കാശ്മിരിൽ സ്ഫോടനത്തിൽ മേജർക്കും ജവാനും വീരമൃത്യു

Friday 11 January 2019 9:02 PM IST
kashmir

കാശ്മീർ: ജമ്മു കാശ്മീരിൽ ഉണ്ടായ സ്പോടനത്തിൽ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. മലയാളിയായ മേജർ എസ്.ജി നായരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. രജൗരി ജില്ലയിലെ നൈഷേരയി സെക്ടറിലെ നിയന്ത്രണ രേഖയിലാണ് കുഴിബോംബ് (ഐ.ഇ.ഡി)​ സ്ഫോടനം നടന്നത്. നിയന്ത്രണ രേഖയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ആർമി മേജറും ഉൾപ്പെടും. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യമിട്ട് തീവ്രവാദികൾ സ്ഥാപിച്ച ഉഗ്രശേഷിയുള്ള ഐ.ഇ.ഡികളാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനിക‍ർ അബദ്ധത്തിൽ ഇവയിൽ ചവിട്ടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA