പാകിസ്ഥാന് ശ്വാസം വിടാൻ പോലും ഇനി സമയം കിട്ടില്ല, വേഗതയിലെ കരുത്തൻ ചിനൂക് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നു

Sunday 24 March 2019 8:22 PM IST
chinook

ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷത്തെ തുടർന്ന് ഇന്ത്യ പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇസ്രയേലിൽ നിന്നും അമേരിക്കയിൽ നിന്നും അത്യാധുനിക ആയുധങ്ങളാണ് ഇന്ത്യ വാങ്ങിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട നാലു ചിനൂക് ഹെലികോപ്റ്ററുകൾ തിങ്കളാഴ്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നു. സി.എച്ച് 4 7എഫ് (1) വിഭാഗത്തിൽപ്പെട്ട നാല് ഹെലികോപ്റ്ററുകാളാണ് തിങ്കളാഴ്ച എയർ ചീഫ് മാർഷൽ ബി.എസ് ധനോവ വ്യോമസേനക്ക് നൽകുന്നത്.

പാകിസ്ഥാൻ അതിർത്തികളിലും ചെെനീസ് അതിർത്തികളിലുമാണ് ചിനൂക് ഹെലികോപ്റ്ററുകൾ നിയോഗിക്കുക. സിയാച്ചിൻ,​ കിഴക്കൻ ലഡാക്ക് എന്നവിടങ്ങളിൽ നിയോഗിക്കാൻ വേണ്ടി പുതിയ സംവിധാനങ്ങൾ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചു. നിരവധി പരീക്ഷണ പറക്കലിന് ശേഷമാണ് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.

സെെനികർക്ക് വാഹനങ്ങളിൽ എത്തിച്ചേരാൻ പറ്റാത്ത സ്ഥലങ്ങളിൽ ഭാരമേറിയ ആയുധങ്ങളും യന്ത്രങ്ങളും എത്തിക്കാൻ ഇതിന് സാധിക്കുന്നു. മറ്റുള്ള ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് വേഗത കൂടുതലാണ് ചിനൂക്കിന്. മണിക്കൂറിൽ 302 കിലോമീറ്ററാണ് ചിനൂക്കിന്റെ പരാമാവധി വേഗത. ചിനൂക് ചി.എച്ച്–എഫ് ഹെലികോപ്റ്ററിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്.

യു.എസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ചിനൂക്ക് ഉള്ളത്. 35 സെെനികരെ അതിൽ ഉൾക്കെള്ളാനാകും. മാത്രമല്ല 10886 കിലോഗ്രാം വരെ ഭാരം ഉൾക്കൊള്ളാനും ചിനൂക്കിന് സാധിക്കും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA