തലയിൽ ദിവസവും എണ്ണ തേയ്ക്കുന്നത് എന്തിനാണെന്ന് അറിയാമോ ?

Friday 07 December 2018 3:32 PM IST
oil

ശരീരത്തെ രോഗങ്ങളിൽ നിന്ന് രക്ഷിച്ച് ആരോഗ്യം നില നിർത്താൻ സഹായിക്കുന്ന ദിനം പ്രതിയുള്ള ആചരണത്തെയാണ് ദിനചര്യ എന്ന് പറയുന്നത്. ദിവസവും എണ്ണ തേയ്ക്കുന്നത് ജര, ക്ഷീണം എന്നിവയെ ശമിപ്പിക്കുന്നു. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.നല്ല ഉറക്കവും തൊലിക്ക് മാർദ്ദവവും നൽകുന്നു.

ശിരസ്, ചെവി, പാദം എന്നിവിടങ്ങളിൽ എല്ലാ ദിവസവും എണ്ണ തേയ്‌ക്കേണ്ടതാണ്.തലയിൽ എണ്ണ തേച്ചാൽ തലയ്ക്കും ശരീരത്തിനും കുളിർമ്മയും ഉറക്കവും ലഭിക്കുന്നു.തലയിൽ ഉണ്ടാകാവുന്ന രോഗങ്ങളെ ഇല്ലാതാക്കും.മുടിക്ക് ബലവും നിറവും ലഭിക്കും.

കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങൾക്ക് വിഷയ ഗ്രഹണശക്തി വർദ്ധിക്കും.ചെവിയിൽ എണ്ണ തൊട്ടു വയ്ക്കുന്നത് ശിരസ്സിനെ ബാധിക്കുന്ന രോഗങ്ങളെ തടയുന്നു. തലവേദന, ചെവി വേദന എന്നിവ ശമിക്കുകയും ചെയ്യും.
പാദത്തിൽ എണ്ണ തേയ്ക്കുന്നത് കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെ തളർച്ചയും തരിപ്പും ഇല്ലാതാക്കുന്നു കാലിലെ തൊലിക്ക് മൃദുത്വമുണ്ടാക്കുന്നു. തൈലം തേച്ച് 30 മുതൽ 60 മിനിറ്റ് കഴിഞ്ഞ് ചൂടു വെള്ളത്തിൽ കഴുകിക്കളയേണ്ടതാണ്.ധാരാളം രോഗങ്ങൾക്ക് എണ്ണ തേപ്പ് ശമനം വരുത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH