ചൂട് കൂടുന്നു, സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ...

Friday 08 March 2019 3:04 PM IST
summer-health

ദീ​ർ​ഘ​നേ​രം​ ​ക​ഠി​ന​മാ​യ​ ​വെ​യി​ൽ​ ​കൊ​ള്ളു​മ്പോ​ൾ​ ​അ​ല്ലെ​ങ്കി​ൽ​ ​ക​ഠി​ന​മാ​യ​ ​ജോ​ലി​ ​ചെ​യ്യു​മ്പോ​ൾ​ ​മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് ​താ​പ​നി​ല​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​പ​റ്റാ​തെ​ ​വ​രി​ക​യും,​ ​ശ​രീ​ര​ത്തി​ന് ​നി​ർ​ജ​ലീ​ക​ര​ണം​ ​സം​ഭ​വി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ഇ​തി​നെ​യാ​ണ് ​സൂ​ര്യാ​ഘാ​തം​ ​എ​ന്നു​ ​പ​റ​യു​ന്ന​ത്.​ ​പ്രാ​യ​മു​ള്ള​ ​ആ​ളു​ക​ൾ,​ ​കൊ​ച്ചു​കു​ട്ടി​ക​ൾ,​ ​മ​റ്റ് ​അ​സു​ഖ​ങ്ങ​ൾ​ ​ഉ​ള്ള​വ​ർ​ ​എ​ന്നി​വ​രെ​ ​ഇ​ത് ​കൂ​ടു​ത​ലാ​യി​ ​ബാ​ധി​ച്ചു​ ​കാ​ണാ​റു​ണ്ട്.


ത​ല​വേ​ദ,​ ​ത​ല​ക്ക​റ​ക്കം,​ ​ക്ഷീ​ണം,​ ​ദാ​ഹം,​ ​ശ​രീ​ര​ത്തി​ൽ​ ​പൊ​ള്ള​ലേ​റ്റ് ​പാ​ടു​ക​ൾ,​ ​തൊ​ലി​പ്പു​റ​ത്ത് ​ചു​വ​പ്പ് ​എ​ന്ന് ​തു​ട​ങ്ങി​ ​ജ​ന്നി,​ ​അ​ബോ​ധാ​വ​സ്ഥ,​ ​വൃ​ക്ക​ക​ൾ​ക്ക് ​ത​ക​രാ​റ് ​എ​ന്നി​വ​ ​വ​രെ​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഉ​ണ്ടാ​കാം. ശ​രീ​ര​ത്തി​ന്റെ​ ​താ​പ​നി​ല​ ​അ​മി​ത​മാ​യി​ ​ഉ​യ​രു​ന്ന​ത് ​കൊ​ണ്ടും​ ​നി​ർ​ജ​ലീ​ക​ര​ണ​ത്തി​ന്റെ​ ​തോ​ത് ​അ​നു​സ​രി​ച്ചും​ ​ആ​ണ് ​ഈ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​കാ​ണു​ന്ന​ത്.


ഈ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​കാ​ണി​ച്ചാ​ൽ​ ​രോ​ഗി​യെ​ ​വേ​ഗം​ ​ത​ന്നെ​ ​ത​ണ​ൽ​ ​ഉ​ള്ള​ ​ഒ​രു​ ​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റു​ക.​ ​ശ​രീ​ര​ത്തി​ൽ​ ​ഇ​റു​കി​ക്കി​ട​ക്കു​ന്ന​ ​വ​സ്ത്ര​ങ്ങ​ൾ​ ​മാ​റ്റു​ക,​ ​ത​ണു​ത്ത​ ​വെ​ള്ള​വും​ ​മ​റ്റ് ​പാ​നീ​യ​ങ്ങ​ളും​ ​കു​ടി​ക്കാ​ൻ​ ​കൊ​ടു​ക്കു​ക​ ​എ​ന്നീ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാം.​ ​ത​ണു​ത്ത​ ​വെ​ള്ളം​ ​ശ​രീ​ര​ത്തി​ൽ​ ​ഒ​ഴി​ക്കു​ക,​ ​വീ​ശി​ക്കൊ​ടു​ക്കു​ക​യോ​ ​ഫാ​ൻ​ ​കൊ​ള്ളു​ക​യോ​ ​ചെ​യ്ത് ​ശ​രീ​ര​ ​താ​പ​നി​ല​ ​കു​റ​യ്ക്കു​ക,​ ​ഐ​സ് ​ഇ​ട്ട​ ​പാ​നീ​യ​ങ്ങ​ൾ​ ​കു​ടി​ക്കു​ക,​ ​ശ​രീ​ര​ത്തി​ൽ​ ​ഐ​സ് ​പാ​യ്‌​ക്കു​ക​ൾ​ ​വ​യ്ക്കു​ക​ ​എ​ന്നി​വ​യും​ ​ചെ​യ്യാം. പ്രാ​ഥ​മി​ക​ ​ശു​ശ്രൂ​ഷ​ ​ന​ൽ​കി​ ​ഉ​ട​ൻ​ ​ത​ന്നെ​ ​വൈ​ദ്യ​സ​ഹാ​യം​ ​തേ​ടു​ക.​ ​താ​ഴ്ന്ന​ ​ഊ​ഷ്മാ​വി​ലു​ള്ള​ ​ഡ്രി​പ്പു​ക​ൾ​ ​ന​ൽ​കി​ ​ശ​രീ​ര​ത്തി​ന്റെ​ ​താ​പ​നി​ല​ ​കു​റ​യ്ക്കാം.​ ​ഇ​തി​ന്റെ​ ​മ​ര​ണ​ ​നി​ര​ക്ക് 65​ ​ശ​ത​മാ​നം​ ​ആ​ണ്.

ത​ട​യു​ന്ന​തെ​ങ്ങ​നെ?
പ​ക​ൽ​ 11​ ​മ​ണി​ക്കും​ 3​ ​മ​ണി​ക്കും​ ​ഇ​ട​യി​ൽ​ ​വെ​യി​ൽ​ ​കൊ​ള്ളു​ന്ന​ത് ​ഒ​ഴി​വാ​ക്കു​ക.​ ​ധാ​രാ​ളം​ ​വെ​ള്ളം,​ ​ത​ണു​ത്ത​ ​പാ​നീ​യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ജോ​ലി​ ​ചെ​യ്യു​മ്പോ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ക.​ ​ത​ണു​ത്ത​ ​വെ​ള്ള​ത്തി​ൽ​ ​കു​ളി​ക്കു​ക,​ ​ഇ​റു​ക്ക​മി​ല്ലാ​ത്ത​ ​കോ​ട്ട​ൺ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ക,​ ​ശ​രീ​ര​ത്തി​ലും​ ​തു​ണി​ക​ളി​ലും​ ​ഇ​ട​യ്ക്ക് ​ത​ണു​ത്ത​ ​വെ​ള്ളം​ ​കു​ട​യു​ക,​ ​മ​ദ്യ​പാ​നം,​ ​ക​ഠി​ന​മാ​യ​ ​ശാ​രീ​രി​ക​ ​അ​ദ്ധ്വാ​നം​ ​എ​ന്നീ​ ​കാ​ര്യ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH