടാകുന്ന കാൻസർ മാത്രമല്ല പ്രത്യക്ഷത്തിൽ പുറമേ കാൻസർ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. അമിത രോമവളർച്ചയും, കണ്ണുകളിലും തൊലിപ്പുറത്തും കണ്ടുവരുന്ന കടുത്ത മഞ്ഞനിറം എന്നിവയും പരോക്ഷമായി കാൻസറിന്റെ ലക്ഷണമാവാം.

5. വായ്ക്കുള്ളിലും നാക്കിലും കണ്ടുവരുന്ന വെളുത്ത പാടുകൾ

വായ്ക്കുള്ളിലും നാക്കിലും അസാധാരണമായി കണ്ടുവരുന്ന വെളുത്തപാടുകൾ നാക്കിലേയോ വായ്ക്കുള്ളിലേയോ കാൻസറിന്റെ പ്രഥമലക്ഷണമാകാം. കാൻസർ ലക്ഷണത്തിന് മുന്നോടിയായി കണ്ടുവരുന്ന തുടർച്ചയായ അസ്വസ്ഥ തകളാകാം ഇതിലൂടെ പ്രകടമാകുന്നത്. പുകവലിയും പുകയില ചവയ്ക്കുന്നവരിലും ഇങ്ങനെയുള്ള കാൻസർ വരാറു ണ്ട്. ചികിത്സക്ക് വിധേയമാക്കിയില്ലെങ്കിൽ വെളുത്തപാടുകൾ കാൻസർ രോഗം മൂർച്ചിക്കുന്നതിന് കാരണമാകാം. ഒരു ദന്ത രോഗവിദഗ്ദ്ധന്റെയും കാൻസർ രോഗവിദഗ്ദ്ധന്റെയും സഹായത്തോടെ ചികിത്സിക്കാം.

6. മാറിടങ്ങളിൽ കണ്ടുവരുന്ന മുഴകൾ

സ്ത്രീകളിലും പുരുഷൻമാരിലും മാറിടങ്ങളിൽ കണ്ടുവരുന്ന മുഴകൾ അത്യന്തം ശ്രദ്ധവേണ്ടവയാണ്. ഏതെങ്കിലും തരത്തിലുള്ള മുഴകൾ മാറിടങ്ങളിൽ പ്രകടമാകുന്നുവെങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണേണ്ടതാണ്. പുരുഷന്മാരിൽ സ്തനാർബുദത്തിന് ജനിതകഘടന വലിയ പങ്ക് വഹിക്കുന്നുണ്ട്. സാധാരണയായി 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് ഇങ്ങനെയുള്ള കാൻസർ കണ്ടുവരുന്നത്.
പലകാൻസറുകളും ആദ്യഘട്ടത്തിൽ തിരിച്ചറിയുക പ്രയാസമാണ്. എന്നാൽ പ്രകടമായ ലക്ഷണങ്ങൾ കാണാറുണ്ട്. ശരിയായ രോഗനിർണ്ണയം കാൻസർ ചികിത്സയ്ക്ക് അനിവാര്യമാണ്. എന്നിരുന്നാലും കാൻസർ രോഗലക്ഷണങ്ങൾ പലരീതിയിലാണ് പ്രകടമാകുന്നത് എന്നത് രോഗനിർണ്ണയത്തെയും ചികിത്സയേയും സങ്കീർണ്ണമാക്കാറുണ്ട്.
കാൻസർ രോഗനിർണ്ണയവും അനുബന്ധചികിത്സയുമായി ബന്ധപ്പെട്ട് ഏത് സഹായങ്ങൾക്കും മുത്തൂറ്റ് കാൻസർ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 0468 2214400.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH