വാങ്ങിച്ചുകൂട്ടാൻ ഇന്ത്യ,​ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോക്തൃ രാജ്യമാകും

Wednesday 09 January 2019 10:05 PM IST
world-economic-forum-

ന്യൂ​ഡ​ൽഹി: സാമ്പത്തിക ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായി ഇന്ത്യ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ഉ​പ​ഭോ​ഗ രാ​ജ്യ​മാണ് ഇനി ഇന്ത്യ. ​ 2030ഓ​ടെ രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്തൃ ചെ​ല​വ് 1.5 ട്രി​ല്യ​ൺ ഡോളറിൽ നിന്ന് ഏ​താ​ണ്ട് ആ​റ് ട്രി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​രു​മെ​ന്നാ​ണ് ക​ണ്ടെ​ത്തൽ. വേൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​മാ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

ഇ​ന്ത്യ നി​ല​വിൽ ആ​റാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​ണ്. ഇ​ന്ത്യ​യു​ടെ വാർ​ഷി​ക മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാദനത്തിന്റെ വ​ള​ർച്ച 7.5 ശ​ത​മാ​ന​മാ​ണ്. 2030 ഓ​ടെ ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ദ്പാ​ദ​ന​ത്തി​ന്റെ 60 ശ​ത​മാ​ന​വും ആ​ഭ്യ​ന്ത​ര സ്വ​കാ​ര്യ ഉ​പ​ഭോ​ഗ​മാ​യി മാ​റും. ഇ​തോ​ടെ രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്തൃ ചെ​ല​വ് ആ​റ് ട്രി​ല്യ​ൺ ഡോ​ള​റി​ലേ​ക്ക് എ​ത്തും. ഇതോടെ ഇ​ന്ത്യ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ഗ ച​ന്ത​യാ​യി മാ​റു​മെ​ന്നാ​ണ് റി​പ്പോ​ർട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA