പ്രമേഹ രോഗിയാണോ എങ്കിൽ കാലുകളിലും വേണം ശ്രദ്ധ, അറിയണം ഇക്കാര്യങ്ങൾ

Thursday 08 November 2018 3:43 PM IST
health

പത്ത് വർഷമായി പ്രമേഹം ബാധിതരായിട്ടുള്ളവർ അവശ്യം ശ്രദ്ധ നൽകേണ്ടത് പാദങ്ങളിലാണ്. നമ്മുടെ രാജ്യത്തിൽ ഒരു വർഷം ഏകദേശം ഒരു ലക്ഷത്തിലധികം വ്യക്തികളുടെ പാദഭാഗങ്ങൾ മുറിച്ചുമാറ്റേണ്ടി വരുന്നുവെന്നത് അത്യധികം ഭീതിജനിപ്പിക്കുന്ന ഒരു കാര്യമാണ്. പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ പ്രമേഹരോഗികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും സ്വതന്ത്രചലനത്തിനു തടസ്സവും സൃഷ്ടിക്കും. കൃത്യമായതും ശ്രദ്ധയോട് കൂടിയതുമായ പാദപരിചരണം ഇത്തരം അപകടസാദ്ധ്യതകൾ ഒഴിവാക്കാൻ സഹായകമാണ്. ഗ്ലൂക്കോസ് നില നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളവർ, ഹൃദ്രോഗികൾ, വൃക്കരോഗികൾ തുടങ്ങിയവർക്ക് അപകട സാധ്യത കൂടുതലാണ്.


പാദനിരീക്ഷണം

പെരുപ്പ്, മരവിപ്പ്, സ്പർശന ശക്തിക്കുറവ്, രക്തസമ്മർദ്ദം, ചുവപ്പു നിറമുണ്ടാകൾ, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം തുടങ്ങിയവ കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉപരിതല നാഡിയിടിപ്പ് നേരത്തെ വൃണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ നഖങ്ങളിലെ കഠിനമായരോഗബാധ എന്നിവയെല്ലാം പ്രമേഹ രോഗികൾ കരുതലോടെ കാണേണ്ടതാണ്. എല്ലാ പ്രമേഹരോഗകളും കുറഞ്ഞത് വർഷത്തിലൊരിക്കലെങ്കിലും പാദങ്ങൾ അപകടസാധ്യതയിലുള്ളതാണോയെന്ന് പരിശോധിക്കേണ്ടതാണ്.

മുൻകരുതലുകൾ

1. ഗ്ലൂക്കോസ് നില നിയന്ത്രിക്കുക
2. പുകവലി, പുകയില പദാർത്ഥങ്ങൾ എന്നിവ ഉപേക്ഷിക്കുക
3. പാദരക്ഷകൾ, പാദപരിചരണം
4. ഉയർന്ന അപകടസാദ്ധ്യതയുള്ളരോഗികൾ ദിവസവും സഹായിയെ കൊണ്ട് പാദങ്ങൾ പരിശോധിപ്പിക്കുക
5. നഖത്തിന്റെകോണുകൾ തൊലിയോട്‌ചേർത്ത് വെട്ടരുത്
6. നാഡീമരവിപ്പുള്ളരോഗികൾ കൃത്യമായ അളവിലുള്ള ചെരുപ്പുകൾ, ഷൂസുകൾ, കുഷ്യനുള്ള പാദരക്ഷകൾ, മൈക്രോ സെല്ലുലാർ റബർ / പ്ലാസ്റ്റിക് കൊണ്ടുള്ള ചെരുപ്പുകൾ തുടങ്ങിയവ ഉപയോഗിക്കുക.
7. സ്ട്രാപ്പുള്ള ചെരിപ്പുകൾ ഉപയോഗിക്കുന്നത് അവ ഊരിപ്പോകാതിരിക്കാൻ സഹായിക്കും.
8. എല്ലുകൾക്ക് രൂപമാറ്റം വന്നവർ അവർക്ക്‌വേണ്ടുന്ന വിധത്തിൽ രൂപകല്പന ചെയ്ത പാദരക്ഷകളോ, നല്ല വീതിയുള്ള ചെരുപ്പുകളോ ധരിക്കുക
9. പാദങ്ങളിൽ മോയിസ്ച്ചറൈസറുകൾ ഉപയോഗിക്കുക

Dr Jibin K Thomas M.B.B.S, M.S, F.I.A.G.E.
Consultant – General& Laparoscopic Surgery
KIMS Hospital, Kottayam

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH