അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു

Monday 31 December 2018 10:48 PM IST
crime

ചെന്നൈ: മാനസിക രോഗിയായ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു. ചെന്നൈ ടി. നഗർ സ്വദേശി എൻ. വിഘ്‌നേശ്വരനാണ് (22) അമ്മ സുന്ദരവല്ലിയെ (52) കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

നഗരത്തിലെ ചേരിയിലായിരുന്നു വിഘ്നേശ്വരനും അമ്മയും താമസിച്ചിരുന്നത്.

ചെന്നൈയിൽ ഭക്ഷണവിതരണ ജോലി ചെയ്യുന്ന വിഘ്‌നേശ്വരനാണ് അമ്മയെ പരിചരിച്ചിരുന്നത്.

ശനിയാഴ്ച രാത്രി 10.30-ഓടെ ഇവരുടെ വീട്ടിലെത്തിയ വിഘ്‌നേശ്വരന്റെ സുഹൃത്ത് അരുൺകുമാറാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. സുന്ദരവല്ലിയുടെ മൃതദേഹം തറയിൽ കിടക്കുന്നനിലയിലും വിഘ്‌നേശ്വരൻ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലുമായിരുന്നു. അരുൺകുമാർ ഉടൻതന്നെ അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

അമ്മയെ കൊലപ്പെടുത്താനും ശേഷം ജീവനൊടുക്കാനും വിഘ്‌നേശ്വരൻ മുൻകൂട്ടി തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിഘ്‌നേശ്വരന്റെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തിന് തൊട്ടുമുൻപ് വിഘ്‌നേശ്വരൻ മറ്റൊരു സുഹൃത്തിന് ഓൺലൈൻ വഴി പണം അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. തന്റെ വീട്ടിൽ നാളെ ഒരു സംഭവം നടക്കുമെന്നും, ഈ പണം അതിന് ഉപയോഗിക്കണമെന്നുമാണ് ഇയാൾ സുഹൃത്തിനോട് പറഞ്ഞിരുന്നത്. നാളെ ഒരു നല്ല വാർത്ത പറയാമെന്ന് മറ്റു സുഹൃത്തുക്കൾക്കും വിഘ്‌നേശ്വരൻ സന്ദേശമയച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA