രാജസ്ഥാനിൽ പാക് ചാരനെ കല്ലെറിഞ്ഞു കൊന്നു

Wednesday 20 February 2019 4:30 PM IST
jail

ജയ്‌പൂർ: ജയ്‌പൂർ സെൻട്രൽ ജയിലിൽ പാക്കിസ്ഥാൻ പൗരനെ തടവുകാരനെ സഹതടവുകാർ കല്ലെറിഞ്ഞ് കൊന്നു. ഷക്കീറുള്ള എന്ന തടവുകാരനെയാണ് സഹതടവുകാർ കല്ലെറിഞ്ഞു കൊന്നത്. നിലവിൽ ചാരക്കേസിൽ ജയ്‌പൂ‌ർ ജയിലിൽ ശിക്ഷയനുഭവിക്കുകയായിരുന്നു ഇയാൾ. സഹതടവുകാരായ മൂന്ന് പേരാണ് ഷക്കീറുള്ളയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ചയാണ് പാക്ക് തടവുകാരൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടതെന്ന് ജയിൽ ഐ.ജി വ്യക്തമാക്കി. ഫോറൻസിക് വിദഗ്ദരുൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ വീരമൃത്യു വരിച്ച സംഭവത്തിനു പിന്നാലെയാണു ജയിലിലെ അക്രമം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA