വിവാഹാഭ്യർത്ഥന നിരസിച്ചു, അദ്ധ്യാപികയെ ക്ളാസ് മുറിയിൽ വെട്ടിക്കൊന്നു

Friday 22 February 2019 10:56 PM IST
crime

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ച അദ്ധ്യാപികയെ ക്ളാസ് മുറിയിൽ വച്ച് യുവാവ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ചെന്നെെയിൽ നിന്ന് 200 കിലോമീറ്റർ അകലെ കടലൂരിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. സ്കൂൾ അദ്ധ്യപികയായ രമ്യ (23)​യാണ് കൊല്ലപ്പെട്ടത്. ക്ലാസ് മുറിയിൽ ഒറ്റയ്‌ക്കിരുന്ന രമ്യയെ രാജശേഖരൻ എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

രമ്യയോട് നിരവധി തവണ രാജശേഖരൻ വിവാഹാഭ്യർത്ഥന നടത്തിയുരുന്നു. സ്കൂളിനടുത്ത് രമ്യയുടെ വീട്. അതുകൊണ്ടുതന്നെ ദിവസവും അവർ നേരത്തെ സ്കൂളിലെത്തിയിരുന്നു. ക്ളാസിൽ ഒറ്റയ്ക്ക് ഇരിക്കുന്ന രമ്യയെ കണ്ടപ്പോൾ വിവാഹഭ്യർത്ഥന നടത്തിയിരിക്കാമെന്നും രമ്യ അത് നിരസിച്ചപ്പോൾ കൊലപാതകത്തിൽ കലാശിച്ചതാണെന്നും പൊലീസ് പറയുന്നു.

കോളേജ് കാലം മുതൽക്കേ രമ്യയെ രാജശേഖരന് അറിയാം. ആറു മാസങ്ങൾക്ക് മുന്നെ രമ്യയെ വിവാഹം കഴിച്ചു നൽകണമെന്ന് മാതാപിതാക്കളോട് രാജശേഖരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതും നിരസിക്കപ്പെടുയാണ് ​ചെയ്തത്. ഇതൊക്കെയാണ് കൊലയ്ക്ക് പിന്നിലെ കാരണങ്ങളെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ രാജശേഖരൻ ആത്മഹത്യ മുഴക്കി സഹോദരിക്ക് സന്ദേശമയച്ചെന്നും പൊലീസ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA