അസറിനെ സംരക്ഷിച്ച് വീണ്ടും ചെെന; കച്ചവടം പൂട്ടിക്കാൻ ഇന്ത്യ

Thursday 14 March 2019 7:11 PM IST
china

ന്യൂഡൽഹി: ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് എതിര് നിൽക്കുന്ന ചെെനക്കെതിരെ ശക്തമായ നീക്കവുമായി ഇന്ത്യ. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

യു.എൻ രക്ഷാ സമിതിയിലും ഇന്ത്യ ഈ ആവശ്യം ഉയർത്തി. എന്നാൽ യു.എൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ ആവശ്യത്തെ ചെെനയുടെ വീറ്റോ ആധികാരം ഉപയോഗിച്ച് തള്ളുകയായിരുന്നു. ഇന്ത്യയുടെ അഭിപ്രായം മാത്രം പരിഗണിച്ച് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുരുതെന്ന് ചെെന യു.എന്നിൽ വ്യക്തമാക്കി. നാലാം തവണയാണ് മസൂദിനെതിരെയുള്ള ഇന്ത്യയുടെ നീക്കത്തെ വീറ്റോ അധികാരം ഉപയോഗിച്ച് തള്ളുന്നത്.

ചെെനയുടെ നിലപാടിൽ പ്രതിഷേധിച്ച് നിരവധി പേർ ശക്തമായി രംഗത്ത് വന്നു. ചെെനീസ് ഉൽപ്പന്നങ്ങൾ രാജ്യത്ത് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. യോഗ ഗുരു ബാബ രാംദേവ് അടക്കമുള്ളവർ ഇതിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ നീക്കത്തിന് മിക്ക രാജ്യങ്ങളും പിന്തുണച്ചപ്പോൾ ചെെന വീറ്റോ ഉപയോഗിച്ചത് ദൗർഭാഗ്യമായിപ്പോയെന്ന് ഇന്ത്യൻ വക്താവ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA