ബാ​ബ​റി മ​സ്ജി​ദി​ന് അ​ടി​യി​ൽ ക്ഷേത്രം ഉ​ണ്ടാ​യി​രു​ന്നോ, ​ പുരാവസ്തു ഗവേഷകർ പറയുന്നത്

Thursday 06 December 2018 9:24 PM IST
babari-masjid

ന്യൂഡൽഹി : ബാബറി മസ്ജിദിന് അടിയിൽ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പുരാവസ്തു ഗവേഷകർ. ബാബറി മസ്ജിദിന്റെ അടിയിൽ നിന്ന് ക്ഷ്രേത്രത്തിന്റെ തൂണുകൾ കണ്ടെത്തിയെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാദം തെറ്റാണെന്ന് പുരാവസ്തു ഗവേഷകരായ സുപ്രിയ വർമ്മയും ജയ മേനോനും ആരോപിച്ചു.

അലഹാബാദ് ഹൈക്കോടതിയിലാണ് 2003ൽ ഇതുസംബന്ധിച്ച റിപ്പോർട്ടു നൽകിയത്. ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട് നൽകുന്ന സമയത്ത് തന്നെ ഇക്കാര്യം കളവാണെന്ന് കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും സുപ്രിയയും ജയ മേനോനും പറഞ്ഞു.

റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും ഇവർ കൂട്ടിച്ചേർത്തു. രാമജന്മ ഭൂമിയിൽ ഉണ്ടായിരുന്ന ക്ഷേത്രം തകർത്ത് പള്ളി പണിതു എന്ന ഹിന്ദുസംഘടനകളുടെ ആരോപണത്തെ പിന്തുണയ്ക്കാണ് ഇത്തരത്തിലൊരു റിപ്പോർട്ട് നൽകിയതെന്നും ഇവർ പറഞ്ഞു.

ബാബറി മസ്ജിദിന്റെ അടിയില്‍ ക്ഷേത്രം നിലനിന്നിരുന്നി എന്നതിന് ഇതുവരെ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. തൂണുകളുടെ അവശിഷ്ടങ്ങൾ എന്നു സൂചന നൽകുന്ന അമ്പതു കഷണങ്ങൾ കണ്ടെത്തിയെന്നായിരുന്നു ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ അലഹാബാദ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ആയിരുന്നില്ലെന്നും പള്ളിയുടെ തന്നെ ഭാഗമായുള്ള ഇഷ്ടിക കഷ്ണങ്ങൾ ആയിരുന്നുവെന്നും സുപ്രിയ വർമ വിശദീകരിച്ചു.

പള്ളി നിന്നത് പോലെയുള്ള സ്ഥലത്ത് തൂണുകൾക്ക് മീതെ കെട്ടിടം നിലനിൽക്കാൻ സാദ്ധ്യതയില്ല. അങ്ങനെ കണ്ടെത്തിയിരുന്നുവെങ്കിൽ തൂണുകളുടെ വർഷവും കണക്കാക്കുമായിരുന്നു എന്നും ഒരു തെളിവും ഇല്ലാതെയാണ് ക്ഷേത്രം നിലനിന്നിരുന്നു എന്ന് റിപ്പോർട്ട് നൽകിയതെന്നും സുപ്രിയ വർമ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA