സൂക്ഷിക്കണം..! വായ്പുണ്ണ് അത്ര നിസ്സാരക്കാരനല്ല

Friday 11 January 2019 4:24 PM IST
vvv

ജീ​വി​ത​ത്തി​ൽ​ ​ഒ​രി​ക്ക​ലെ​ങ്കി​ലും​ ​വാ​യ്പ്പുണ്ണ് ​വ​രാ​ത്ത​വ​ർ​ ​ഉ​ണ്ടാ​വി​ല്ല.​ ​ചി​ല​ർ​ക്ക് ​ഇ​ട​വി​ട്ട് ​വ​രി​ക​യും​ ​വേ​ദ​ന​യോ​ട് ​കൂ​ടി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​പോ​ലും​ ​പ​റ്റാ​ത്ത​ ​സ്ഥി​തി​യി​ലാ​വു​ക​യും​ ​ചെ​യ്യും. ദ​ഹ​ന​പ്ര​ക്രി​യ​യി​ലെ​ ​താ​ള​പ്പി​ഴ​ക​ളാ​ണ് ​ഒ​ട്ടു​മി​ക്ക​ ​അ​സു​ഖ​ങ്ങ​ളു​ടെ​യും​ ​കാ​ര​ണം.​ ​ദ​ഹ​നം​ ​ശ​രി​യാ​യി​ ​ന​ട​ക്കാ​ത്ത​തി​നാ​ൽ​ ​ഭ​ക്ഷ​ണം​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​ആ​ഗി​ര​ണം​ ​ചെ​യ്യാ​താ​വു​ന്നു.​​ഈ​ ​അ​വ​സ്ഥ​യി​ൽ​ ​ദ​ഹ​നേ​ന്ദ്രി​യ​ ​വ്യ​വ​സ്ഥ​ക​ളി​ൽ​ ​അ​ൾ​സ​ർ​ ​കാ​ണു​ക​യും​ ​അ​തി​ന്റെ​ ​പ്ര​തി​ഫ​ല​മെ​ന്ന​ ​രീ​തി​യി​ൽ​ ​വാ​യ​യി​ലും​ ​അ​ൾ​സ​ർ​ ​രൂ​പ​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്നു.​ ​ഇ​താ​ണ് ​വാ​യ്പ്പുണ്ണി​ന് ​കാ​ര​ണം.

ക​വി​ളി​ന്റെ​ ​ഉ​ൾ​ഭാ​ഗ​ത്തും​ ​മോ​ണ​ക​ളി​ലും​ ​നാ​ക്കി​ലും​ ​തൊ​ണ്ട​യി​ലും​ ​വെ​ളു​ത്ത​തോ​ ​ഇ​ളം​മ​ഞ്ഞ​നി​റ​ത്തി​ലോ​ ​വ്ര​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​ന്ന​താ​ണ് ​ല​ക്ഷ​ണം.​ ​ക​ടു​ത്ത​വേ​ദ​ന​യും​ ​എ​രി​വും​ ​പു​ളി​യും​ ​ത​ട്ടി​യാ​ൽ​ ​നീ​റ്റ​ലും​ ​മൂ​ലം​ ​രോ​ഗി​ ​ബു​ദ്ധി​മു​ട്ടി​ലാ​കും.സ്ഥി​ര​മാ​യി​ ​വ​രു​ന്ന​ ​പു​ണ്ണു​ക​ൾ,​ ​പ​ഴു​പ്പോ​ട് ​കൂ​ടി​യ​വ,​​​ ​മ​രു​ന്നു​ ​ക​ഴി​ച്ചി​ട്ടും​ ​മാ​റാ​തെ​ ​ആ​ഴ്ച​ക​ൾ​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​വ,​ ​ര​ക്ത​സ്രാ​വ​ത്തോ​ടെ​ ​വേ​ദ​ന​ ​ഇ​ല്ലാ​തെ​ ​ഉ​ണ്ടാ​കു​ന്ന​വ​ ​എ​ന്നി​വ​ ​ഗൗ​ര​വ​മാ​യി​ ​കാ​ണേ​ണ്ട​തു​ണ്ട്.​ ​

പു​ണ്ണു​ക​ൾ​ ​രൂ​പ​പ്പെ​ടു​ന്ന​ ​സ​മ​യ​ത്ത് ​ക​വി​ൾ​ ​ത​ട​ങ്ങ​ളി​ൽ​ ​ക​ഴല​ ​കാ​ണു​ന്നു​വെ​ങ്കി​ലും​ ​എ​ത്ര​യും​പെ​ട്ടെ​ന്ന് ​വി​ദ​ഗ്ധ​ ​ചി​കി​ത്സ​ ​ആ​വ​ശ്യ​മാ​ണ്.
ദ​ഹ​ന​വ്യ​വ​സ്ഥ​യെ​ ​ബാ​ധി​ക്കു​ന്ന​ ​അ​സു​ഖ​മാ​യ​തി​നാ​ൽ​ ​ചി​കി​ത്സ​ ​ആ​ദ്യം​ത​ന്നെ​ ​ദ​ഹ​ന​പ്ര​ക്രി​യ​യെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ക​ ​എ​ന്ന​താ​ണ്.​ ​എ​രി​വും​ ​പു​ളി​യും​ ​അ​ട​ങ്ങി​യ​ ​നാ​രു​കു​റ​ഞ്ഞ​ ​ആ​ഹാ​ര​ങ്ങ​ൾ​ ​ഉ​പേ​ക്ഷി​ക്കു​ക.​ ​എ​ളു​പ്പം​ ​ദ​ഹി​ക്കു​ന്ന​ ​ഇ​ല​ക്ക​റി​ക​ൾ,​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​മോ​ര് ​എ​ന്നി​വ​ ​ശീ​ല​മാ​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH