ചെന്നൈയിൽ പാർക്കിംഗ് സ്ഥലത്ത് വൻതീപിടിത്തം, നൂറിലേറെ കാറുകൾ കത്തിനശിച്ചു

Sunday 24 February 2019 6:29 PM IST

fire

ചെന്നൈ: ചെന്നൈ നഗരത്തിന് സമീപം പൊരൂരിൽ പാർക്കിംഗ് ഏരിയയിലുണ്ടായ വൻതീപിടിത്തത്തിൽ നൂറിലേറെ കാറുകൾ കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഉണങ്ങിയ പുല്ലുകളിൽ നിന്ന് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. മുന്നൂറോളം കാറുകൾ പാർക്കിംഗ് ഏരിയയിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ബംഗലുരു യെലഹങ്ക വ്യോമസേന വിമാനത്താവളത്തിൽ എയർഷോയ്ക്കിടെ പാ‌ക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിലും നിരവധി കാറുകൾ കത്തിനശിച്ചിരുന്നു.

പൊരൂർ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് സ്ഥലമാണിതെന്ന് ഫയർഫോഴ്സ് അറിയിച്ചു. നിലവിൽ തീ അണച്ചിട്ടുണ്ടെങ്കിലും സമീപപ്രദേശങ്ങൾ കനത്ത പുകയിൽ മുങ്ങിയിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA