ചർമ്മത്തിന് പ്രശ്നങ്ങളുണ്ടോ?​ കാരറ്റിലുണ്ട് പരിഹാരം

Thursday 10 January 2019 12:05 AM IST
carrot

വി ​റ്റാ​മി​ൻ​ ​സി,​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​ക​ല​വ​റ​യാ​യ​ ​കാ​ര​റ്റ് ​ച​ർ​മ്മ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​നും​ ​സൗ​ന്ദ​ര്യ​ത്തി​നും​ ​മി​ക​ച്ച​ ​ഗു​ണ​ങ്ങ​ൾ​ ​സ​മ്മാ​നി​ക്കു​ന്നു.​ ​നി​ത്യ​വും​ ​കാ​ര​റ്റ് ​ജ്യൂ​സ് ​കു​ടി​ക്കു​ന്ന​ത് ​ച​ർ​മ്മ​ത്തി​ലെ​ ​പാ​ടു​ക​ളും​ ​പ്രാ​യാ​ധി​ക്യ​ത്താ​ലു​ള്ള​ ​ക​ല​ക​ളും​ ​അ​ക​റ്റാ​ൻ​ ​സ​ഹാ​യി​ക്കു​ന്നു.

കാ​ര​റ്റി​ലു​ള്ള​ ​കൊ​ളാ​ജ​ൻ​ ​എ​ന്ന​ ​പ്രോ​ട്ടീ​നാ​ണ് ​ച​ർ​മ്മ​ത്തി​ന്റെ​ ​ഇ​ലാ​സ്റ്റി​സി​റ്റി​യെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ത്.​ ​ഇ​ത് ​ചു​ളി​വു​ക​ൾ​ ​അ​ക​റ്റി​ ​ച​ർ​മ്മ​ത്തി​ന് ​യൗ​വ​നം​ ​ന​ൽ​കു​ന്നു.​ ​കാ​ര​റ്റി​ലെ​ ​ബീ​റ്റാ​ ​ക​രോ​ട്ടി​ൻ​ ​വി​റ്റാ​മി​ൻ​ ​എ​ ​ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്നു.​ ​ഇ​ത് ​ച​ർ​മ്മ​ത്തി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​അ​ക​റ്റാ​നും​ ​അ​ൾ​ട്രാ​വ​യ​ല​റ്റ് ​ര​ശ്മി​ക​ളി​ൽ​ ​നി​ന്നും​ ​ച​ർ​മ്മ​ത്തെ​ ​സം​ര​ക്ഷി​ക്കാ​നും​ ​ഉ​ത്ത​മ​മാ​ണ്.​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റും​ ​ക​രോ​ട്ടി​നോ​യി​ഡും​ ​ച​ർ​മ്മ​ത്തി​ന് ​പ്ര​തി​രോ​ധ​ശേ​ഷി​ ​ന​ൽ​കു​ന്ന​ ​ഘ​ട​ക​ങ്ങ​ളാ​ണ്.​

കാ​ര​റ്റ് ​ജ്യൂ​സ് ​കു​ടി​ക്കു​ന്ന​ത് ​ച​ർ​മ്മ​ത്തി​ൽ​ ​ജ​ലാം​ശം​ ​നി​ല​നി​റു​ത്താ​ൻ​ ​സ​ഹാ​യി​ക്കും.​ ​കു​രു​ക്ക​ൾ,​മു​ഖ​ക്കു​രു,​ ​ചൊ​റി​ച്ചി​ൽ,​ ​ തു​ട​ങ്ങി​യ​ ​ച​ർ​മ്മ​ ​രോ​ഗ​ങ്ങ​ൾ​ക്കും​ ​വി​റ്റാ​മി​ൻ​ ​എ​ ​യു​ടെ​ ​അ​ഭാ​വം​ ​കൊ​ണ്ടു​ണ്ടാ​കു​ന്ന​ ​രോ​ഗ​ങ്ങ​ൾ​ ​ത​ട​യാ​നും​ ​മി​ക​ച്ച​താ​ണ് ​കാ​ര​റ്റ്.​ ​ച​ർ​മ്മ​ത്തി​ന്റെ​ ​വ​ര​ൾ​ച്ച​ ​അ​ക​റ്റാ​നും​ ​ച​ർ​മ്മ​ത്തി​ലു​ള്ള​ ​അ​ഴു​ക്കു​ക​ൾ​ ​പു​റ​ന്ത​ള്ളാ​നും​ ​അദ്ഭുത​ശേ​ഷി​യു​ണ്ട് ​കാ​ര​റ്റി​ന്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH