അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ, തടസം നിൽക്കുന്നത് കോൺഗ്രസ്

Friday 11 January 2019 6:19 PM IST
ayodhya-

ന്യൂഡൽഹി : എൻ.ഡി.എ സർക്കാർ തന്നെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ നിന്ന് പിന്നോട്ടില്ല. മാമജന്മഭൂമിയിൽ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും. ഡൽഹിയിൽ ബി.ജെ.പി ദേശീയ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പ്രധാന തടസം കോൺഗ്രസാണെന്ന് അമിത് ഷാ ആരോപിച്ചു. കോടതിയിൽ കേസ് നടത്തി രാമക്ഷേത്രനിർമാണം നീട്ടിക്കൊണ്ടുപോകുന്നത് കോൺഗ്രസാണ്. കോടതിയിലെ കേസ് തീർപ്പാക്കാൻ കോൺഗ്രസ് സമ്മിതിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്സിക്യൂട്ടീവ് ചേരുന്നത്.

2019-ലും മോദി സർക്കാർ അധികാരത്തിൽ വരുമെന്നാണ് ഉദ്ഘാടനപ്രസംഗത്തിൽ അമിത് ഷാ അവകാശപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA