മുംബയിൽ നടപ്പാലം തകർന്ന് നാലുപേർ‌ മരിച്ചു, 34 പേർക്ക് പരിക്ക്

Thursday 14 March 2019 9:02 PM IST
mumbai-accident

മുംബൈ: മുംബയ് ഛത്രപതി ശിവജി ടെർമിനൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് നാലുപേർ മരിച്ചു. 12 പേരോളം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

അപകടത്തിൽ 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. റെയിൽവേ സ്റ്റേഷനെ ആസാദ്​ മൈതാനവുമായും ടൈംസ്​ ഒാഫ്​ ഇന്ത്യ ബിൽഡിംഗുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണ്​ തകർന്ന്​ വീണത്​.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA