വെരിക്കോസ് വെയിൻ,​ അറിയേണ്ടതെല്ലാം...

ഡോ.​ഷർ​മ​ദ് ​ഖാൻ, 9447963481 | Monday 11 February 2019 3:11 PM IST
legs

ത​ടി​ച്ചും​ ​വ​ള​ഞ്ഞു​ ​പു​ള​ഞ്ഞും​ ​കാ​ണു​ന്ന​ ​സി​ര​ക​ളെ​യാ​ണ്‌​ ​വെ​രി​ക്കോ​സ് ​വെ​യി​ൻ​ ​അ​ഥ​വാ​ ​സി​രാ​ഗ്ര​ന്ഥി​ ​എ​ന്നു​പ​റ​യു​ന്ന​ത്.​ ശ​രീ​ര​ത്തി​ൽ​ ​എ​വി​ടെ​ ​വേ​ണ​മെ​ങ്കി​ലും​ ​വ​രാ​വു​ന്ന​താ​ണെ​ങ്കി​ലും​ ​സാ​ധാ​ര​ണ​യാ​യി​ ​കാ​ലു​ക​ളി​ലാ​ണ് ​ഇ​വ​ ​കാ​ണു​ന്ന​ത്.​ പാ​ദ​വു​മാ​യി​ ​ചേ​രു​ന്ന​ ​സ​ന്ധി​ക്ക​ടു​ത്താ​യി​ ​ചി​കി​ത്സി​ച്ചു​ ​ഭേ​ദ​മാ​ക്കു​വാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​വ്ര​ണ​മാ​യും​ ​പി​ന്നീ​ട് ​ഇ​വ​ ​മാ​റാ​റു​ണ്ട്. സ്ഥി​ര​മാ​യി​ ​നി​ൽ​ക്കു​ക​യോ​ ​ഇ​രി​ക്കു​ക​യോ​ ​ചെ​യ്യു​ന്ന​വ​രി​ലാ​ണ് ​ത്വ​ക്കി​ന​ടി​യി​ലെ​ ​സി​ര​ക​ളി​ലെ​ ​പോ​ക്ക​റ്റ് ​വാ​ൽ​വു​ക​ൾ​ക്ക് ​കേ​ടു​ ​വ​ന്ന് ​വെ​രി​ക്കോ​സ് ​വെ​യി​ൻ​ ​ആ​യി​ ​മാ​റു​ന്ന​ത്.​

​പാ​ര​മ്പ​ര്യ​മാ​യും,​ ​വ​ണ്ണ​ക്കൂ​ടു​ത​ൽ​ ​ഉ​ള്ള​വ​രി​ലും,​ ​ഗ​ർ​ഭി​ണി​ക​ൾ​ക്കും,​ ​പ്രാ​യ​ക്കൂ​ടു​ത​ൽ​ ​കൊ​ണ്ടും​ ​ഇ​വ​ ​ഉ​ണ്ടാ​കു​ക​യോ​ ​വ​ർ​ദ്ധി​ക്കു​ക​യോ​ ​ചെ​യ്യാം.​ ​വ​ള​രെ​ ​അ​പ​ക​ടം​ ​പി​ടി​ച്ച​ ​അ​സു​ഖ​മെ​ന്ന​ ​നി​ല​യി​ൽ​ ​ഇ​തി​നെ​ ​കാ​ണേ​ണ്ട​തി​ല്ലെ​ങ്കി​ലും​ ​അ​തു​ണ്ടാ​ക്കു​ന്ന​ ​ബു​ദ്ധി​മു​ട്ടും​ ,​വേ​ദ​ന​യും,​ ​ചി​കി​ത്സി​ച്ചാ​ലും​ ​മാ​റാ​ത്ത​ ​വ്ര​ണ​വും​ ​അ​തു​മൂ​ല​മു​ള്ള​ ​പ്ര​യാ​സ​ങ്ങ​ളും​ ​ചെ​റു​ത​ല്ല.​ ​വ്ര​ണ​ത്തി​ന് ​പ​ല​പ്പോ​ഴും​ ​ദു​ർ​ഗ​ന്ധ​വും​ ​ന​ല്ല​ ​വേ​ദ​ന​യും​ ​ഉ​ണ്ടാ​കും.

ഇ​ട​യ്ക്കി​ടെ​ ​ഹൃ​ദ​യ​ത്തി​ന്റെ​ ​ലെ​വ​ലി​ൽ​ ​കാ​ലു​ക​ൾ​ ​ഉ​യ​ർ​ത്തി​ ​കി​ട​ക്കു​ക,​ ​ചെ​റി​യ​തോ​തി​ലു​ള്ള​ ​വ്യാ​യാ​മ​ങ്ങ​ൾ​ ​ചെ​യ്ത് ​പേ​ശി​ക​ളെ​ ​ബ​ല​പ്പെ​ടു​ത്തു​ക,​ ​ശ​രീ​ര​ഭാ​രം​ ​നി​യ​ന്ത്രി​ക്കു​ക,​ ​കൂ​ടു​ത​ൽ​ ​നേ​രം​ ​നി​ന്നും​ ​ഇ​രു​ന്നു​മു​ള്ള​ ​ജോ​ലി​ ​ഒ​ഴി​വാ​ക്കു​ക,​ ​ഇ​ല​ക്ക​റി​ക​ളും​ ​പ​ഴ​വ​ർ​ഗ​ങ്ങ​ളും​ ​ധാ​രാ​ളം​ ​ക​ഴി​ക്കു​ക,​ ​കാ​ലി​ലെ​ ​മ​സി​ലു​ക​ൾ​ക്കും​ ​സി​ര​ക​ൾ​ക്കും​ ​സ​പ്പോ​ർ​ട്ട് ​ന​ൽ​കും​ ​വി​ധം​ ​സോ​ക്സ്,​ ​സ്റ്റോ​ക്കിം​ഗ്സ് ​മു​ത​ലാ​യ​വ​ ​ഉ​പ​യോ​ഗി​ക്കു​ക,​ ​ആ​യു​ർ​വേ​ദ​ ​ഔ​ഷ​ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​കാ​ലു​ക​ളി​ലെ​ ​ര​ക്ത​സ​ഞ്ചാ​രം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​ചി​കി​ത്സ​ക​ൾ​ ​ചെ​യ്യു​ക​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പ​രി​ഹാ​ര​മാ​ർ​ഗ്ഗ​ങ്ങ​ൾ.

ഡോ.​ഷർ​മ​ദ് ​ഖാൻ
സീ​നി​യർ​ ​മെ​ഡി​ക്കൽ​ ​
ഓ​ഫീ​സർ
ഗ​വ.​ആ​യുർ​വേ​ദ​ ​
ഡി​സ്‌​പെൻ​സ​റി
ചേ​ര​മാൻ​ ​തു​രു​ത്ത് ​
തി​രു​വ​ന​ന്ത​പു​രം
ഫോൺ​:9447963481

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH